കേരളത്തിൽ ഇന്ന് 5297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ തന്നെയാണ് നിൽക്കുന്നത്. ഇന്ന് 10.27 ശതമാനമാണ് ടിപിആർ. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാൾ രോഗമുക്തരുടെ എണ്ണമാണ് കൂടുതൽ. 7325 പേരാണ് ഇന്ന് രോഗമുക്തി നേടിതയത്. ( kerala reports 5297 covid cases ) എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂർ 537, കണ്ണൂർ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി […]
Tag: Kerala
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ബുധനാഴ്ച്ച വരെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച 13 ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് നിന്ന് ബുധനാഴ്ച്ച വരെയും ലക്ഷദ്വീപ് […]
സംസ്ഥാനത്ത് ഇന്ന് 7722 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 7722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6648 പേർ രോഗമുക്തി നേടി. 86 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ( kerala reports 7722 covid cases ) തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂർ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂർ 336, പാലക്കാട് 335, വയനാട് 257, കാസർഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]
ഞായറാഴ്ചവരെ മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരും. ഇന്നും നാളെയും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഞായറഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ […]
കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു
കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു. ഇതിനായി അന്തിമ കരട് ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും. ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കും. ( kerala revenue recovery act ) 1968 ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാനാണ് സർക്കാർ തീരുമാനം. ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണർ സർക്കാരിന് […]
സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]
മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് ഭീതി പരത്തുന്നു; നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സുസ്ഥിര നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വ്യാപക […]
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി; കേരളം സുപ്രിം കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 137 അടി കവിഞ്ഞു. ഒരടി കൂടി ഉയർന്നാൽ തമിഴ്നാട് സർക്കാർ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് പരമാവധി സംഭരണ ശേഷി. സെക്കൻഡിൽ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പകൽ നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് ജലനിരപ്പ് ഉയരാനിടയാക്കിയത്. പീരുമേട് താലൂക്കിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് […]
സിനിമ തിയറ്ററുകള്‍ തുറക്കുന്നു, പ്രദര്‍ശനം ബുധനാഴ്ച മുതല്‍; ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍
പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബുധനാഴ്ച മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. ജോജു ജോര്‍ജ് ചിത്രം സ്റ്റാര്‍ ആദ്യ മലയാള റിലീസായി വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. തിയറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും പ്രദര്‍ശനം ആരംഭിക്കില്ല. ഇന്നും നാളെയുമായി ശുചീകരണപ്രവര്‍ത്തന നടത്തി സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് തിയറ്ററുകള്‍ സജ്ജമാക്കും. ബുധനാഴ്ച ഇതര ഭാഷ സിനിമകളോടെയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. 50% സീറ്റുകളിൽ മാത്രമാണ് പ്രവേശനം. വിനോദ നികുതിയിലെ ഇളവ്, ഫിക്സഡ് റേറ്റ് […]
മുല്ലപ്പെരിയാറിന്‍റെ ബലക്ഷയം; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം
മുല്ലപ്പെരിയാർ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തുവന്നു. മുല്ലപ്പെരിയാർ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയം. ഡാമിന്‍റെ സുരക്ഷയിലാണ് പലരുടെയും ആശങ്ക. ഡാം ഡീകമ്മീഷന്‍ ചെയ്ത് കേരളത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം. സിനിമാ താരങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഇനിയും മുമ്പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും […]












