Kerala

പന്നിയങ്കരയിലെ ടോൾ നിരക്ക് കുറച്ചു; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏപ്രിൽ ഒന്ന് മുതൽ കൂട്ടിയ തുകയാണ് കുറച്ചത്. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ പ്രത്യക്ഷസമരവുമായി എത്തിയിരുന്നു. നേരത്തെ പന്നിയങ്കര ടോൾ ബൂത്തിൽ പുതുക്കിയ നിരക്കിൽ പിരിവ്‌ നടത്താൻ പാടില്ലെന്ന്‌ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. അമിത ടോൾ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾ ടോൾ നൽകാതെ സർവീസ് നടത്തിയതിനെതിരെ കരാർ കമ്പനി നൽകിയ കേസിലാണ്‌ കോടതി ഉത്തരവ്. സ്വകാര്യ […]

Kerala

‘ഇതെല്ലാം ഇന്നുള്ളവർക്ക് മാത്രം ഉള്ളതല്ല, നാളേക്ക് വേണ്ടി’; 6 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ വർധിച്ചെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 6 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ വർധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഓരോ മേഖലയും കൂടുതല്‍ വികസിച്ച് വരണമെന്നും, ജനങ്ങള്‍ക്ക് ആ വികസനത്തിന്റെ സ്വാദ് അറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പറയുന്നത് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണി. ഇതെല്ലാം ഇന്നുള്ളവർക്ക് മാത്രം ഉള്ളതല്ല, നാളേക്ക് വേണ്ടി, കുഞ്ഞുങ്ങൾക്ക് വേണ്ടി ഉള്ളതാണെന്ന് എതിർക്കുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 75 സ്കൂളുകളിൽ നിർമിച്ച ഹൈടെക്ക് കെട്ടിടങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. […]

Kerala

‘ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു’; സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാമെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗത്തിന്‍റെ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്‌ത്‌ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് തിരിച്ചടിയായെന്ന് പറയുന്നവർ കാര്യമറിയാതെയാണ് സംസാരിക്കുന്നത്. എയ്ഡഡ് സ്കൂൾ നിയമനത്തിൽ എസ്എൻഡിപി നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യകത്മാക്കി. സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാം. അഹങ്കാരത്തിന്‍റെ ആള്‍രൂപമാണ് പി.സി.ജോര്‍ജ്‍. ചാടിച്ചാടി പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി.ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം അനുവദിച്ച ഹൈക്കോടതി ഉത്തരവ് […]

Entertainment

‘രാത്രി തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു’, ഒട്ടും സുരക്ഷിതമായി തോന്നിയില്ല; പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് അര്‍ച്ചന കവി

പൊലീസ് മോശമായി പെരുമാറി,ഒട്ടും സുരക്ഷിതമായി തോന്നിയില്ല, കേരള പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന കവി. പൊലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അർച്ചന ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.(Archana Kavi face a bad experience with the kerala police) Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്… സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് താരം […]

National

സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും, വിദ്യാഭാസം, തൊഴിൽ, മേഖലകളിലെ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിത പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ അഭിനന്ദനം. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്. ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, […]

Kerala

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. സ്റ്റേഷനിൽ വച്ച് പൊലീസ് മർദിച്ചെന്ന് അഭിഭാഷകർ. അഭിഭാഷക സംഘത്തെ പൊലീസ് തടഞ്ഞത് രൂക്ഷമായി വാക്കുതർക്കത്തിലേക്ക് നയിച്ചു.(clash between lawyers and police at attingal) ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുനാണ് പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായത്. അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പൊലീസ് തടഞ്ഞു. കാരണം പറയാതെ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ഇതിൽ പ്രകോപിതനായ […]

Kerala

സൗരോര്‍ജ നഗരമാകാനൊരുങ്ങി തിരുവനന്തപുരം; സൗരോര്‍ജ പാളികള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തലസ്ഥാനം. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒയും ജർമൻ കൺസൾട്ടൻസി അധികൃതരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.കേന്ദ്രപാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോര്‍ജ നഗര പദ്ധതി. കേന്ദ്രവിഹിതം എത്രയെന്നത് രണ്ടാഴ്ചയ്ക്കം തീരുമാനിക്കും. തലസ്ഥാന നഗരത്തിന് വേണ്ട വൈദ്യുതി പൂര്‍ണമായി സൂര്യനില്‍ നിന്ന് […]

Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടായിരിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി/ മിന്നൽ/ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. […]

Kerala

അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി; കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും

താൻ ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിൻമാറിയത്. കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി തീരുമാനമെടുത്തിരുന്നില്ല. ഇന്ന് രാവിലെ കേസ് നമ്പര്‍ വിളിച്ച ശേഷമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചത്. ജഡ്ജി ഇന്ന് സ്വയം പിന്മാറിയില്ലെങ്കിൽ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് […]

Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകളില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും. ഒഡീഷ തീരത്തെ ചക്രവാതചുഴിയും കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റുകളും ദുർബലമായതാണ് മഴ കുറയാൻ കാരണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനിടെ, ഡൽഹിയിൽ കനത്ത ചൂടിന് ആശ്വാസമേകി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും തുടങ്ങി. ഇതോടെ ഡൽഹിയിൽ താപനില കുത്തനെ താഴ്ന്നു. രാവിലെ 5.40 […]