സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഇതുപ്രകാരം, കണ്ണടകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, മൊബൈൽ ഫോണ്‍, കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന കടകൾ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. അതേസമയം, കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകൾ ബാധകമല്ല. ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു […]
Tag: Kerala
കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്; മൂന്നു ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി
കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കുട്ടികള്‍ക്ക് മൂന്നു ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 24,166 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 181 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 30,539 പേര്‍ രോഗമുക്തരായത്. ബ്ലാക്ക് ഫംഗസിനെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് […]
സംസ്ഥാനത്ത് കനത്ത മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ രണ്ടു ദിവസം കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് വരുംദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മെയ് 29 വരെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ മൂന്ന് മാസം കൊണ്ട് 729.6 മില്ലി മീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 131 ശതമാനം അധികമഴയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ കാസര്‍കോട്, വയനാട് ഒഴികെയുളള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലാക്രമണ സാധ്യത മുന്നില്‍ കണ്ട് തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും […]
കോവിഡ് വ്യാപനത്തിൽ കുറവ്; ജാഗ്രതയിൽ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി
കോവിഡ് വ്യാപനത്തിൽ കുറവുണ്ടെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിക്കുന്നതിനേക്കാൾ രോഗമുക്തി ഉണ്ടാകുന്നുണ്ട്. എന്നാല്‍, ജാഗ്രതയിൽ തരിമ്പും വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. ഐ.സി.യു വെന്‍റിലേറ്ററുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാൾ കൂടി നീളും. ആശുപത്രികളിൽ തിരക്കുണ്ടാകാതിരിക്കുന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെടുത്താലും രോഗബാധ ഉണ്ടാകും. രോഗവാഹകരാകാനുള്ള സാധ്യതയുമുണ്ട്. വാക്സിൻ എടുത്തെന്നു കരുതി അശ്രദ്ധ പാടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മറ്റു രോഗമുള്ളവർ ഒരു […]
കേരളത്തിലെ ‘ഓക്സിജന്‍ നഴ്സുമാര്‍’ ഉള്‍പെടെ 12 സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പ്രശംസ
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഓക്സിജന്‍ നഴ്സുമാര്‍ ഉള്‍പെടെ 12 സംരംഭങ്ങളാണ് പ്രശംസനാര്‍ഹമായത്. ഇവ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി. കേരളത്തിലെ ഓക്‌സിജന്‍ നഴ്സുമാര്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനായിരുന്നു ഓക്‌സിജന്‍ നഴ്സുമാരുടെ സേവനം ഉപയോഗിച്ചത്. […]
ഇത് ചരിത്രം; രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
ചരിത്ര വിജയം നേടി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ തുടർച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സി.പി.ഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്‍റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. […]
രണ്ടാം പിണറായി മന്ത്രിസഭക്ക് ആശംസകൾ അറിയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
രണ്ടാം പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ നേർന്നെന്നും സത്യപ്രതിജ്ഞ ചടങ്ങ് വിർച്വൽ ആയി വീക്ഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഈ പ്രതിസന്ധിയുടെ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാറിന് കഴിയട്ടെയെന്നും കുഞ്ഞാലിക്കുട്ടി ആശംസിച്ചു. ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ്ണ പിന്തുണ നൽകും, വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ […]
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് ചെന്നിത്തല
കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആ […]
മന്ത്രി കെ എൻ ബാലഗോപാലിന് പത്ര പരസ്യത്തില്‍ ആശംസ അറിയിച്ച് കോൺഗ്രസ് – ബിജെപി നേതാക്കൾ
നിയുക്ത ധനമന്ത്രി കെ എന്‍ ബാലഗോപാലിന് പത്രപരസ്യത്തിലൂടെ ആശംസ അറിയിച്ച് ബിജെപി – കോണ്‍ഗ്രസ് നേതാക്കള്‍. ഡിസിസി ജനറല്‍ സെക്രട്ടറി മാത്യു ചെറിയാൻ, ബിജെപി കലഞ്ഞൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് പി എസ് അരുൺ തുടങ്ങിയവരാണ് മന്ത്രിക്ക് ആശംസ അറിയിച്ചത്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി എന്ന നിലയിലാണ് നേതാക്കള്‍ മന്ത്രിക്ക് പത്ര പരസ്യത്തിലൂടെ ആശംസ അറിച്ചത്. ‘കാര്‍ഷിക ഗ്രാമമായ കലഞ്ഞൂരില്‍ ഇക്കോ ടൂറിസം ഉള്‍പ്പെടെയുള്ള വികസന സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കുന്നതിന് ധനകാര്യ മന്ത്രി ബി എന്‍ ബാലഗോപാലിന് […]
കോവിഡ് രണ്ടാം തരംഗം ജൂലൈ വരെ; എട്ടുമാസത്തിനുള്ളില്‍ മൂന്നാംതരംഗമെന്നും പഠനം
രാജ്യത്തെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്‍റെ തീവ്രത ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം. എന്നാല്‍ ആറുമാസത്തിനോ എട്ടുമാസത്തിനോ ഉള്ളില്‍ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ നടന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മന്ത്രാലയത്തിന് കീഴില്‍ മൂന്നംഗ ശാസ്ത്രജ്ഞന്മാര്‍ അടങ്ങിയ സമിതിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മെയ് അവസാനമാകുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് എത്തും. ജൂലൈ മാസമാകുമ്പോഴേക്കും പ്രതിദിന രോഗികള്‍ 20000 ആകുകയും ചെയ്യുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, […]