സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഓറഞ്ച് അലേര്‍ട്ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മലയോര മേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ അതീവ […]
Tag: Kerala
സംസ്ഥാനത്ത് 94.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ; 47.03 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ
സംസ്ഥാനത്ത് വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,51,52,430), 47.03 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (1,25,59,913) നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,56,384). (covid vaccine kerala update) ഇന്നത്തെ റിപ്പോർട്ട് പ്രകാരം, 8733 പുതിയ രോഗികളിൽ 7336 പേർ വാക്‌സിനേഷന് അർഹരായിരുന്നു. ഇവരിൽ 2105 പേർ ഒരു ഡോസ് വാക്‌സിനും 2974 പേർ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാൽ […]
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. (8733 covid cases kerala) കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) […]
കേരളത്തിന് കൈത്താങ്ങ്; 11 ലക്ഷത്തിന്റെ സഹായം വാഗാദാനം ചെയ്ത് ദലൈലാമ; കൂടെയുണ്ടാകുമെന്ന് തമിഴ്‌നാടും കർണാടകയും
മഴക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങായി നിരവധി പേർ. പ്രധാനമന്ത്രി നരേന്ദ്രമോദി, ദലൈലാമ, അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക ഉൾപ്പെടെ രംഗത്തെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് ആരാഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ എല്ലാ സഹായ, സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും പിന്തുണ അറിയിച്ചു. സന്ദേശം അയച്ചതിനൊപ്പം പതിനൊന്ന് ലക്ഷത്തിന്റെ സഹായവും ദലൈലാമ വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി […]
പാലക്കാട് ഉരുള്‍പൊട്ടല്‍; 70 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ഡിവൈഎസ്പി കെ.എം ദേവസ്യ ട്വന്റിഫോറിനോട് പറഞ്ഞു. ആലത്തൂര്‍ തഹസില്‍ദാര്‍ ആര്‍.കെ ബാലകൃഷ്ണനും സ്ഥലത്തെത്തി. പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്. പോത്തുണ്ടി ഡാം സ്പില്‍വേ ഷട്ടര്‍ 15 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ശക്തമായ മഴയില്‍ മലമ്പുഴ ആനക്കല്ലില്‍ […]
നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ
നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ ആറിന് ഓരോ ഷട്ടറും 60 സെന്റീമീറ്ററായിരിക്കും ഉയർത്തുക. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നെയ്യാർ ഡാം നിലവിൽ നാൽപത് സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇതുവരെ 160 സെന്റീമീറ്റർ ഉയർത്തി. നാളെ 60 സെന്റീമീറ്റർ വീതം ഉയർത്തുമ്പോൾ ആകെ 400 സെന്റീമീറ്ററാകും. വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വെള്ളം തുറന്നുവിടുന്നത്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ […]
ഇന്ന് 7643 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 10,488; മരണം 77
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]
കൂട്ടിക്കലിൽ നിന്ന് മൃതദേഹാവശിഷ്ടം ലഭിച്ചു; കാണാതായ അലന്റേതെന്ന് സംശയം
കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായ അലൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വൈകിട്ട് ആറോടെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാവാലിയിൽ 6 പേരും പ്ലാപ്പള്ളിയിൽ അഞ്ച് പേരുമാണ് മരിച്ചത്. ലഭിച്ച മൃതദേഹം അലൻ്റെ മാതൃസഹോദരനാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ ഇനി ബാക്കിയുണ്ട്. ഇന്നലെ നടന്ന തെരച്ചിലിൽ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലൻ്റേതാണെന്ന് സംശയം […]
സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കൊവിഡ്; ടിപിആർ 9.72 %,60 മരണം
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]
കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട്
കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്. ( kerala 10 dam red alert ) അതേസമയം, കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ […]












