അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയില്‍ കര്‍ണാടകയുടെ സത്യവാങ്മൂലം. ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിന് പുറമേ ക്വാറന്റീനിലും കര്‍ണാടക വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ണാടക യാത്രാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ […]
Tag: Kerala
സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍ പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജീഷിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മര്‍ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി. ഇന്നലെയാണ് വിജീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ സുനീഷയും വീജിഷും തമ്മില്‍ പ്രണയ വിവാഹിതരാകുന്നത്. തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ ഏറേക്കാകാലം അകല്‍ച്ചയിലായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനീഷയെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ […]
‘അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഷോപ്പുകള്‍ പൂട്ടി ? സർക്കാരിനോട് ഹൈക്കോടതി’
മദ്യശാലകളിലെ തിരക്കിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഷോപ്പുകള്‍ എത്രയെണ്ണം പൂട്ടിയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ബെവ്കോ ഷോപ്പുകളിലെ തിരക്ക് ഇപ്പോഴുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് കേസ് വീണ്ടും പരിഗണിച്ചത്. ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് സാധിച്ചില്ല. വിഷയത്തിൽ നടപടികൾ ആരംഭിച്ചുവെന്നും, ചില ഷോപ്പുകൾ പൂട്ടിയെന്നുമാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. സർക്കാർ […]
സ്വകാര്യ സ്ഥാപനങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍; അനുമതി നല്‍കും : മന്ത്രി കെ. കൃഷ്ണന്‍ കുട്ടി
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കിത്തുടങ്ങിയതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജുചെയ്യാനുള്ള സംവിധാനം ഹോട്ടലുകൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിക്കും. സൗകര്യമുള്ള ഇടങ്ങളിലെല്ലാം വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന് ഒരു യൂണിറ്റിന് അഞ്ചുരൂപയാണ് നല്‍കേണ്ടത്. കെ.എസ്.ഇ.ബി വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്റ്റേഷനുകളില്‍ ഇതുവരെ സൗജ്യന്യ […]
കോഴിക്കോട് മെഡിക്കൽ കോളജിലെ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; കഞ്ചിക്കോട് നിന്ന് ഓക്സിജൻ എത്തിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലികപരിഹാരം. ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചു. കഞ്ചിക്കോട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. നാളെ രാവിലെവരെ ഉപയോഗിക്കാനുള്ള ഓക്സിജനാണ് എത്തിച്ചത്.ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിരുന്നത്. ഇന്നലെ രാത്രിമുതലാണ് ക്ഷാമം നേരിട്ടത്. വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്നമാണ് ഓക്സിജന്‍ എത്തിക്കാന്‍ തടസമായതെന്നാണ് വിശദീകരണം. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതര്‍ പകരം സംവിധാനം ഒരുക്കാന്‍ പ്രയാസപ്പെട്ടു. തുടർന്ന് ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും […]
പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് തടവ് ശിക്ഷ നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിക്കും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് നിർദേശം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മലപ്പുറത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് 18കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഗർഭത്തിനുത്തരവാദിയല്ലെന്ന് ഡിഎൻഎ […]
നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നു മുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു. കര്‍ഫ്യൂ സമയത്ത് സഞ്ചാരം കര്‍ശനമായി തടയും. എന്നാല്‍ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല സേവന മേഘലയിലുള്ളവര്‍,മരണത്തെ തുടര്‍ന്നുള്ള യാത്രഎന്നിവയ്ക്കു ഇളവ് ഉണ്ടാകും. കൂടാതെ വിമാനം,ട്രയിന്‍, ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനിടെ […]
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച; മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണം. വീഴ്ച്ച പറ്റിയത് എവിടെയെന്ന് സർക്കാർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നവോത്ഥാനനായകന്റെ പട്ടം കുറേ കെട്ടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല […]
സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം രോഗവ്യാപനം വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് നിയന്ത്രണം കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം
കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കേരളത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഒരു പോസിറ്റിവ് കേസില്‍ 20 മുതല്‍ 25 പേരെ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്‌സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റി പഠനം നടത്തണം. […]