Kerala

കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ്; സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയെന്നും എക്‌സൈസ് കണ്ടെത്തി. kakkanad drugs case ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നേരത്തെ പിടിയിലായ പ്രതികളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എക്‌സൈസ് സംഘം കണ്ടെത്തി. വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും പ്രതികള്‍ക്ക് ആവശ്യമുള്ള പല വസ്തുക്കളും എത്തിച്ചുനല്‍കിയതും സുസ്മിതയാണെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഗൂഡാലോചനകളിലും ഇവര്‍ക്ക് പങ്കുള്ളതായി എക്‌സൈസ് […]

Kerala

സംവരണ രീതിയിൽ തെറ്റില്ല; അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സംവരണം കണക്കാക്കിയ രീതിയിൽ തെറ്റില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്. സർവ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകൾക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിൾ ബ‌ഞ്ചിന്റെ […]

Education Kerala

സ്‌കൂള്‍ തുറക്കല്‍; ഒരു ബെഞ്ചില്‍ മൂന്നുകുട്ടികള്‍ വേണമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു ബെഞ്ചില്‍ മൂന്നുകുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദേശനമാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. school opening kerala സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ശുചീകരണത്തിനുപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ ക്ലാസിനായി കുറച്ചുനല്‍കിയ ഫീസ് ഘടന പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു. സാമൂഹ്യ അകലം പാലിച്ച് ഒരു ബെഞ്ചില്‍ മൂന്നുപേരെ ഇരുത്തണം, ഒന്നിടവിട്ട ദിവസങ്ങളില്‍ […]

Kerala Weather

സംസ്ഥാനത്ത് മഴ തുടരും; ഇടുക്കിയില്‍ ഇന്ന് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ കേരള തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയുണ്ട്. rain alert kerala ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. ഇവയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ […]

Kerala Weather

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. മഴ മുന്നറിയിപ്പുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Health Kerala

ഇന്ന് 8,850 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 17,007; മരണം 149

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

Kerala

പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത ക്രൈം ബ്രാഞ്ച്. കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പുരാവസ്തു നൽകി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ മോൻസണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി. അതേസമയം മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ പീഡനക്കേസിലെ ഇരയെ […]

Kerala Weather

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടലിലുമായി ചൊവ്വാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (heavy rain alert kerala) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച്ച കോഴിക്കോടും ഓറഞ്ച് അലേർട്ടുണ്ട്. നാളെ പത്ത് ജില്ലകളിലും ചൊവ്വാഴ്ച്ച 6 […]

Education Kerala

സംസ്ഥാനത്ത് കോളജുകള്‍ ഇന്നുതുറക്കും; ബാച്ചുകളായി തിരിച്ച് ക്ലാസ് നടത്തും

സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുതുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുന്നത്. ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടത്തുക. colleges reopen ഇതോടൊപ്പം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 […]

Kerala

സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്; ടിപിആർ 13.64 %,121 മരണം

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്-19 (Covid-19) സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 […]