ഷാഫി പറമ്പിൽ എം.എൽ.എയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ സ്തംഭിച്ചു. പൊലീസ് നടപടി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. ഡയസിൽ കയറിയ എം.എല്‍.എമാർക്കെതിരെയുള്ള നടപടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. രാവിലെ നിയമസഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധത്തിൽ ആയിരുന്നു. പ്ലക്കാർഡുകളും ബാനറുകളും രക്തത്തിൽ കുതിർന്ന ഷാഫി പറമ്പിൽ ബനിയനും ഉയർത്തി പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള നിർത്തിവെച്ച് വിഷയം […]
Tag: Kerala
ശബരിമല ഭരണനിര്‍വഹണത്തിന് പ്രത്യേകം നിയമം വേണമെന്ന് സുപ്രീം കോടതി
ശബരിമല ക്ഷേത്ര ഭരണ നിർവണത്തിന് പ്രത്യേക നിയമനിർമാണം വേണമെന്ന് സുപ്രീം കോടതി. നിയമം കൊണ്ടു വരാത്തതിന് സംസ്ഥാന സർക്കാറിനെ കോടതി വിമർശിച്ചു. പുനഃപരിശോധന ഹരജികളിൽ ഏഴംഗ ബഞ്ചിന്റെ വിധി മറിച്ചായാൽ എന്ത് ചെയ്യുമെന്ന് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ശബരിമലയിൽ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുത്. ശരാശരി 50 ലക്ഷത്തിലേറെ വിശ്വാസികൾ വരുന്ന ക്ഷേത്രമാണ് […]
എം.ജിയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു
എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു. മാര്‍ക്ക് ദാനം റദ്ദാക്കിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ല. സ്റ്റ്യാറ്റ്യൂട്ടിലെ ചട്ടങ്ങള്‍ പാലിക്കാതെയാണ് റദ്ദാക്കല്‍ നടത്തിയതെന്നും ഇത് അനര്‍ഹരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. മാര്‍ക്ക് ദാനം സിന്‍ഡിക്കേറ്റിന് റദ്ദാക്കാമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വിളിക്കുന്നതിനും വിജയം റദ്ദാക്കുന്നതിനും കൃത്യമായ ചട്ടങ്ങള്‍ ഉണ്ട്. സ്റ്റ്യാറ്റ്യൂട്ടിന്റെ 35 അധ്യായത്തിലാണ് റദ്ദാക്കലിന് പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി പറയുന്നത്. അക്കാദമിക് കൌണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും കേട്ടതിന് ശേഷമേ സിന്‍ഡിക്കേറ്റ് ചേര്‍ന്ന് […]
അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍
വാളയാർ കേസില്‍ പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ ഇപ്പോഴെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. 2017 ആഗസ്തിലാണ് ആദ്യ കുട്ടി മരിച്ചത്. മരിച്ച മൂത്ത കുട്ടിയ്ക്ക് ലൈംഗിക പീഡനം ഉണ്ടായെങ്കിലും ആ രീതിയിൽ അന്വേഷണമുണ്ടാട്ടിയില്ല. കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. രണ്ടാമത്തെ കുട്ടിയുടെ മരണത്തിലും അന്വേഷണം കാര്യക്ഷമമായിട്ടല്ല നടന്നതെന്ന് […]
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ കനക്കും;
കൊച്ചി: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചിരുന്നു. ഇതോടെ കഴിഞ്ഞദിവസം കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നല്ല മഴ ലഭിച്ചിരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിനും, തമിഴ്‌നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് […]
കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷം; സഭയില്‍ പ്രതിപക്ഷ ബഹളം
കെ.എസ്.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഷാഫി പറമ്പിലിന് തലക്ക് ലാത്തിയടിയേറ്റത്. ഇതോടെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിൽ പ്രശ്നമുന്നയിക്കും. ഇന്ന് കോൺഗ്രസിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് […]
പുത്തുമലയില്‍ വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമല നിവാസികള്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു. പുത്തുമല ടൌണ്‍ഷിപ്പ് പ്രൊജക്ടിനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സൌജന്യമായി നല്‍കിയ ഭൂമിയില്‍, 70 ഓളം വീടുകള്‍ ഏറ്റെടുത്തതും സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്. പുത്തുമല ദുരന്തം കഴിഞ്ഞ് 100 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വീടും സ്ഥലവും നഷ്ടപ്പെട്ട 70 ഓളം കുടുംബങ്ങളെ സമീപത്തെ കള്ളാടിയില്‍ പുനരധിവസിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. സര്‍ക്കാരിന് സൌജന്യമായി ലഭിച്ച 11. 40 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം അടുത്ത ദിവസം നടക്കും. വൈകാതെ […]
നെടുമ്പാശേരി ;ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല. റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്. സമയം പുനഃക്രമീകരിച്ചതിനാല്‍ രാവിലെയും വൈകിട്ടും ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ 24 മണിക്കൂർ പ്രവർത്തന സമയം ഇന്ന് മുതൽ 16 മണിക്കൂർ ആയി ചുരുങ്ങും. റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് സമയം പുനഃക്രമീകരിച്ചത്. എല്ലാ ദിവസവും രാവിലെ പത്തിന് […]
ഫാത്തിമയുടെ മരണം; വിദ്യാർഥികളുടെ നിരാഹാരസമരം അവസാനിപ്പിച്ചു
മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മദ്രാസ് ഐ.ഐ.ടി വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന് ഐ.ഐ.ടി ഡീൻ അറിയിച്ചു. ഡയറക്ടർ തിരിച്ചുവന്നാൽ ഉടൻ ആഭ്യന്തര അന്വേഷണം സമിതി രൂപീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ് രണ്ട് ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്കരിക്കും. വിദ്യാർഥികളുടെ മാനസിക സമ്മര്‍ദം […]
കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം
കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പിലും വാളയാര്‍ കേസിലെ വീഴ്ചയിലും പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു പ്രസിഡന്‍റ് അഭിജിത്ത് എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം എം.ജി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മര്‍ദിച്ചെന്നും എം.എല്‍.എ പറഞ്ഞു. സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. സഭയ്ക്ക് അകത്തും പുറത്തും സമരം […]