സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ തുടരും. 40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. പൊതുഗതാഗതം മിതമായ […]
Tag: Kerala
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ഡൗണ്‍ പിൻവലിച്ചേക്കും
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇന്ന് പിൻവലിച്ചേക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ച് അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചന. കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയും നൽകിയേക്കും. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള ഇളവുകള്‍ ഘട്ടംഘട്ടമായി നൽകാനാണ് […]
സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ശനി, ഞായർ ദിവസങ്ങളിൽ നിന്ന് ഹോം ഡെലിവറി മാത്രം. എന്നാൽ പാഴ്‌സൽ അനുവദിക്കില്ല. നിർമ്മാണ പ്രവർത്തനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്താമെന്ന് ഉത്തരവിലുണ്ട്. കർശന പരിശോധന തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഈ രണ്ടു ദിവസങ്ങളിലുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം മൊബെൽ റിപ്പയർ കടകൾക്ക് നാളെ തുറന്ന് പ്രവർത്തിക്കാം. മാത്രമല്ല നാളെ ജ്വല്ലറികൾക്കും തുണിക്കടകൾക്കും ചെരുപ്പുകടകൾക്കും നാളെ തുറക്കാം. കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. […]
പ്രതിദിന നിരക്കിൽ നേരിയ ആശ്വാസം; ഇന്ന് 9313 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.https://10191203b4acde23734ffd1b0cdca697.safeframe.googlesyndication.com/safeframe/1-0-38/html/container.html കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ഇന്ന് 18,853 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 26,569 പേർ
കേരളത്തിൽ ഇന്ന് 18,853 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]
ന്യൂനപക്ഷ ക്ഷേമപദ്ധതി വിധി; തുടര്‍നടപടി സ്വീകരിക്കാന്‍ തന്ത്രപരമായ സമീപനവുമായി സര്‍ക്കാര്‍
ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ തന്ത്രപരമായ സമീപനം സ്വീകരിച്ച് സര്‍ക്കാര്‍. അപ്പീല്‍ പോകണോ വേണ്ടയോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മറ്റെന്നാള്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. സി.പി.എം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടുകളെ ആകാംക്ഷയോടെ ഉറ്റ് നോക്കുകയാണ് സാമുദായിക സംഘടനകള്‍. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതത്തില്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കഴിഞ്ഞാഴ്ചയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജനംസഖ്യാടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കണമെന്നായിരിന്നു കോടതി വിധി. ഇതിനെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് എല്‍.ഡി.എഫിലും […]
വാക്സിന്‍ സൗജന്യമാക്കണം; രോഗകിടക്കയില്‍ നിന്ന് ശശി തരൂര്‍
കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ലെന്നും എങ്ങനെയാണ് ഡിസംബറോട് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും വാക്സിന്‍ സൌജന്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വാക്സിന്‍ സൌജന്യമാക്കണമെന്ന് കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ താന്‍ പിന്തുണക്കുന്നതായും തരൂര്‍ പറഞ്ഞു. കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന […]
എ രാജ എംഎല്‍എ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; പിഴ ഈടാക്കണമെന്ന് വി ഡി സതീശന്‍
ദേവികുളം എംഎല്‍എ അഡ്വ. എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്‍റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500 രൂപ വീതം പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിൽ എ രാജ വോട്ടു ചെയ്തത് ചട്ടവിരുദ്ധമാണെന്ന് സതീശൻ ആരോപിച്ചു. ഇക്കാര്യം പരിശോധിച്ച് റൂളിങ് പിന്നീടെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ […]
ഇക്കൂട്ടത്തില്‍ നിങ്ങളുടെ ബന്ധുക്കളുണ്ടെങ്കില്‍ കണ്ടുപിടിച്ചോളൂ?
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തലങ്ങും വിലങ്ങുമായി കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കേണ്ട ഗതികേടിലാണ് തമിഴ്നാട് തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന ബന്ധുക്കള്‍. മോര്‍ച്ചറിയില്‍ വെറും നിലത്ത് കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ നോക്കി സങ്കടമടക്കുകയാണ് ഇവര്‍. തേനി കെ.വിളക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദയനീയമായ കാഴ്ച. ഇവിടെ ചികിത്സയില്‍ മരിച്ചവരുടെ ബന്ധുക്കളെത്തുമ്പോള്‍ മൃതദേഹം തെരഞ്ഞു കണ്ടുപിടിക്കാനാണ് ജീവനക്കാര്‍ പറയുന്നത്. 47കാരനായ തേനി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇയാളുടെ ബന്ധുക്കളോട് മോര്‍ച്ചറിയില്‍ പോയി മൃതദേഹമേതെന്ന് […]
കൊടകര കള്ളപ്പണ കേസില്‍ ബിജെപി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ് കുമാറിനെ പൊലീസ് ചോദ്യംചെയ്തു. കൊടകരയിൽ പണം കവർച്ച ചെയ്ത വാഹനത്തിന്റെ ഉടമയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജന് മുറി എടുത്ത് നല്‍കിയിരുന്നുവെന്ന് ചോദ്യംചെയ്യലിന് ശേഷം കെ കെ അനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആ പണം ബിജെപിയുടേതല്ല. കുഴല്‍പ്പണ കവര്‍ച്ചയിലും ബിജെപിക്ക് പങ്കില്ല. കവർച്ചാ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും അനീഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമരാജൻ എത്തിയത്. പണം ഉള്ളതായി അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പ് […]