രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. സെൻ്റ് തെരേസാസ് കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദമാണ് ആദ്യ പരിപാടി. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. വൈകുന്നേരം ആലപ്പുഴയിലെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. വൈകുന്നേരം […]
Tag: Kerala
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ […]
വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; പരിക്കേറ്റ് സഞ്ജു പുറത്ത്
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തർപ്രദേശും ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്‍റ് ടേബിളില്‍ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാർട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. […]
നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് ചർച്ചകൾ സജീവമാക്കി പാർട്ടികൾ
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ , മുന്നണികള്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നു. ഇടത് മുന്നണി ജാഥ ഇന്ന് അവസാനിക്കുന്നതിന് പിന്നാലെ സിറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കും. UDF ഉം ഘടകകക്ഷികളുമായുള്ള ചർച്ചകൾ അടുത്താഴ്ച തീർക്കാനാണ് ആലോചന. ബി ജെ പി സ്ഥാനാർത്ഥി നിർണ്ണയം മാർച്ച് ആദ്യവാരം ആരംഭിക്കും ഏപ്രിൽ പകുതിയോടെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ മുന്നണികൾ പൂർത്തിയാക്കും. ഇടത് മുന്നണിയുടെ മേഖല ജാഥകൾ ഇന്ന് സമാപിക്കും. നാളെ സിപിഎം […]
സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു; പരിശോധന നിരക്ക് കുറയും
സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.448 രൂപ നല്‍കിയാല്‍ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം. കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കുന്നതിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.നിലവില്‍ 1700 […]
അതിർത്തി കടത്തിവിടില്ലെന്ന ഉത്തരവിൽ ഇളവ് നൽകാൻ കര്‍ണാടക
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്‍റെ ഉത്തരവിൽ ഇളവ് നൽകാൻ ധാരണ. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് കര്‍ണ്ണാടകഅറിയിച്ചു ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അതിർത്തി കടന്നു വന്നാൽ മതിയെന്ന കർണാടക സർക്കാർ ഉത്തരവിൽ ഇളവ് അനുവദിച്ചു. പ0നത്തിനും തൊഴിലിനമായുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ […]
സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍; സ്കോൾ കേരളയിൽ
സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ. സ്കോൾ കേരളയിൽ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ല. പട്ടിക ജാതി വിഭാഗത്തില്‍ അഞ്ച് പേർക്ക് നിയമനം ലഭിക്കേണ്ടതിന് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സർക്കാർ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചാണ് പിന്‍വാതില്‍ നിയമനം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍ വിവാദമായിരുന്നു. ഷീജ ഉൾപ്പെടെ ഒരാൾക്കും തുടർച്ചയായി 10 വർഷം സർവീസില്ല. കൂടുതൽ സീനിയോരിറ്റി […]
നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകാൻ ഇത് എകെജി സെന്‍ററല്ല,
എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിനെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് എംഎസ്എഫ്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിക്കും. കോടതിയില്‍ നിയമപരമായി നേരിടുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാല എഡ്യൂക്കേഷൻ ഡിപ്പാർട്മെന്‍റിലെ ആകെയുള്ള രണ്ട് ഒഴിവുകളിലേക്ക് നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റുന്നുവെന്നാണ് ആരോപണം. ഉയർന്ന അക്കാദമിക യോഗ്യതകളും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകർക്ക് ഇന്‍റർവ്യൂവിൽ കുറഞ്ഞ മാർക്ക് നൽകി അവരെ റാങ്ക് പട്ടികയിൽ […]
ശബരിമലയിലെ മുറിവുണക്കാന്‍ നിയമ നടപടി വേണം: മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്. സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ആവശ്യം. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ മുറിവുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31ആം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹരജിയാണ് നല്‍കേണ്ടതെന്ന് […]
സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് […]