India Kerala

കേരള ഭരണ സര്‍വീസി (കെ.എ.എസ്) ലേക്കുള്ള ആദ്യ വിജ്ഞാപനം പ്രഖ്യാപിച്ചു

കേരള ഭരണ സര്‍വീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം പ്രഖ്യാപിച്ചു. ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിനു തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരു മാസത്തോളം സമയം നല്‍കും. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയര്‍മാന്‍ എം.കെ. സക്കീര്‍ നടത്തി. അതിനുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പി.എസ്.സി.യുടെ കേരളപ്പിറവി […]

India Kerala

എ.കെ ബാലന് നേരെ കരിങ്കൊടി പ്രതിഷേധം

വാളായര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ.കെ ബാലനെതിരെ കെ.എസ്.യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന്‍റെ മുന്നില്‍ വെച്ചായിരുന്നു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്. പ്രതിഷേധിച്ച മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

India Kerala

എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്

ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്.  ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ ആനന്ദിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആൾക്കൂട്ടം എന്ന കൃതിക്ക് യശ്പാൽ അവാർഡും അഭയാർത്ഥികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചെങ്കിലും മുമ്പ് സ്വീകരിച്ചിരുന്നില്ല. വീടും തടവും, ജൈവമനുഷ്യൻ- ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ […]

India Kerala

വാളയാർ സംഭവം; സി.ബി.ഐ അന്വേഷണം വേണ്ടന്ന് ഹൈക്കോടതി

വാളയാർ സംഭവം സി.ബി.ഐയെ കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളുടെ ആധികാരികത ഉറപ്പിക്കാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് കോടതി വിലയിരുത്തി. പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ പുതിയ അന്വേഷണം സാധ്യമല്ലന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോര്‍ട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവില്‍ പോക്‌സോ കേസുകളില്‍ പ്രതികള്‍ […]

India Kerala

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ വീണ്ടും ജോളിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേ സമയം ജോളിയുടെ മക്കളുടെ രഹസ്യമൊഴി ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും. ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വൈകിട്ട് ജോളിയെ താമരശേരി കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. തെളിവെടുപ്പിനായി കൂടുതല്‍ സമയം […]

India Kerala

മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത് നിന്ന് സൌമിനി ജെയിനെ മാറ്റാന്‍ സമ്മര്‍ദ്ദ നീക്കവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തുള്ള എം.പി ഹൈബി ഈഡന്റെയും എം.എല്‍.എ ടി.ജെ വിനോദിന്റെയും നേതൃത്വത്തില്‍ കെ.പി.സി.സി യില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ കൂടെ കൂട്ടി പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിലാണ് മേയര്‍. മേയറെ തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിലാണ് കെ.പി.സി.സി അധ്യക്ഷനെങ്കിലും ഇതിനെ ഏത് വിധേനയും മറികടക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത എം.പിമാരുടെ […]

India Kerala

എറണാകുളത്ത് നാശം വിതച്ച് കനത്ത മഴ; വീടുകള്‍ വെള്ളത്തിനടിയില്‍, 800ലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍

എറണാകുളത്ത് ഇന്നലെ പെയ്ത ശക്തമായ മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് തീരദേശ മേഖലകളിലാണ്. ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാത്തതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെല്ലാനം, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ തുടങ്ങിയ തീരങ്ങളിലാണ് ഇന്നലെ കടല്‍ക്ഷോഭം രൂക്ഷമായത്. 800ലധികം ആളുകളാണ് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് വൈപ്പിന്‍ മേഖലയിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട് പ്രദേശങ്ങളിലെ ആളുകള്‍ ആണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന […]

India Kerala

വാളയാര്‍ കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . അന്വേഷണത്തിലെ വീഴ്ചയും പ്രാസിക്യൂഷന്റെ പരാജയവും മൂലം പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തിൽ അന്വേഷണ ചുമതല സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹരജി നൽകിയിട്ടുള്ളത്. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായത് മുതലുള്ള സംഭവങ്ങൾ അറിഞ്ഞിട്ടും കേസന്വേഷണ സമയത്തും വിചാരണ ഘട്ടത്തിലും അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. അന്വേഷണത്തിൽ ഉദാസീന നിലപാടും തെളിവുകൾക്ക് നേരെയുള്ള അവഗണനയുമാണുണ്ടായത്. പ്രോസിക്യൂഷന്റെ […]

India Kerala

സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്

കോയമ്ബത്തൂര്‍: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വഞ്ചനാക്കേസില്‍ കോയമ്ബത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്ബത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച്‌ പണം തട്ടിയ കേസിലാണ് ശിക്ഷ. സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.

Entertainment

മുന്തിരിമൊഞ്ചനിലെ സലിം കുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സലിം കുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. തവള എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജിത് നമ്ബ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി.കെ അശോകന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലും ചേര്‍ന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും […]