Kerala

കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; 17 ഓളം വിദ്യാർത്ഥികാൾ പരാതി നൽകി

കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല് വർഷമായി അധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്കൂളിൽ നിന്നും എത്തിയതാണ്. സ്കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈൽഡ് ലൈൻ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് […]

Kerala

സംസ്ഥാനത്തെ ജയിലുകളിലെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അം​ഗീകരിച്ചാണ് തീരുമാനം. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാ​ഗമായി രണ്ടാം ഘട്ടത്തിൽ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്. എന്നാൽ, ഇതിൽ ഒരാളെ ഒഴിവാക്കി 33 പേർക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.ഭരണഘടനയുടെ […]

Kerala

‘ശബരിമല അരവണ’: ഏലക്കയ്ക്ക് ഗുണനിലവാരമില്ല: കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ശബരിമല അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി(എഫ്എഫ്‌എസ്‌ഐ) റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്കായ സുരക്ഷിതമല്ല. പരിശോധനയില്‍ ഗുരുതര പ്രശ്നമുള്ള 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി നിർദേശപ്രകാരം കൊച്ചി സ്‌പൈസസ് ബോർഡിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര അതോറിറ്റി കോടതി നിർദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ […]

Kerala

കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ; കുടുംബപ്രശ്‌നങ്ങളെന്ന് പൊലീസ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിൽ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോളയിലെ ഡ്രൈവറാണ് സജികുമാർ. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെനാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സജികുമാർ മദ്യപിച്ച് എത്തി ഭാര്യയുമായി വഴക്കുണ്ടായെന്ന് അയൽവാസികൾ പറഞ്ഞു. ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിതുര പൊലീസ് […]

Kerala

മകരവിളക്കിന് ഇനി 4 ദിവസം മാത്രം; ശബരിമലയിൽ തിരക്കേറുന്നു

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. മകരവിളക്കിന് 4 ദിവസം മാത്രം ശേഷിക്കെ ഇന്ന് 89,956 പേരാണ് വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് കൂടി ഉള്ളതിനാൽ ഒരു ലക്ഷത്തിലധികം തീർഥാടകർ ഇന്ന് ദർശനത്തിനെത്തുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സന്നിധാനത്ത് തീർഥാടക തിരക്ക് അനുഭവപ്പെട്ടിരുന്നു. മകരവിളക്ക് അടുത്തതിനാൽ മലകയറുന്ന തീർഥാടകർ സന്നിധാനത്തുതന്നെ തുടരുന്ന സാഹചര്യവുമുണ്ട്. തീപിടുത്ത സാധ്യത മുന്നിൽക്കണ്ട് സന്നിധാനത്തു തുടരുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യരുതെന്ന് നിർദേശം നൽകി. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചു […]

Kerala

‘കെഎസ്ആർടിസിയിൽ പരസ്യം പതിക്കാം’; ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്

കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ബസുകളില്‍ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സി മാര്‍ഗരേഖ സമര്‍പ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ല. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസിന്‍റെ രണ്ട് വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം നല്‍കൂ. പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് […]

Kerala

വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചു; 3 യുവാക്കൾ അവശനിലയില്‍

ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുയുവാക്കള്‍ അവശനിലയിൽ. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കളുടെ മൊഴി. ആരോഗ്യനില മോശമായതിനെ തുടർന്ന് മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Kerala

ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ ആക്രമണം; ചില്ലടിച്ചു തകർത്തു

കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരുക്കേറ്റു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. കൊടുവള്ളി – സിഎം മഖാം റൂട്ടിൽ സർവീസ് നടത്തുന്ന ഹിറ ബസിന് നേരെ ആണ് ആക്രമണം നടത്തിയിരിക്കുന്നത്. സമാന്തര സർവീസ് ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ് ഡ്രൈവർ പറഞ്ഞു. കണ്ടാലറിയാവുന്ന ആളുകൾ ആണ് ആക്രമിച്ചത് എന്ന് ഡ്രൈവർ അജയ് വ്യക്തമാക്കി. അതേസമയം ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് […]

Sports

സന്തോഷ് ട്രോഫി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു, ജയം തുടർന്ന് കേരളം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ജയം തുടർന്ന് കേരളം. നാലാം മത്സരത്തിലും മിന്നും ജയം. ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരളം ജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് ആദ്യ പകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയിലാണ് ഗോൾ വല കുലുക്കിയത്. കേരളത്തിന് വേണ്ടി വിഗ്നേഷ്, റിസുവാൻ അലി, നിജോ ഗിൽബേർട്ട് എന്നിവരാണ് ഗോൾ നേടിയത്. നാലു […]

Kerala

സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം: മകരവിളക്ക് വരെ എല്ലാ ദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തിയേക്കും

ശബരിലയിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകൾ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ. 89930 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളിൽ ബുക്കിങ് കുറവാണ്. ജനുവരി ഒന്ന് […]