Kerala

വീണ്ടും ഇരുട്ടടി; ഇന്ധനവില സര്‍വകാല റെക്കോഡില്‍

പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത് സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

Kerala

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. […]

Kerala

സംസ്ഥാനം കടക്കെണിയിൽ, പ്രഖ്യാപനങ്ങൾ നടപ്പിലാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ

സംസ്ഥാനം കടക്കെണിയിൽ നട്ടം തിരിയുമ്പോൾ പ്രഖ്യാപിച്ച കാര്യങ്ങൾ നടത്താനാകില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ജനങ്ങളുടെ കയ്യടിക്കായി ക്ഷേമ പദ്ധതികളും വൻകിട പദ്ധതികളും പ്രഖ്യാപിക്കുമ്പോൾ പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വിമർശകരുടെ ചോദ്യം. അതേസമയം, വരുമാന സാധ്യതകൾക്കായി പുതിയ രീതികൾക്ക് കൂടി തുടക്കം കുറിക്കുന്നതാണ് ബജറ്റെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ, വരുമാനം വരുന്നതിന് കൃത്യമായ വഴി ബജറ്റ് പറയുന്നില്ലെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. കടത്തിൽ മുങ്ങി കുളിച്ചു നിൽകുന്ന കേരളത്തെ കൂടുതൽ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന പ്രഖ്യാപനപമാണ് ബജറ്റ്. ശമ്പളം, […]

Cricket Sports

37 പന്തില്‍ സെഞ്ച്വറി; വാംഖഡെയിൽ മുംബൈയെ കൊന്നു കൊലവിളിച്ച് കേരളത്തിന്റെ അസ്ഹർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈ ബൌളര്‍മാരെ അടിച്ചുതകര്‍ത്ത് കേരളത്തിന്‍റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി. വെറും 37 പന്തുകളിലാണ് അസറുദ്ദീന്‍ സെഞ്ച്വറി തികച്ചത്. 54 പന്തിൽ പുറത്താകാതെ 137 റൺസെടുത്ത് അസ്ഹറുദ്ദീൻ ടീമിന്റെ വിജയശില്പിയാവുകയും ചെയ്തു. ഇതാദ്യമായാണ് മുഷ്താഖ് അലി ടി20യിൽ ഒരു കേരള ബാറ്റ്സ്മാൻ മൂന്നക്കം കടക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ റോബിന്‍ ഉത്തപ്പക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് അസറുദ്ദീന്‍ പടുത്തുയര്‍ത്തിയത്. ടീമിനെ സുരക്ഷിതമായ രീതിയില്‍ എത്തിക്കാന്‍ അസറുദ്ദീന്‍റെ മിന്നുന്ന ഇന്നിങ്സ് സഹായിച്ചു. 197 എന്ന വലിയ […]

India Kerala

സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ

സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുക. കോവിഡ് സെസ് പിൻവലിക്കുന്നതിൽ തീരുമാനം പിന്നീടുണ്ടാകും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.

Kerala

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 […]

Kerala

സംസ്ഥാനത്ത് 46 കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍; രാവിലെ 9 മുതല്‍ 11 വരെ

കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് 46 കേന്ദ്രങ്ങളിലാണ് ഇന്ന് ഡ്രൈ റൺ നടക്കുക. വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കിയ ഡിജിറ്റല്‍ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കും. കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 46 ഇടങ്ങളിലായാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍. 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാകും മോക് ഡ്രില്‍ പങ്കെടുക്കുക. ആദ്യ ഡ്രൈ റണിലേത് പോലെ കുത്തിവെപ്പ് വരെയുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകും. […]

Kerala

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; കേന്ദ്ര സംഘം കേരളത്തിലേക്ക്

കോവിഡ് വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. എസ്.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറ്റന്നാൾ കേരളത്തിൽ എത്തുക. സംസ്ഥാനത്ത് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പഠനങ്ങൾക്കും നടപടികൾ കൈകൊള്ളുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത് എന്നാണ് നിലവിലെ നിഗമനം. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യമാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് പഠിക്കുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്. കേരളത്തിലെ […]

Kerala

കോവിഡ് വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍ കേരളത്തിലെ ആറ് ആശുപത്രികളില്‍

സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്‍റെ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാകും ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി […]

Kerala

സംസ്ഥാനത്ത് ഇന്ന് 3047 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3047 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂർ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂർ 103, പത്തനംതിട്ട 91, കാസർഗോഡ് 37 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]