India Kerala

സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധനവിതരണം നിര്‍ത്തുന്നു

സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധന വിതരണം നിര്‍ത്താനൊരുങ്ങി ചെറുകിട വിതരണക്കാര്‍. 250 കോടി രൂപയിലധികം സപ്ലൈകോ കുടിശിക വരുത്തിയതോടെയാണ് പിടിച്ചു നില്‍ക്കാനാകാതെ വിതരണം നിര്‍ത്തുന്നത്. ഇത് ക്രിസ്മസ് വിപണിയേയും സാരമായി ബാധിക്കും. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ സമയത്ത് സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത് സപ്ലൈകോ ഔട്ട് ലെറ്റുകളാണ്.എന്നാല്‍ വിതരണക്കാര്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തി വെച്ചതോടെ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലാണ് വിതരണക്കാര്‍. ആയിരത്തിലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഏഴു മാസമായി […]

India Kerala

തലസ്ഥാനത്ത് പ്രേംനസീറിന്റെ പേരില്‍ റോഡ്

തലസ്ഥാനത്തെ ഒരു പ്രധാന റോഡിന് നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ പേര് നല്‍കാന്‍ തീരുമാനം. മേയര്‍ കെ.ശ്രീകുമാര്‍ മുന്‍കൈയെടുത്താണ് റോഡിന് പ്രേംനസീറിന്റെ പേരിടുന്നത്. അതിനിടെ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നര്‍ത്തകിമാരും ചലച്ചിത്രതാരങ്ങളുമായിരുന്ന ലളിത പത്മിനി രാഗിണിമാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം വേണം എന്ന ആവശ്യവും യാഥാര്‍ത്ഥ്യമാവുകയാണ്. പാപ്പനംകോടാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ക്ക് സ്മാരകം ഉയരുന്നത്. മലയാള സിനിമയെ എന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഡാന്‍സര്‍ തമ്ബിയുടെ നേതൃത്വത്തില്‍ ഇതിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേമം എംഎല്‍എ ഒ. രാജഗോപാലാണ് ഇതിനു തുടക്കം […]

India Kerala

കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് ഇ.പി ജയരാജന്

കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കെ.ടി ജലീലിനെ ചിലര്‍ വേട്ടയാടുകയാണെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനെതിരായി യാതൊന്നുമില്ലെന്നും ജയരാജന്‍ ദോഹയില്‍ പറഞ്ഞു. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്, എന്നാല്‍ കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറ‍ഞ്ഞു. മന്ത്രി കെ.ടി ജലീലിനെ ചിലര്‍ മനപ്പൂര്‍വം വേട്ടയാടുകയാണ്, അദ്ദേഹം അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതായ വാര്‍ത്ത […]

India Kerala

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍

കാഞ്ഞിരപ്പള്ളിയില്‍ 13 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേരളത്തിന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. ഈ സമയം വെള്ളം ചോദിച്ച് വീട്ടിലെത്തിയ അരുണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് മാതാപിതാക്കളെ പെണ്‍കുട്ടി തന്നെ വിവരം അറിയിക്കുകയും പൊലീസില്‍ […]

India Kerala

പാ‌ർട്ടി സെക്രട്ടറിയുടെ ചുമതല ആ‌ർക്കും നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം

കോടിയേരി ബാലകൃഷ്ണന് പകരം പാ‌ർട്ടി സെക്രട്ടറിയുടെ ചുമതല ആ‌ർക്കും നൽകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കോടിയേരി ചികിത്സയ്ക്ക് പോകുമ്പോള്‍ നേരത്തെ ചെയ്ത പോലെ പാര്‍ട്ടി സെന്‍ററായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പാര്‍ട്ടി സെന്‍ററായിരിന്നു സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചിരിന്നത്. ഈ മാസം അവസാനം വീണ്ടും വിദേശത്തേക്ക് പോകുമ്പോള്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിരിന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ചുമതല നല്‍കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന […]

India Kerala

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ഫിറോസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫിറോസ് വ്യക്തമാക്കിയത്.

India Kerala

ഷെഹ്‍ലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ പാമ്പ് കടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുൽ വയനാട്ടിൽ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന്കുടുംബത്തെ അറിയിച്ചു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പന്ത്രണ്ടു മണിയോടെയാണ് പുത്തൻകുന്നിലെ ഷെഹ്‌ലയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ സ്കൂളിൽ നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഷെഹ്‌ലയുടെ ഫോട്ടോകളും രാഹുൽ കാണാനായി ചോദിച്ചു വാങ്ങി. വയനാട്ടിൽ […]

India Kerala

2020 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ

2020 ഡിസംബറോടെ വിഴിഞ്ഞ പദ്ധതി നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ രാജേഷ് ത്സാ. തുറമുഖ നിര്‍മാണം 80 പൂര്‍ത്തിയായിക്കഴിഞ്ഞു. ഓഖിയും ക്വാറി ലൈസന്‍സ് കിട്ടാന്‍ വൈകിയതുമാണ് പുലിമുട്ട് നിര്‍മാണം വൈകിപ്പിച്ചത്. നിര്‍മാണ കാലാവധി 16 മാസം നീട്ടി ചോദിച്ചിട്ടുണ്ടെന്നും രാജേഷ് ത്സാ മീഡിയവണിനോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട് വിഴിഞ്ഞ തുറമുഖത്ത്. പോര്‍ട്ട് ഓപറേഷന്‍ ബിള്‍ഡിങ്, മറൈന്‍ കണ്‍ട്രോള്‍ റൂം കണ്ടെയനര്‍ ടെര്‍മിനല്‍ എന്നിവയല്ലാം നിര്‍മാണത്തിന്റെ 80 ശതമാനം കഴിഞ്ഞു. ഓരോ ഘട്ടവും […]

India Kerala

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ചികിത്സയ്ക്ക് പോകുന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തേക്കും. സെക്രട്ടറിയെ മാറ്റുന്നതിനെ കുറിച്ച് ആലോചനയില്ലെങ്കിലും കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടി ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഒരാളെ തീരുമാനിച്ചേക്കും. കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന് താത്കാലിക ചുമതല നല്‍കുന്നതിനെ കുറിച്ച് ആലോചനകളുണ്ട് അമേരിക്കയില്‍ പരിശോധനകള്‍ കഴിഞ്ഞ തിരിച്ചെത്തിയ കോടിയേരിയ്ക്ക് തുടര്‍ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ചികിത്സയ്ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ കോടിയേരി വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ […]

India Kerala

മന്ത്രി കെ.ടി ജലീലിന്‍റെ അനധികൃത ഇടപെടലുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

സര്‍വകലാശാലകളിലെ അദാലത്തുകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. അദാലത്തുകളില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രി കെ.ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി. സര്‍വകാശാലാചട്ടം ലംഘിച്ചാണ് മന്ത്രിയുടെ നടപടി. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇടപെട്ടത് ദുരൂഹമാണ്. വി.സിമാര്‍ ചാന്‍സലറായ ഗവര്‍‌ണറെ കാണിക്കാതെ ഈ ഉത്തരവ് മറച്ചു വെച്ചു.