പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് സി.ബി.ഐ. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വിധിപറയാന്‍ മാറ്റി. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന […]
Tag: Kerala
മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി
കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി. വടവാതൂര്‍ സ്വദേശി അശ്വിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവില്‍ 9 മണിയോടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. വടവാതൂര്‍ സ്വദേശി അശ്വിന്‍ പ്രദീപിന്റെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അശ്വിന്റെയും മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും അപകടം നടന്നത് തീരത്തോട് ചേര്‍ന്നായിരുന്നു. ആയതിനാല്‍ മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് ഒഴുകി പോയിരുന്നില്ല. ഇന്നലെ ഒരു […]
സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി;
63ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി. എറണാകുളം കോതമംഗലം മാര്‍ ബേസിലിന്റെ അമിത് നാഥ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി . ജൂനിയര്‍ ബോയിസ് ജാവലിന്‍ ത്രോയില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ്. ജോണ്‍സ് സ്കൂളിലെ വിജയ് സ്വര്‍ണം നേടി. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് സ്വര്‍ണവുമായി പാലക്കാട് ജില്ലയാണ് മുന്നില്‍. കണ്ണുർ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മേളയിൽ 2500ഓളം കായിക താരങ്ങളാണ് പങ്കെടുക്കുക. മന്ത്രി ഇ.പി ജയരാജനാണ് മേള ഉൽഘാടനം ചെയ്യുക. മേളയ്ക്ക് […]
ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി
ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലപാടുകള്‍ പുനഃപരിശോധിക്കാനുള്ള സുവര്‍ണാവസരമാണ്. സുപ്രീംകോടതി തീരുമാനം ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.
വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു
കോട്ടയം ജില്ലയിലെയും എരുമേലിയിലെയും ഹോട്ടലുകളില്‍ വില്‍ക്കുന്ന വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു. ഊണിനും ചായയ്ക്കും ഉള്‍പ്പെടെ മുന്‍ വര്‍ഷത്തെ നിരക്ക് തുടരാനാണ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിലനിലവാരം തന്നെ തുടരാനാണ് തീരുമാനമായത്. എട്ട് കറികള്‍ ഉള്‍പ്പെടുന്ന കുത്തരി ഊണിന് അറുപത് രൂപയും, ആന്ധ്ര ഊണിന് അറുപത്തിയഞ്ച് രൂപയുമാണ് വില. കഞ്ഞിക്ക് മുപ്പത്തിയഞ്ച് രൂപയും […]
യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും
കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന. ഈ മാസം 18 വരെയാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും ഇന്നും ചോദ്യം ചെയ്യും. രണ്ട് പേരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. അവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമനെ കുറിച്ചായിരിക്കും പ്രധാനമായും പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതുവരെ മൂന്നാമനെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ട് […]
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ബില്ലുകളും ചെക്കുകളും ഉള്‍പ്പടെ മാറി നല്‍കരുതെന്ന് ട്രഷറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ശബരിമല,ലൈഫ് മിഷന്‍,ദുരിതാശ്വാസനിധി എന്നിവക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാനം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് കർശന ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദൈനംദിന ചെലവുകൾ ആയ വേയ്സ് ആന്റ് മീൻസ് ഉൾപ്പെടെയുള്ള ബില്ലുകൾ മാറരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. 31 ഇനങ്ങൾക്കാണ് നിയന്ത്രണത്തിൽ […]
മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും; കനത്ത സുരക്ഷയില്‍ സന്നിധാനം
മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും.ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത് ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് ശബരിമല ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തിയായി എ.കെ സുധീർ നമ്പൂതിരിയും ,മാളികപ്പുറം മേൽശാന്തിയായി എം.എസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും […]
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി
കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറ്റിൽ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വിദ്യാര്‍ഥികളെയാണ് കുളിക്കാനിറങ്ങിയതിനിടെ കാണാതായത്. സ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാർത്ഥികളായി അലൻ, ഷിബിൻ, അശ്വിൻ എന്നിവരെ കാണാതായത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. ഇതിനിടയില്‍ ഒരു കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും […]
മലപ്പുറത്ത് വനിതാ പൊലീസ് സ്റ്റേഷന്‍ ഉടന്‍
മലപ്പുറം: ജില്ലയ്ക്കായി അനുവദിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ ഡിസംബറിനകം പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷന്റെ പ്രവര്‍ത്തന പരിധിയും സ്വഭാവവും നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവായി. മലപ്പുറം വനിതാസെല്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സജ്ജീകരിച്ച സ്റ്റേഷന് ഇനി ഫര്‍ണ്ണീച്ചറുകള്‍ കൂടിയൊരുക്കിയാല്‍ മതി. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച ഇരിങ്ങാലക്കുട, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം വനിതാസ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെനാളായി. 2014 മേയ് 17നാണ് സംസ്ഥാനത്ത് ആറിടത്ത് വനിത പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.