Kerala

ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂര്‍ നിര്‍ണായകം; അതീവജാഗ്രത

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം കല്ലിയൂരില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. നിലവില്‍ 22 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി കളക്ടര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ജില്ലയിലെ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഈരാറ്റുപേട്ട അരുവിത്തുറ പാലം മുങ്ങി. heavy rain kerala അടിയന്തര സാഹചര്യങ്ങളില്‍ […]

Kerala Weather

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ട്.ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേരള […]

Kerala

സംസ്ഥാനത്ത് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്ടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഒരേ സമയം ന്യൂനമർദം രൂപപ്പെട്ടതാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ശനിയാഴ്ച്ച 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത […]

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമെന്നും പ്രവചനം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, […]

Kerala

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂർ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂർ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസർഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. (11079 covid cases kerala) കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) […]

Kerala

നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടി

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണം പരിശോധനയിൽ പിടികൂടി. ഷാർജയിൽ നിന്നെത്തിയ ചെന്നൈ സ്വദേശിയിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് പരിശോധനയിൽ പിടിച്ചടുത്തത്. സ്വർണ ബിസ്ക്കറ്റുകൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് ഇയാൾ അനധികൃതമായി കടത്താൻ ശ്രമിച്ചത്.

Kerala

ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്ത് ശതമാനത്തിൽ താഴെ

സംസ്ഥാനത്ത് ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിന് ആശ്വാസമായി ടിപിആർ നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തി. 9.09 ആണ് ടിപിആർ നിരക്ക്. ഇന്ന് കൊവിഡ് ആയിരം കടന്ന ഒരു ജില്ല മാത്രമേ ഉള്ളു. ( kerala reports 7823 covid cases ) തൃശൂർ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂർ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി […]

India

രാജ്യത്ത് ഇന്ന് 14,313 പേര്‍ക്ക് കൊവിഡ്; ഏഴുമാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കണക്കുകളുടെ എണ്ണം 3,39,85,920 ആയി. 24 മണിക്കൂറിനിടെ 26,579 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,33,20,057 ആയി. 2,14,900 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 65,86,092 പേര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 95,89,78,049 ആയി […]

Kerala

സംസ്ഥാനത്ത് പ്രളയ സാധ്യതയില്ല; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലുദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണര്‍ ഡോ.എ കൗശികന്‍ ട്വന്റിഫോറിനോട് പറഞ്ഞു. flood kerala അതേസമയം കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. […]

Kerala

സിറോ സർവേ ഫലം പുറത്ത്; 40.2 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യം

സംസ്ഥാനത്തെ സിറോ സർവേ ഫലം പുറത്തുവിട്ടു സർക്കാർ. ആറ് വിഭാഗങ്ങളിൽ 13,336 സാമ്പിളുകൾ പരിശോധിച്ച് നടത്തിയ പഠന റിപ്പോർട്ടാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള 82.6 ശതമാനം പേരിൽ കൊവിഡ് ആന്‍റിബോഡിയുണ്ടെന്നാണ് സിറോ സർവെയിലേ കണ്ടെത്തൽ. കുട്ടികളിൽ 40.2 ശതമാനം ആന്‍റിബോഡി സാന്നിധ്യമുണ്ട്​. 49 വയസുവരെയുള്ള സ്ത്രീകളിൽ 65.4%, തീരമേഖലയിൽ 87.7%, ചേരിപ്രദേശങ്ങളിൽ 85.3% എന്നിങ്ങനെയാണ് ആന്റിബോഡിയുടെ സാന്നിധ്യം. ആദിവാസി മേഖലയിൽ 18 വയസിന് മുകളിൽ 78.2 പേരിലും ആന്‍റിബോഡിയുണ്ട്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് […]