ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ അപ്പീൽ പോകാൻ സര്‍ക്കാര്‍ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കര്‍ പറഞ്ഞിരുന്നു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീല്‍ നല്‍കുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ […]
Tag: Kerala
സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ലോകായുക്ത ഓർഡിൻസ് പുതുക്കി ഇറക്കാനും തീരുമാനം
സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലോകായുക്ത ഓർഡിൻസ് പുതുക്കിയിറക്കാനും മന്തിസഭാ യോഗം തീരുമാനിച്ചു. ഓർഡിൻസ് പുതുക്കിയിറക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ രംഗത്തെത്തി. സിപിഐക്ക് വ്യത്യസ്ത നിലപാടാണ് എന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. എന്നാൽ വിഷയം നിയമസഭയിൽ ബില്ല് ആയിട്ട് വരുമ്പോൾ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതികരിച്ചു.ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ തീരുമാനിച്ചു. നയമനുസരിച്ച് ഐടി പാര്‍ക്കുകളില്‍ ബാര്‍ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. പുതിയ […]
ബസ് ചാര്‍ജ് വര്‍ധന, പുതിയ മദ്യനയം; നാളെ ഇടതു മുന്നണി യോഗം ചേരും
സംസ്ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ നാളെ ഇടതു മുന്നണി യോഗം ചേരും. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതില്‍ നാളെ യോഗത്തില്‍ വിമര്‍ശനം ഉയരുമോയെന്നതും ശ്രദ്ധേയമാണ്. മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ […]
ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്. കൊച്ചി ബിപിസിഎല്ലില്‍ സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. കൊച്ചിയില്‍ മെട്രോ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. അതിനിടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ദേശീയ […]
കുടുംബശ്രീയുടെ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്; വലിയ നേട്ടമെന്ന് മുഖ്യമന്ത്രി
കുടുംബശ്രീ – ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. 2020-21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകുന്നു. 2018-19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019-20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു. […]
സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; നിലവിലെ ഡിപിആര്‍ അപൂര്‍ണം: റെയില്‍വേ മന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. സാമ്പത്തിക സാങ്കേതിക വശങ്ങൾ പരിഗണിച്ചേ അംഗീകാരം നൽകു എന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി. കൂടാതെ ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ മറുപടി നൽകുന്നതെന്ന് വി ഡി […]
മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് 29-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ […]
നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി
നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കാണ്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് […]
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ; അനുശോചിച്ച് മുഖ്യമന്ത്രി
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സങ്കുചിത താല്പര്യങ്ങൾക്കുപരിയായി പൊതുതാൽപര്യം ഉയർത്തിപ്പിടിക്കാനും തലേക്കുന്നിൽ ബഷീർ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ സൗമ്യമുഖങ്ങളില്‍ ശ്രദ്ധേയനായ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാംഗമായി. രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കഴക്കൂട്ടത്തുനിന്ന് […]
ബസ് സമരം രണ്ടാം ദിവസത്തിലേക്ക് ; യാത്രാദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതംഇന്നും ദുരിതത്തിലാവും. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് […]












