Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിലേക്ക് ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നാളെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിക്ക് തിരിക്കും. നാളെയാകും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. ഭരണത്തുടർച്ചക്ക് ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് നാളെ നടക്കുക. ഇന്ന് വൈകുന്നേരമാകും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക. അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും.

Kerala Weather

അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

Kerala

ഇന്ധന വില വർധന; കാളവണ്ടി സമരം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാളവണ്ടി സമരം സംഘടിപ്പിച്ചു. തിരുവന്തപുരത്ത് രാജ് ഭവന് സമീപം ബാരിക്കേഡുകൾ തീർത്ത പൊലീസ് സമരത്തെ തടഞ്ഞു. പിന്നാലെ റോഡ് ഉപരോധിച്ച പ്രവർത്തകർ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു. കാവടിയർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഭാരവാഹികൾ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. കാളവണ്ടിയിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം വച്ചുകെട്ടിയാണ് പ്രതിഷേധ സമരം അരങ്ങേറിയത്.

Kerala

സാമൂഹിക പ്രതിരോധം; വാക്സിൻ ക്ഷാമമില്ലെങ്കിൽ നാല്‌ മാസത്തിനകം ലക്ഷ്യത്തിലെത്തും: മുഖ്യമന്ത്രി

കേരളം കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വാക്സിൻ ക്ഷാമമില്ലെങ്കിൽ മൂന്നോ നാലോ മാസത്തിനകം കേരളം കൊവിഡ് പ്രതിരോധം നേടുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. നമ്മൾ ആവശ്യപ്പെട്ട അളവിൽ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, 25% വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 %

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44% ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ […]

Kerala

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയും. ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണയാണ്. ഇതുവരെ കേന്ദ്രമോ സംസ്ഥാനങ്ങളോ ഇന്ധന വില കുറക്കാനായി ടാക്‌സ് ഇളവിനെ കുറിച്ച് പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വില വര്‍ധനവിന് അനുസരിച്ച് പെട്രോള്‍ വില […]

Kerala

സംസ്ഥാനത്ത് 11,546 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 12699 ആയി. കഴിഞ്ഞ 24 […]

Education Kerala

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രിംകോടതിയെ നാളെ അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും. പരീക്ഷ നടത്തിപ്പിൽ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. മൂല്യനിർണയ […]

Kerala Weather

വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും

വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. അതേസമയം നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായേക്കും.

Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ഡൗൺ ഇളവുകള്‍: കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചതിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നാലായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രങ്ങള്‍. പൊതുഗതാഗതം പുനരാരംഭിച്ചു. സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ 9 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഒന്നര മാസത്തെ അടച്ചിടലിന് ശേഷമാണ് കേരളം തുറന്നത്. പ്രാദേശിക തലത്തിലുള്ള നിയന്ത്രങ്ങള്‍ ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തും. 20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ […]