സംസ്ഥാനത്ത് 4 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവാഴ്ച്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. നാളെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.(4 days rain will continue) തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ […]
Tag: Kerala
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടിയായി; പെരിയാറിൽ അതീവ ജാഗ്രത
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പത്ത് സ്പില്‍ വേ ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 10 ഷട്ടറുകളും തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. (alert in mullaperiyar water level in dam) ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. ആലുവ, പെരിയാർ തീരത്തെ […]
കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി
ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു.(transport minister seeks report on ksrtc service) നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി […]
‘അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്’; സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം
സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.(no long leave for government officers) സർക്കാർ ജീവനക്കാരും അർധ സർക്കാർ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയ പരിശോധനയിൽ സർവിസിൽ കയറിയ ശേഷം ജീവനക്കാർ […]
എയ്ഡഡ് നിയമനം: ഹയർസെക്കണ്ടറി ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന
സംസ്ഥാന ഹയർസെക്കണ്ടറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം ചെങ്ങാനൂർ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിലും പരിശോധന നടന്നു. ‘ഓപ്പറേഷൻ […]
കൊടുംവനത്തില്‍ ഒറ്റയ്ക്ക് അലഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥി; നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് അര്‍ഷലെന്ന് മന്ത്രി എംവി ഗോവിന്ദന്‍
കണ്ണൂരില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിച്ച് മന്ത്രി എംവി ഗോവിന്ദന്‍. അര്‍ഷലിനെ ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഉരുള്‍പൊട്ടലിന്റെ ഉഗ്രശബ്ദം കേട്ടാണ് ഈ എട്ട് വയസുകാരന്‍ വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. തുടക്കത്തില്‍ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും, മഴയും ഇരുട്ടും അര്‍ഷലിനെ ഒറ്റയ്ക്കാക്കി. രണ്ടുമണിക്കൂറോളമാണ് അര്‍ഷല്‍ കണ്ണവത്തെ കൊടുംവനത്തില്‍ അലഞ്ഞത്. മഴ കുറഞ്ഞപ്പോള്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അര്‍ഷലിനെ കണ്ടെത്തിയത്. ദുരന്തമുഖത്തുപോലും പതറാതെ, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി […]
ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും; ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി
മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചാലക്കുടി പുഴയോരത്ത് ആശ്വാസം. മഴ കൂടിയാൽ മാത്രം ആശങ്ക. മുല്ലപ്പെരിയാറിൽ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂമന്ത്രി കെ.രാജൻ. ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങൽക്കുത്തിൽ നിന്നുള്ള ഇൻഫ്‌ലോ 35,000 ക്യുസെക്‌സ് ആയി തുടരുന്നു. ആകാശം ഇപ്പോഴും മേഘാവൃതമാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ […]
മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു
മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയിൽ ജലനിരപ്പ് എത്തിയാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.05 അടിയായി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം […]
പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഇന്ന് രാവിലെ 11 മുതൽ പ്രവേശനം നേടാം
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ […]
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കും. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് […]











