India Kerala

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായത്. 28,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

India Kerala

തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി. കന്യാകുമാരിക്ക് മുകളിലായി തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദമാണ് അറബിക്കടലിലേക്ക് നീങ്ങുകയും തീവ്രന്യൂനമര്‍ദമായി മാറുകയും ചെയ്തത്. തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം […]

India Kerala

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു; യാത്രക്കാരുമായി ബോഗികൾ പേട്ടയിൽ കുടുങ്ങി

തിരുവനന്തപുരം: യാത്രക്കിടെ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. തിരുവനന്തപുരത്തുനിന്ന് മുംബൈ ലോകമാന്യതിലക് ടെർമിനലിലേക്ക് പുറപ്പെട്ട 16346-ാം നമ്പർ നേത്രാവതി എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ ഒഴികെയുള്ളവയാണ് വണ്ടിയുമായി വേർപ്പെട്ടത്. വേര്‍പെട്ട ബോഗികള്‍ പേട്ട സ്റ്റേഷനില്‍ കിടക്കുമ്പോള്‍ എഞ്ചിനും മൂന്ന് ബോഗികളുമായി വണ്ടി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് കൊച്ചുവേളി പിന്നിട്ടു. പിന്നീട് വേര്‍പെട്ട ബോഗികള്‍ 10.40 -ന് കൂട്ടിഘടിപ്പിച്ചതിന് ശേഷം ട്രയിന്‍ യാത്ര തുടര്‍ന്നു. ഇപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ട്രയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ 9.30 ന് തിരുവനന്തപുരം […]

India Kerala

കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്തണമെന്ന് കെ.പി.സി.സി

കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്താൻ കെ.പി.സി.സിയുടെ നിര്‍ദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. കൊച്ചി മേയര്‍ സൗമിനി ജെയ്‍നിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനുള്ള നിർദേശം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മേയറെ മാറ്റാണമെന്നാവശ്യം പരസ്യമാക്കി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരിക്കും. സ്ഥാനമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. […]

India

സ്കൂളിനുള്ളില്‍ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

വർക്കല ഗവര്‍മെന്‍റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാർഥി സുധീഷിനാണ് മര്‍ദ്ദനമേറ്റത്. പടക്കം പൊട്ടിച്ചെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ സ്കൂളിലെത്തിയ പൊലീസാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. കബഡി സംസ്ഥാന താരമാണ് പരിക്കേറ്റ വിദ്യാര്‍ഥി. അടുത്ത മാസം ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് പൊലീസിന്‍റെ മര്‍ദ്ദനം.

India Kerala

കുമ്മനമില്ലങ്കില്‍ ശ്രീധരന്‍ പിള്ള; വട്ടിയൂര്‍ക്കാവിനായി ബി.ജെ.പി

വട്ടിയൂർക്കാവിൽ മത്സരിക്കാന്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകാതെ വന്നാൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ മത്തരത്തിനിറക്കാന്‍ ബി.ജെ.പി തീരുമാനം. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യം ഉയർന്നതാണ് ശ്രീധരൻ പിള്ളയുടെ പേര് പരിഗണനക്ക് വന്നത്. അതേസമയം അരൂർ സീറ്റിൽ ബി.ജെ.പി മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.

India Kerala

കോന്നിയിൽ റോബിൻ പീറ്ററല്ലാതെ വേറെ ആരെയും അഗീകരിക്കില്ല

കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥി ആക്കാൻ സമ്മർദ്ദവുമായി പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം. കോന്നി മണ്ഡലം കമ്മിറ്റി ഓഫീസിൽ യോഗം ചേർന്ന പ്രാദേശിക നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് സമ്മർദ്ദവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കോന്നി കോൺഗ്രസ്സ് നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു തുടങ്ങി എല്ലാ പോഷക സംഘടനാ നേതാക്കളും […]

India Kerala

പാലായുടെ വിധി നാളെ അറിയാം

പാലയിലെ ജനങ്ങള്‍ ആരെ തെരഞ്ഞെടുത്തുവെന്ന് എന്ന് നാളെ അറിയാം. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചന ലഭിച്ച് തുടങ്ങും. രാവിലെ എട്ട് മണിക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ലീഡ് അറിയാന്‍ സാധിക്കും. 12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലയിലുളളത്. ആയതിനാല്‍ […]

India Kerala

ലൗ ജിഹാദ് ആരോപണം; വാർത്ത നിഷേധിച്ച് പെൺകുട്ടി

ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടത്തിന് തന്നെ വിട്ടിരിക്കുകയാണ്. ആരുടെയും പ്രേരണ പ്രകാരമല്ല അബൂദബിയിൽ വന്നത്. മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും, വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കും […]

India Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഈ വിധത്തില്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ മാസ്റ്റർ പ്ലാൻ തയാറായി. സെപ്റ്റംബർ 29 ന് ഒഴിപ്പിക്കലും ഒക്ടോബർ 11 ന് പൊളിക്കൽ നടപടിയും ആരംഭിക്കും. മാസ്റ്റർ പ്ലാൻ വെള്ളിയാഴ്ച സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 138 ദിവസം നീണ്ടു നിൽക്കുന്ന മാസ്റ്റർ പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. ഇന്ന് കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചത് മുതൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമായി തുടങ്ങി. സെപ്റ്റംബർ 29 ന് ആരംഭിക്കുന്ന ഒഴിപ്പിക്കൽ നടപടി ഒക്ടോബർ 3 ന് പൂർത്തിയാക്കും. ഒഴിപ്പിക്കുന്നവരെ 6 […]