Kerala

മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി; പരിഭ്രാന്ത്രിയിൽ നാട്ടുകാർ

മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പൊലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പൊലീസ് അറിയിച്ചു. വനംവകുപ്പ് സംഘം മേഖലയിൽ പരിശോധന നടത്തും. ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത് നാട്ടുകാരിൽ പരിഭ്രാന്ത്രി പരത്തുകയാണ്. മുൻപ് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വയനാട്ടിലെ തലപ്പുഴയിലും വെള്ളിയാഴ്ച രാവിലെ പുള്ളിപ്പുലി കിണറ്റിൽ അകപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. മയക്കുവെടി വെച്ചാണ് കരയ്ക്ക് […]

Kerala

രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്ക് പിടിവീഴും; ഇന്ന് മുതൽ കർശന പരിശോധന

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തി. ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും […]

Kerala

‘ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്, അത് തടയണം’: മാർ ജോസഫ് പാംപ്ലാനി-കാന്തപുരം കൂടികാഴ്ച്ച

കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടികാഴ്ച്ച നടത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് തടയാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. സമുദായ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദ പൂർണ്ണമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങൾ വിപാടനം ചെയ്യാൻ സാധിക്കുകയുള്ളു. നിലവിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ച് സംസാരിച്ച ഇരുവരും ഇരു മതങ്ങൾക്കുമിടയിലെ സൗഹാർദം ഊട്ടിയുറപ്പിക്കണമെന്ന സന്ദേശം നൽകി. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീമും […]

Kerala

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ്‌ നടക്കും. രാവിലെ 9.30നാണ് പരിപാടി‍ തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സംഘടനകളും കൂട്ടായ്മകളും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ […]

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും, ഷോൺ റോജർ ടീമിൽ

ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ കേരളത്തെ സഞ്ജു സാംസൺ നയിക്കും. കഴിഞ്ഞ സീസണിലും സഞ്ജു ആണ് കേരളത്തെ നയിച്ചത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 17 അംഗ ടീമിൽ 19 വയസുകാരനായ ഷോൺ റോജറും ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് പണ്ഡിറ്റുകൾ ഏറെ ഉറ്റുനോക്കുന്ന താരമാണ് ഷോൺ റോജർ. സഞ്ജുവിൻ്റെ വഴിയേ ഇന്ത്യൻ ടീം വരെ എത്താനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കായി അണ്ടർ 19 ടീമിൽ ഷോൺ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കളിച്ച എസ് […]

Kerala

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ നാളെ തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 2ന്‍റെ ഉദ്ഘാടന പരിപാടി നടക്കും. രാവിലെ 9.30നാണ് പരിപാടി‍ തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സംഘടനകളുടെയും കൂട്ടായ്മകളുടെയും […]

Entertainment

നിർദ്ധനരായ കുട്ടികൾക്ക് യാത്ര സൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

പുനലൂർ ജില്ലയിലെ നിർദ്ധനരായ കുട്ടികൾക്ക് യാത്രാസൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റാഫ് അംഗമായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.(mammotty care and share helping hands to childrens) മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന […]

Entertainment

മയക്കുമരുന്നിന് അടിമകളായവർ സിനിമയിൽ വേണമെന്നില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ മേഖലയിൽ ലഹരി ഉപയോഗത്തിൽ മാറ്റം വന്നിട്ടില്ല. പൊലീസിന് ലൊക്കേഷനിൽ ഉൾപ്പെടെ പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവർ മലയാള സിനിമയിൽ വേണമെന്നില്ല.(producers association against drugs) സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. പത്രമാധ്യമങ്ങളിൽ കാണുന്നു മയക്കുമരുന്നു സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന സിനിമകൾ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കിൽ പൂർണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിർമാതാക്കൾ […]

Kerala

വയനാട്ടിലെ പിഎഫ്ഐ നേതാവിന്റെ ടയർ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തി

വയനാട് മാനന്തവാടിയിലെ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. പിഎഫ്ഐ നേതാവ് സലീമിന്റെ ടയർ കടയിൽ നിന്നുമാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ടയർ കടയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് വയനാട് ജില്ലയിൽ പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. പി എഫ്ഐ നേതാക്കളിൽ 89 പേരെ കഴിഞ്ഞ ദിവസം മാനന്തവാടി ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ടുകൊണ്ട് റിമാൻഡ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ […]

Entertainment

ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി

ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ […]