Kerala

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ്\ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ് . ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ബസുണ്ടാകും. സെക്രട്ടേറിയറ്റിലെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. നിലവിലുള്ളതിന്റെ ഇരട്ടി ചാര്‍ജ് ഈടാക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

India Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കും

കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കും. ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ റാപ്പിഡ് പരിശോധന പൂര്‍ത്തിയായി. 177 യാത്രക്കാരാണ് കരിപ്പൂരിലെത്തുക. പ്രവാസികളെ തിരിച്ചെത്തിക്കാന്‍‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അബൂദുബൈയിലെത്തിയിട്ടുണ്ട്. പൈലറ്റ് അടക്കമുള്ളവർ പ്രത്യേക മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്‍.ടി. പി.സി ആർ പരിശോധന എല്ലാം പൂർത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിൻ […]

India Kerala

ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 […]

India Kerala

കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി

ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രെയിനില്‍ മലയാളികളെ മടക്കിക്കൊണ്ടുവരാമെന്ന് റെയില്‍വെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ് വിതരണം നിര്‍ത്തിയത്. നേരത്തെ എത്തിയവരുടെയും ഇതിനകം പാസ് […]

Kerala

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി

റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക. ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികള്‍ക്കുള്ള പാസ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി. റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക. രണ്ട് ലക്ഷത്തിലധികം പേരാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ നോര്‍ക്ക വഴി അപേക്ഷിച്ചത്. ഇതില്‍ മുപ്പത്തയ്യായിരത്തിന് മുകളിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം പാസ് വിതരണം ചെയ്തിരുന്നു. ഇതില്‍ […]

Kerala

പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള വിമാനങ്ങള്‍ യു.എ.ഇയിലേക്ക് പുറപ്പെട്ടു

പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു. പൈലറ്റ് അടക്കമുള്ളവർ പ്രത്യേക മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ദുബൈയിൽ നിന്നും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക വിമാനവും കരിപ്പൂരിൽ നിന്നും പുറപ്പെട്ടു. മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്‍.ടി. പി.സി ആർ പരിശോധന എല്ലാം പൂർത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിൻ ക്രൂവും അടങ്ങുന്ന സംഘം വിമാനത്തിൽ […]

India Kerala

നാടണയാനൊരുങ്ങി പ്രവാസികള്‍

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം, അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്, യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ് കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്. യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുളള സർവീസുകൾ നാളെ ഉണ്ടാകില്ല. റാപിഡ് ടെസ്റ്റ് നടത്തിയാകും യാത്രക്കാരെ വിമാനത്തിൽ കയറ്റുക. യു.എ.ഇയിൽ നിന്നും നാളെ രണ്ട് വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ […]

India Kerala National

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ്

രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ ഇളവ്. തിരികെ വരുന്നവര്‍ വീട്ടിലെ ക്വാറന്‍റൈനില്‍ ഇരുന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മുഴുവന്‍ പേരേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന രോഗലക്ഷണമുള്ളവരേയും ക്വാറന്‍റൈനില്‍ […]

India Kerala

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്ന് മുതല്‍; കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍

രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക. നാല് വിമാനങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം രണ്ട് വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റി. വിമാനത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കും, അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്ന് പ്രവാസികൾ മടങ്ങിയെത്തുക. ഒരോ വിമാനത്തിലും പരമാവധി 178 യാത്രക്കാരുണ്ടാകും. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ദോഹയിൽ നിന്നും കൊച്ചിയിലേക്കും […]

Kerala

പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍‌ അറിയാം

വിമാനത്തില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് മുതല്‍ നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തുന്നത് വരെ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ അകലം പാലിച്ചായിരിക്കും അടുത്തയാള്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുക. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ […]