India Kerala

‘ലോക്ഡൗൺ ലംഘനം’ കടകംപള്ളിക്ക് പോത്തന്‍കോട് സി.ഐയുടെ ക്ലീന്‍ ചിറ്റ്

അതേസമയം ലോക്ക്ഡൌണ്‍ ലംഘിച്ചതിന് കൊല്ലത്ത് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് ശേഖരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് പോത്തന്‍കോട് സി.ഐയുടെ ക്ലീന്‍ ചിറ്റ്. മന്ത്രി ലോക്ക് ഡൌണ്‍ ലംഘിച്ചിട്ടില്ലെന്ന് പോത്തന്‍കോട് സി.ഐ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം ലോക്ക്ഡൌണ്‍ ലംഘനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനെതിരെ കേസെടുത്തു. ഏപ്രില്‍ 27ന് പോത്തന്‍കോട് ഗവണ്‍മെന്‍റ്. യു.പി സ്കൂളില്‍ കുട്ടികള്‍ സമാഹരിച്ച തുക കൈമാറുന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ ലോക്ക്ഡൌണ്‍ ലംഘിച്ചിട്ടില്ലെന്നാണ് പോത്തന്‍കോട് സി.ഐയുടെ റിപ്പോര്‍ട്ട്. […]

India Kerala

കലക്ടറുടെ ഉത്തരവിന് പുല്ലുവില; ലോക് ഡൗണിന്‍റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത് തീവില

ലോക് ഡൗൺ ആണെങ്കിലും അടിയന്തര നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ക്വാറികൾ സജീവമായത്, ഇതോടെ മണൽ മെറ്റൽ, ബേബി മെറ്റൽ തുടങ്ങിയ നിർമാണ ആവശ്യവസ്തുക്കൾക് 15 രൂപയോളമാണ് കൂട്ടിയത് ലോക് ഡൗണിന്‍റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ക്വാറി ഉടമകൾ അമിതവില ഈടാക്കുന്നുവെന്ന് ആരോപണം. അമിതവില ഈടാക്കുന്ന കരിങ്കൽ ക്വാറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം ജില്ല കലക്ടർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് ക്വാറി മാഫിയകൾ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത്. ലോക് […]

India Kerala

കോവിഡിനെ അതിജീവിച്ച് കാസര്‍കോട്

98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി, ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഇനി മൂന്ന് പേര്‍മാത്രമാണ്. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി. 98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി. കാസര്‍കോട് ജില്ലയില്‍ മെയ്മാസത്തില്‍ പുതിയ പോസറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ ഇനി മൂന്ന് […]

India Kerala

തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

തിരിച്ചെത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ക്വാറന്‍റൈനിലേക്ക് അയക്കും, രോഗ ലക്ഷണമില്ലാത്തവര്‍ക്ക് 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. തിരിച്ചെത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ക്വാറന്‍റൈനിലേക്ക് അയക്കും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരേണ്ടതില്ലെന്നും സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാസികളെ തിരികെ കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ […]

Kerala

ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; 61 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. അതെ സമയം 61 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇനി 34 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കാതെ കടന്നുപോകുന്നത്. ഇന്ന് കോവിഡ് നെഗറ്റീവായത് ജില്ല തിരിച്ച് ഇടുക്കി – 11 കോഴിക്കോട് – 04 കൊല്ലം – 09 കണ്ണൂര്‍ -19 കാസര്‍ഗോഡ് -02 കോട്ടയം -12 മലപ്പുറം – 02 തിരുവനന്തപുരം […]

India Kerala

കോഴിക്കോട് നന്തിയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ക്യാമ്പിലേക്ക് മാറ്റി കോഴിക്കോട് നന്തിയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ക്യാമ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതലാണ് ദേശീയപാത ഉപരോധിക്കാനായി ഇവര്‍ എത്തിയത്.കേരളത്തില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികെളെ കൊണ്ടുപോകുന്ന പ്രത്യേക ട്രെയിന്‍ ഇന്ന് റദ്ദ് ചെയ്തിരുന്നു. ബിഹാറിലേക്കായിരുന്നു ഇന്ന് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതിന് […]

India Kerala

വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ ഇനിയും കാത്തിരിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ കേന്ദ്രത്തോട് ട്രെയിനുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ ട്രെയിനുകള്‍ ആവശ്യപ്പെടാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയാവണിനോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ കണക്ക് ലഭിച്ച ശേഷം ഗതാഗതസൌകര്യങ്ങളേര്‍പ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതോടെ അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ ദിനംപ്രതി നോണ്‍സ്റ്റോപ്പ് ട്രെയിനുകള്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ തിരികെ കൊണ്ടുവരാന്‍ […]

India Kerala

അഥിതി തൊഴിലാളികള്‍ക്കായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത് അഥിതി തൊഴിലാളികള്‍ക്കായി ഇന്ന് സംസ്ഥാനത്തു നിന്നും പുറപ്പെടേണ്ട മുന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാറിലേക്കായിരുന്നു ട്രെയിനുകള്‍ പുറപ്പെടേണ്ടിയിരുന്നത്. ബിഹാര്‍ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് അനുമതി റദ്ദാക്കിയത് എന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരത്തോടുകൂടി പുറപ്പെടാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.

India Kerala

മൂന്നാം ഘട്ട ലോക്‌ഡൗണ്‍ കേരളത്തില്‍;

മൂന്നാംഘട്ട ലോക്ക്ഡൌണില്‍ റെ‍ഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് അന്തര്‍ജില്ല യാത്രകള്‍ക്ക് അനുവദിക്കും. റെഡ് സോണിലൊഴികെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ ലഭ്യമാകും. കണ്ണൂര്‍ കോട്ടയം ഒഴിക‍യുള്ള ജില്ലകള്‍ക്ക് അനുവദിച്ച ഇളവുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി […]

India Kerala

ഇതര സംസ്ഥാനങ്ങളിലെ ആദ്യ മലയാളി സംഘം ഇന്ന് തിരിച്ചെത്തും

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള്‍ വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാനത്തെ മലയാളികളുടെ ആദ്യ സംഘമാണ് ഇന്ന് കേരളത്തിലെത്തുക. മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സക്ക് പോയ സംഘം രാവിലെ 11 മണിക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി എത്തും. മൈസൂര്‍ […]