Kerala

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബറില്‍ പുതിയ ഭരണ സമിതി നിലവില്‍ വരുമെന്നും കമ്മീഷന്‍. ആദ്യഘട്ടത്തില്‍ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും ഡിസംബര്‍ 10ന് (രണ്ടാം ഘട്ടം) കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 14ന് (മൂന്നാം ഘട്ടം) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെ […]

Kerala

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്Advertisementhttps://imasdk.googleapis.com/js/core/bridge3.422.0_en.html#goog_1680195057Powered […]

India Kerala

സരിത എസ് നായര്‍ക്ക് സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴയിട്ടു

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി. സരിത എസ് നായര്‍ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ലോക്സഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിനെതിരെ ഹരജി നല്‍കിയിട്ട് ആരും ഹാജരായില്ല. പല തവണ ഇത് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പിഴ വിധിച്ചത്. വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്. നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. സോളാര്‍ തട്ടിപ്പുമായി […]

Kerala

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 27 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള എറണാകുളം -1114 തൃശൂര്‍ -1112 […]

India Kerala

ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാറിന്‍റെ ഭാഗമല്ല; അറസ്റ്റ് ബാധിക്കില്ലെന്ന് കാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് എല്‍.ഡി.എഫ് സര്‍ക്കാറിനെ ബാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശിവശങ്കര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗമല്ലെന്നും കാനം ചൂണ്ടിക്കാട്ടി. ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ നിന്ന് ഒഴിവാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന് ഉണ്ടായിരുന്ന എല്ലാ ചുമതലകളും നീക്കം ചെയ്തു. അതുകൊണ്ട് ശിവശങ്കറിന്‍റെ അറസ്റ്റ് കൊണ്ട് സര്‍ക്കാറിന് ഒരു പ്രശ്നവുമില്ലെന്നും കാനം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതിപക്ഷ […]

India Kerala

ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നലെ മുതല്‍ എനിക്കെതിരേ വാര്‍ത്തകള്‍ പടച്ചു വിടുന്നത് : ശോഭ സുരേന്ദ്രന്‍

തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തക്കെതിരെ ശോഭ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്ബറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച്‌ ഇത്തരമൊരു വിശേഷണം നല്‍കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില്‍ […]

India Kerala Technology

നെറ്റ് വര്‍ക്​ തകരാര്‍: രണ്ടാഴ്ചക്കകം നിര്‍ദേശം സമര്‍പ്പിക്കുമെന്ന് മൊബൈല്‍ കമ്ബനികള്‍

തൊടുപുഴ: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സേവനം ലഭ്യമാക്കാനും നെറ്റ് വര്‍ക് തടസ്സങ്ങള്‍ പരിഹരിക്കാനുമായി ഡീന്‍ കുര്യാക്കോസ് എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കലക്ടര്‍ എച്ച്‌. ദിനേശന്‍, അസി. കലക്ടര്‍ സൂരജ് ഷാജി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു. പഴമ്ബിള്ളിച്ചാല്‍, മുക്കുളം, മുണ്ടന്നൂര്‍, ചിന്നപ്പാറക്കുടി, കുറത്തിക്കുടി, മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ്, കൈതപ്പാറ, സന്യാസിയോട തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റ്​ വര്‍ക്കുകളുടെ സേവനം ലഭ്യമല്ലാത്തതും […]

India Kerala

‘ആ പൂതി ഇപ്പോള്‍ നടക്കാന്‍ പോകുകയാണ്’

ശിവശങ്കറിന്റെ അറസ്‌റ്റോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്‌റ്റോടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണവും വരട്ടെയെന്നും ഉപ്പ് തിന്നവന്‍ വെള‌ളം കുടിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, ഇപ്പോള്‍ ആരാണ് വെള‌ളം കുടിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ‘ശിവശങ്കറിന്റെ അറസ്‌റ്റിനെ കുറിച്ച്‌ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള‌ളത്. അദ്ദേഹത്തിന്റെ ഓഫീസിലുള‌ളവരിലേക്ക് ഈ അന്വേഷണം നീളുമെന്ന് കേള്‍ക്കുന്നു, ശിവശങ്കറിനെ വിവാദ സ്‌ത്രീയുമായി വഴി വിട്ട ബന്ധം ഉണ്ടായപ്പോഴാണ് മാ‌റ്റി നിര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.’ ചെന്നിത്തല […]

India Kerala

നിഷ്‍കളങ്കനായ മുഖ്യമന്ത്രിയെ വഞ്ചിച്ച ഐ.എ.എസുകാരനെ അറസ്റ്റ് ചെയ്തിട്ടും സഖാക്കൾക്ക് എന്താണ് സന്തോഷമില്ലാത്തത്

അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്… കേരളത്തിന്‍റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിന്‍റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തതെന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

Kerala

ഇന്ന് സംസ്ഥാനത്ത് 8511 പേർക്ക് കൊവിഡ്; 7269 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,657 പേരാണ് […]