പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചു. അതുകൊണ്ടാണ് മന്ത്രിമാര്‍ പ്രചാരണത്തിന് വരുന്നത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പാലായില്‍ ഒന്നിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പോലും യു.ഡി.എഫിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലാരിവട്ടം പാലം പൊളിക്കാനുള്ള തീരുമാനത്തെയും കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. യു.ഡി.എഫിന്റെ കാലത്തുണ്ടായ അഴിമതിയുടെ തെളിവാണിത്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. ഇതും വിജിലന്‍സ് അന്വേഷിക്കേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.
Tag: Kerala
വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ്
വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനെതിരെ ആയിരുന്നു ആരോപണം. 2016 ആഗസ്തിലാണ് ജയന്തന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വടക്കാഞ്ചേരി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമെത്തി വാര്‍ത്താസമ്മേളനം നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി നുണപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി. പിന്നീട് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ […]
മരട് ഫ്ലാറ്റ് വിവാദം; ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട തിയതി ഇന്നവസാനിക്കും. സുപ്രിം കോടതി അടുത്ത ഇരുപതാം തീയതിക്കകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന് അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം താമസക്കാര്‍ ഒഴിയേണ്ട സമയം ഇന്നലെ അവസാനിച്ചു. ഒഴിപ്പിക്കല്‍ […]
മോട്ടോർ വാഹന ഭേദഗതി നിയമം; നിർണ്ണായക യോഗം ഇന്ന്
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം രാവിലെ ചേരും. പിഴ പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിയമ നിർമാണാധികാരമുള്ള കൺ കറന്റ് ലിസ്റ്റിലാണ് മോട്ടോര്‍ വാഹനങ്ങള്‍ വരുന്നത്. എന്നിട്ടും പിഴത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര വിജ്ഞാപനം കാത്തിരിക്കുകയാണ് സർക്കാർ. പിഴയിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നും ,ഭേദഗതിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ എം.പിമാർ മുൻകയ്യെടുക്കണമെന്നുമാണ് നിയമമന്ത്രി എ.കെ. ബാലൻ ഇന്നലെ […]
മരട് ഫ്ളാറ്റ്; ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍
കോടതിവിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍ രംഗത്തെത്തി. സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്ക ണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ വീണ്ടും റിട്ട് ഹരജി ഫയല്‍ ചെയ്തു. കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയം സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിയും കളക്ടറും ഫ്ലാറ്റുടമകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്തെത്തി. ഇതോടെ ഫ്ലാറ്റിലേക്ക് പ്രവേശിക്കാനാവാതെ ചീഫ് സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടി വന്നു. ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഫ്ലാറ്റുടമകള്‍. […]
മന്ത്രിതല ചര്‍ച്ച പരാജയം; മുത്തൂറ്റിലെ സമരം തുടരും
മുത്തൂറ്റ് സമരത്തില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. നിലവിലെ സാഹചര്യം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം തുടരും. മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം […]
പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി
പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം നടപ്പിലാക്കാന്‍ പ്രായോഗികമായ പ്രയാസങ്ങളുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കിയില്ല. കേരളം നിയമം നടപ്പിലാക്കിയത് വിമർശത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് സി.പി.എം, സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയുമോ എന്ന നിയമവശം പരിശോധിക്കാൻ ആവശ്യപ്പെട്ടത്. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകൾ പരിശോധിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.
വാഹനത്തില്‍ നിന്ന് വീണ കുഞ്ഞ് ഇഴഞ്ഞ് വനം വകുപ്പ് ചെക്ക് പോസ്റ്റിലെത്തി
ഇടുക്കി മൂന്നാര്‍ രാജമലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. റോഡിൽ വീണ കുഞ്ഞിനെ വനപാലകർ രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ജീപ്പിൽ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാണ് അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണുപോയത്. പഴനിയിൽ പോയി മടങ്ങി വരുകയായിരുന്നു ഇവർ. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡിൽ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും […]
മോട്ടോര്‍ വാഹന നിയമം ലംഘിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും
സംസ്ഥാനത്ത് വി.ഐ.പികളുടെ വാഹനങ്ങളും റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയാണ് നിയമം ലംഘിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരും നിയമലംഘനത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പിഴയൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്‍റെ നിരത്തുകളില്‍ ചീറിപ്പായുന്ന മന്ത്രി വാഹനങ്ങള്‍ നിയമലംഘകര്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ ഒരു വാഹനം 9 തവണയും മറ്റൊരു വാഹനം 5 തവണയും നിയമലംഘനത്തിന് പിടിക്കപ്പെട്ടു. പക്ഷെ […]
അഭയ കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ
അഭയ കേസില്‍ കൂട്ടകൂറുമാറ്റം തടയാന്‍ ഒരുങ്ങി സി.ബി.ഐ. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കും. കേസിലെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്. സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നടപടിക്ക് സി.ബി.ഐ ഒരുങ്ങുന്നത്. രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും. 16ന് ഇതിനായി കോടതിയില്‍ സി.ബി.ഐ അപേക്ഷ സമര്‍പ്പിക്കും. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്‍റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന […]