Kerala

കിഫ്ബിക്കെതിരെ കുരുക്ക് മുറുക്കാൻ ഇ.ഡി; സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക.  മുന്‍മന്ത്രി തോമസ് ഐസക്കിനെതിരായ കണ്ടെത്തലുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തും. കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കാനാണ് തീരുമാനം. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കേസില്‍ ഹാജരാകും. ഇ.ഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.

Kerala

ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍; വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ വിശദീകരണമുണ്ടായേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ ഇ.ഡി ഇന്ന് വിശദീകരണം നല്‍കിയേക്കും. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് തോമസ് ഐസകിന്റെ ഹര്‍ജി പരിഗണിക്കുന്നത്. തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് നേരിടുന്നത്. കഴിഞ്ഞതവണ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശ്രദ്ധേയമായ […]

Kerala

ഇ ഡി സമന്‍സിനെതിരായ കിഫ്ബിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സിനെതിരെ കിഫ്ബി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കിഫ്ബിയുടെ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നത്. ഈ നടപടിയെയാണ് കിഫ്ബിയും സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജറും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ഫെമ ലംഘനം പരിശോധിക്കാന്‍ ഇ ഡിക്ക് […]

Kerala

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്

കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തിനെതിരെ സിപിഐഎം നിയമപോരാട്ടത്തിലേക്ക്. മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എൽ.എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. കിഫ്‌ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുകയാണ് സിപിഐ എം. അതിന്റെ ഭാഗമായി മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് […]

Kerala

കിഫ്ബി പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങളനുസരിച്ച്; ഇ.ഡിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് തോമസ് ഐസക്

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇ.ഡിയുടെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ പ്രതികരണവുമായി മുന്‍ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഇ.ഡിയുടെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നും തോമസ് ഐസക്ക് പ്രതികരിച്ചു. ‘രണ്ട് വര്‍ഷമായി ഇഡി ഈ കേസ് അന്വേഷിച്ചുനടക്കുന്നു. ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്ന് അറിയില്ല. ഇന്‍കം ടാക്‌സും സിആന്‍ഡ്എജിയും ആരുമൊന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് എന്റെ കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്‌സും […]

Kerala

കേരളത്തിന്റെ ,2000 കോടിയുടെ കിഫ്ബി വായ്പാ നീക്കം ചോദ്യംചെയ്ത് കേന്ദ്രം; ശമ്പള വിതരണത്തില്‍ പ്രതിസന്ധിയേറും

കേരളത്തിന്റെ 2,000 കോടി രൂപയുടെ വായ്പാ നീക്കം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കിഫ്ബി വായ്പയില്‍ ഉള്‍പ്പെടെ കേരളത്തോട് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരണം തേടി. കിഫ്ബി വായ്പയെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെ കേരളം ശക്തമായ എതിര്‍പ്പറിയിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള വായ്പ മുടങ്ങിയാല്‍ ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങിയേക്കുമെന്ന വസ്തുതയാണ് മുന്നിലുള്ളത്. കിഫ്ബിയില്‍ നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുക്കുന്നതിനെതിരെയും കേന്ദ്രം ചോദ്യമുയര്‍ത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. വായ്പ […]

Uncategorized

ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാൻ; ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി

ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും, മാനദണ്ഡം മാറ്റാനാകില്ലെന്നും കിഫ്ബി അറിയിച്ചു. 13.6 വീതി എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും കിഫ്ബി അറിയിച്ചു. പത്തനാപുരത്ത് 2016ല്‍ ആരംഭിച്ചത് ഉള്‍പ്പെടെ നാലു കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയാട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇന്നലെയായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കല്‍. ഭൂമി ഏറ്റെടുക്കലിലെ കാലതാമസാണ് കാരണം. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റോപ് മെമ്മോ അയക്കാന്‍ കിഫ്ബിക്ക് എന്തധികാരമാണെന്ന് ഗണേഷ് […]

Kerala

കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കരാറുകാർക്ക് കിഫ്ബി പണം നൽകിയതിന്‍റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട് കിഫ് ബിയെ കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കിഫ്ബിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. […]

Kerala

കിഫ്ബി ഡെപ്യൂട്ടി മാനേജറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം

കിഫ്ബി ഡെപ്യൂട്ടി മാനേജർ വിക്രംജിത് സിങ്ങിനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നിർദേശം. കൊച്ചിയിലെ ഇഡി ഓഫിസിലെത്താനാണ് നിർദേശം. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടും നോട്ടീസ് അയച്ചിട്ടുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശമുണ്ട്. വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരുന്നു.

Kerala

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു – ഇ.ഡിക്കെതിരെ മുഖ്യമന്ത്രി

കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടർച്ചയായി സർക്കാർ സ്ഥാപനമായ കിഫ്ബി യിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്. 2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ. ഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോൾ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല. കേന്ദ്ര […]