സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും. ഒക്ടോബർ 4 ന് കോളജുകളും, നവംബർ ഒന്നിന് സ്‌കൂളുകളും തുറക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തും. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പൂർണമായും തുറന്നതോടെ […]
Tag: Kerala
ചക്രവാതചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെട്ടു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്. തിങ്കളാഴ്ച്ച പത്ത് ജില്ലകളിലും ചൊവ്വാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ്.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന […]
സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 13,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂർ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]
മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജം; വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജമെന്ന് കണ്ടെത്തല്‍. പുരാവസ്തു വകുപ്പ് ആദ്യദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. monson mavunkal മോന്‍സണ്‍ പുരാവസ്തുക്കള്‍ വിദേശത്ത് വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോന്‍സന്റെ സഹായികളുടെ അക്കൗണ്ടില്‍ അഞ്ചുകോടി എത്തിയതിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കലൂര്‍ എച്ച് എസ് ബിസി ബാങ്കില്‍ നടന്ന വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളും […]
സംസ്ഥാനത്ത് ഇന്ന് 15,914 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 15.32
സംസ്ഥാനത്ത് ഇന്ന് 15,914 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 മരണം. 16,758 പേർ രോഗമുക്തി നേടി. 15.32 ആണ് ടിപിആർ. ( kerala reports 15914 covid cases ) എറണാകുളം 2332, തൃശൂർ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂർ 799, ഇടുക്കി 662, വയനാട് 566, കാസർഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ […]
മുട്ടിൽ മരം മുറി; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യം
മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി കോടതിയാണ് അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയൂ. റിമാൻഡിൽ 60 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ( muttil wood robbery culprits bail ) അതേസമയം, മുട്ടിൽ മരംമുറിക്കൽ കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് […]
തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. വീടിനുപുറത്തിറങ്ങുമ്പോൾ […]
രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ ; കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ നിന്ന്. കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകിയതിന് ശേഷം ബൂസ്റ്റർ ഡോസിനുള്ള തീരുമാനമെടുക്കും. കൊവാക്‌സിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ രേഖകളും നൽകി. കൊവാക്‌സിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ ഇടവേളയിൽ […]
ക്ലാസിൽ മൂന്നിലൊന്ന് കുട്ടികൾ; യൂണിഫോമും ഹാജറും നിർബന്ധമല്ല
സ്‌കൂൾ തുറക്കുമ്പോൾ ക്ലാസുകൾ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താൻ ആലോചന. യൂണിഫോമും ഹാജറും നിർബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റിൽ 25% വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ച് ക്ലാസുകൾ നടത്തണമെന്ന് അധ്യാപക സംഘടനകൾ പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്‌സുകൾ സംഘടിപ്പിക്കണമെന്ന് അധ്യാപകർ പറയുന്നു. ഒന്നരവർഷമായി വിദ്യാർത്ഥികൾ വീട്ടിലിരുന്ന് മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കലാ […]
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കളും പങ്കെടുത്തു. ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കരുത് എന്ന് നേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണം. പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുത് എന്നും മെറിറ്റിന് ആണ് മുൻഗണനയെന്നും രാഹുൽ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും(K Sudhakaran) യോഗത്തിൽ പങ്കെടുത്തു.(Rahul Gandhi) കെപിസിസി പുന:സംഘടന ഒക്ടോബർ 10 […]