Kerala

‘പരാതിയിലെ തെറ്റുകൾ തിരുത്തി, രേഖാമൂലം നൽകണം, എങ്കിൽ പരിഗണിക്കാം’; അതിജീവിതയ്ക്ക് ബാർ കൗൺസിലിന്‍റെ മറുപടി

ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്ക് ബാർ കൗൺസിലിന്‍റെ മറുപടി. നടൻ ദിലീപിന്റെ അഭിഭാഷകന് എതിരായ പരാതിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.https://8fbcd1863ab5f4269b420a34d6fda4f7.safeframe.googlesyndication.com/safeframe/1-0-38/html/container.html പരാതിയിലെ തെറ്റുകൾ തിരുത്തി രേഖാമൂലം നൽകാൻ ബാർ കൗൺസിൽ നിർദേശം നൽകി. ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. പരാതി രേഖാമൂലം നൽകണം. പരാതിയുടെ 30 പകർപ്പുകളും 2500 രൂപ ഫീസും അടച്ച് പരാതി നൽകിയാൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ബാർ കൌൺസിലിന്റെ നിലപാട്. […]

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ യോഗം

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് . അടിസ്ഥാന സൗകര്യങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ യോഗം ചേരുമെന്ന് മന്ത്രി വ്യകത്മാക്കി. അടിസ്ഥാന സൗകര്യങ്ങളിൽ കാലോചിതമായ പരിഷ്‌കാരം ആവശ്യമാണ്. നിലവില്‍, മാനസികാരോഗ്യ കേന്ദ്രത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികളുണ്ട്, അധികം സ്റ്റാഫിനെ നിയോഗിക്കാനും രോഗം മാറിയവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാവുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അടിസ്ഥാന […]

Kerala

ബജറ്റിലെ അവഗണന; സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി ഒന്നും പറഞ്ഞില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായിക്കണം. മിനിമം ചാർജ് 12 രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിത കല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ സമര തീയതി പ്രഖ്യാപിക്കുമെന്ന് […]

Kerala

‘കൊടി ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കും’; മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനങ്ങൾക്കെതിരെ ഹൈക്കോടതി

സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനങ്ങൾക്കെതിരെ ഹൈക്കോടതി. പാതയോരങ്ങളിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചി നഗരത്തിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പ്രതികരണം. നടപടിയെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് പേടിയെങ്കിൽ തുറന്ന് പറയണമെന്ന് കോടതി അറിയിച്ചു. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാത്തതിന് കോർപറേഷൻ സെക്രട്ടറിക്ക് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ […]

Kerala

സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോര്‍ട്ടല്‍ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ക്ക് […]

Kerala

കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല; കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് കെ. സുരേന്ദ്രൻ

കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഐഎമ്മിന്റെ ശ്രമം. ഇതിനായി ഇസ്ലാമിക സംഘടനകളുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി. ആലപ്പുഴയിൽ സംഘടിപ്പിച്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർേദശിച്ചത്. രക്തം ചീന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്. ഇരുപതിനായിരം ബൂത്ത് സമ്മേളനങ്ങൾ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞു. വിവിധ തുറകളിൽപ്പെട്ടവർ […]

Kerala

രഞ്ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻ ബേബി നായകൻ; രണ്ട് പുതുമുഖങ്ങൾ

രഞ്ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കും. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു […]

Kerala

സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 മരണം

കേരളത്തില്‍ 22,524 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,682 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,65,565 […]

Kerala

കോവിഡ് നഷ്ടപരിഹാരം: അപേക്ഷ നൽകാനാകാത്തതിനാൽ വിതരണം കുറഞ്ഞു: വി.ഡി സതീശൻ

കോവിഡ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതുമൂലമാണ് വിതരണം കുറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുള്ളവർ പോലും അമ്പതിനായിരം രൂപ നഷ്ടപരിഹാരം ഉണ്ടെങ്കിൽ അപേക്ഷിക്കാതിരിക്കില്ല. സർക്കാരിന്റെ വീഴ്ചയാണിതെന്നും വി.ഡി. സതീശൻ മീഡിയവൺ എഡിറ്റോറിയൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Kerala

കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതായി പഠനം

കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് പഠനം. പ്രതിവര്‍ഷം 60000 വരെ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം ബാധിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഐ.സി.എം.ആറിന്‍റെ നാഷനൽ ക്യാൻസർ റജിസ്ട്രി പ്രോഗ്രാം പ്രകാരമുള്ള കണക്കുകളില്‍ സംസ്ഥാനത്ത് എറ്റവും കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് സ്തനാര്‍ബുദമാണ്. രണ്ടാമതായി ശ്വാസകോശ അര്‍ബുദവും. കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ലക്ഷം സ്ത്രീകളിൽ 135 പേർക്ക് സ്തനാർബുദം എന്നതായിരുന്നു ശരാശരി കണക്ക്. ഇപ്പോൾ അത് 150 ആയി […]