കോഴിക്കോട് ചിലയിടങ്ങളില്‍ കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ വിമുഖത കാണിക്കുന്നതായി ജില്ലാ ഭരണകൂടം. ഇത് രോഗ വ്യാപനത്തിന് ഇടയാക്കി. കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി. കോഴിക്കോട് 1072 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്1005 പേര്‍ക്ക്. കോര്‍പ്പറേഷന്‍ പരിധിയില്‍ 388 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിനംപ്രതി കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് കേസുകള്‍ കൂടി വരികയാണ്. പ്രത്യേകിച്ച് തീരദേശ വാര്‍ഡുകളില്‍. ബേപ്പൂര്‍പോര്‍ട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണര്‍, കപ്പക്കല്‍, പച്ചായനക്കല്‍, ചക്കുംകടവ് വാര്‍ഡുകളില്‍ കൂടുതല്‍ പേര്‍ക്ക് […]
Tag: Kerala
100 ദിവസം കൊണ്ട് അരലക്ഷം തൊഴില്‍ അവസരങ്ങള്‍; പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി മാത്രം 18,600 പേര്‍ക്ക് തൊഴില്‍ നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ നിക്ഷേപ സബ്സിഡിക്കായി കെട്ടിക്കിടക്കുന്ന 416 അപേക്ഷകളില്‍ ഉടന്‍ തീരുമാനം എടുക്കും. ഇതിലൂടെ മാത്രം 4600 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഐടി പാര്‍ക്കുകള്‍, സ്റ്റാര്‍ട്ട് അപ് എന്നിവിടങ്ങളിലൂടെ മാത്രം 2500 തൊഴില്‍ അവസരങ്ങളാണ് ലക്ഷ്യമിടുന്നത്. സഹകരണ മേഖല വഴി 17,500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ സംരംഭക പ്രോത്സാഹനത്തിന് പണമില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് കേരളാ ബാങ്ക് വഴി റീ […]
വയലിൻ മാന്ത്രികന്‍ ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം, ദുരൂഹതക്കള്‍ ഇനിയും ബാക്കി
2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്‌കറിന് തലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായ പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ശാസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നും വന്നില്ല. പ്രതീക്ഷയോടെ […]
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും
നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കെ. ടി റമീസ് അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിനെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടു […]
കാർഷിക ബില്ലിനെതിരെ സുപ്രീംകോടതിയിലേക്ക്: സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിന്‍റേത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകരെ അവഗണിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് നേരത്തെ മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ […]
നിരോധിച്ചതാ..പക്ഷെ എവിടെയും സുലഭം
സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം താളം തെറ്റുന്നു. കർശന നിരോധനം ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലും സുലഭമായി വിപണികളിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറഞ്ഞതും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്. നിരോധനം എവിടെ എത്തിയെന്ന് അറിയിണമെങ്കില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. പ്ലാസ്റ്റിക്ക് ക്യാരി ബാഗ് മുതല്‍ നിരോധിച്ചിട്ടുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും. നിരോധനത്തിന്‍റെ പേരില്‍ പേപ്പര്‍ തുണിയും ഉപയോഗിച്ചുള്ള ക്യാരി ബാഗുകള്‍ വിപണിയിലുണ്ട്. പക്ഷേ വിലക്കൂടുതല്‍ കാരണം ആരും ഇവ […]
കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം
കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍. ദക്ഷിണേന്ത്യയില്‍ ഐ.എസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു. ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധ എഴുതി നല്‍കിയ ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി പറയുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഐ.എസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ വിവരം പങ്കുവെക്കുക, ഏറ്റവും സ്വാധീനമുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?, ഇവര്‍ക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. […]
2885 പേര്‍ക്ക് കൂടി കോവിഡ്; 1944 രോഗമുക്തി
കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് […]
‘ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ല’; പിന്തുണയുമായി എം.എം മണി
മന്ത്രി ജലീലിനെ പിന്തുണച്ച് എം.എം മണി രംഗത്ത്. ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് എം.എ മണി. ഇഡിയുടെ ചോദ്യം ചെയ്യൽ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്നും മന്ത്രി എം.എം മണി പറഞ്ഞു. എന്നാല്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ […]
ജലീല്‍ പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്നു, മുഖ്യമന്ത്രിക്ക് മന്ത്രിയെ പേടിയോ?: ചെന്നിത്തല
സത്യം മാത്രമേ ജയിക്കു എന്ന് പറഞ്ഞ് കള്ളം മാത്രം പറയുന്ന മന്ത്രിയാണ് കെ.ടി. ജലീലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളുകളുടെ ഒരു സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറി, അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരിന് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ‘ഏറ്റവും അവസാനമായി സംസ്ഥാന മന്ത്രിസഭയിലെ അംഗത്തെ വരെ ഇ.ഡി.ചോദ്യം ചെയ്തു. കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ജലീല്‍. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി, മന്ത്രിസഭക്ക് ഭൂഷണമാണോ എന്ന് ആലോചിക്കേണ്ടതാണ്. […]