Kerala

നാളെ ബിവറേജ് അവധി, ബാറും തുറക്കില്ല; സമ്പൂര്‍ണ ഡ്രൈ ഡേ

ഞായറാഴ്ച്ച ലഹരി വിരുദ്ധദിനമായതിനാൽ മദ്യപിക്കുന്നവർക്ക് ഒരു പ്രത്യേക അറിയിപ്പുണ്ട്. നാളെ സമ്പൂര്‍ണ ഡ്രൈ ഡേ ആണ്. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഞായറാഴ്ച്ച ദിവസം അല്പം മദ്യപിച്ച് വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നല്ല തിരക്കുണ്ടാവും. നാളെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള രസകരമായ പോസ്റ്റുകളാണ് പ്രചരിക്കുന്നത്. അവയിലൊന്ന് ഇങ്ങനെയാണ്. ‘ നാളെ ലഹരി വിരുദ്ധ ദിനമാണ്. കള്ളോ ലിക്വറോ വേണ്ടവര്‍ കരുതുക. ആശങ്ക വേണ്ട, […]

Kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നാല് ദിവസം മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഹാരാഷ്ട്ര തീരത്തിനു മുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയും കാലാവർഷക്കാറ്റുകൾ ശക്തിപ്രാപിച്ചതുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Kerala

സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും; എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യത

എസ്എഫ് ഐയുടെ ഓഫീസ് ആക്രമണം വിവാദമായിരിക്കെ രണ്ടു ദിവസത്തെ സിപി ഐ എം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും. എസ്എഫ് ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും ചർച്ചയാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കിയ സമകാലിക വിവാദങ്ങളും ഉയര്‍ന്നുവരും.സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും. വിഷയം […]

Kerala

മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയ പാതകൾ ആറുവരിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്‌ 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ്‌ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി. […]

Kerala National

കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്; ഓഫീസ് സ്റ്റാഫ് അഗസ്റ്റിനെ മർദിച്ചു

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഓഫീസിലേക്ക് പ്രവർത്തകർ തള്ളി കയറിയതോടെ പൊലീസ് ലാത്തി വീശി. 20 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എംപി യുടെ ഓഫീസിൻറെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഐഎം എന്ന് ഡിസിസി പ്രസിഡൻറ് ആരോപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകർക്കുന്നതിന് […]

Kerala National

‘ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണം’: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നൽകി കെ സുരേന്ദ്രൻ

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നൽകി. ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ രാഷ്ട്രപതി പദവിയിൽ വിജയത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അതീതമായി മുർമു ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമായി മാറി കഴിഞ്ഞു. തൻറെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച ദ്രൗപതി മുർമുവിനെ […]

Kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; 5 മുതല്‍ 10 ശതമാനം വരെ വര്‍ധന, പ്രഖ്യാപനം നാളെ

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ് മുതല്‍ 92 പൈസ് വവെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ […]

Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് […]

National

50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ല; പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് കെ റെയിൽ എം ഡി

സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എം ഡി. അതിരടയാള കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു. കല്ലുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ റെയിൽ. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികൾക്ക് കേന്ദ്ര അനുമതിയുണ്ട്. 50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ലെന്ന് കെ റെയിൽ എം ഡി. പദ്ധതിക്കായി എടുക്കുന്ന വായ്‌പ്പയും പലിശയും തിരിച്ചടയ്‌ക്കേണ്ടത് കെ റെയിലാണ്. പണം നൽകാൻ കെ റെയിലിന് കഴിഞ്ഞില്ലെങ്കിൽ […]

Kerala

വിമാനത്തിനുള്ളിലെ പ്രതിഷേധം: ‘കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സർക്കാരിൻറെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം’; കെ സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യ്ത് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. കള്ളമൊഴികളും വ്യാജറിപ്പോർട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിച്ച സിപിഐഎമ്മിൻറെയും സർക്കാരിൻറെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവർക്ക് ജാമ്യവും കൂടാതെ പൊലീസ് മൂന്നാം പ്രതിയാക്കി കേസെടുത്ത സുജിത് നാരായണന് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ബോധ്യമായതിനാലാണ്. […]