കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച നിർണായക സെനറ്റ് യോഗം ഇന്ന്. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാനാണ് പ്രത്യേക യോഗം. അജണ്ടയിൽ ഇല്ലെങ്കിലും സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും. ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഗവർണർക്കെതിരായ ഈ നിലപാടിൽ പുനഃപരിശോധന ആവശ്യമാണോ എന്ന് ഇന്നത്തെ പ്രത്യേക യോഗം തീരുമാനിക്കും. വൈസ് ചാൻസലറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ മോഹനൻ കുന്നുമ്മൽ യോഗത്തിൽ […]
Tag: kerala university
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ്; ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല കോടതിയിലേക്ക്
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഗവര്‍ണറുടെ നടപടി സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 15 അംഗങ്ങളെ സെനറ്റില്‍ നിന്ന് പിന്‍വലിച്ച് ഉത്തരവിറക്കിയ നടപടിക്കെതിരായാണ് സര്‍വകലാശാല കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സെനറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ട രണ്ട് അംഗങ്ങളാണ് കോടതിയെ സമീപിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. കേസില്‍ ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് സര്‍വകലാശാല കൈക്കൊള്ളുക. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും കോടതിയില്‍ പ്രധാനമായും ആവശ്യപ്പെടുക. സ്റ്റേ അനുവദിച്ചാല്‍ […]
കലകളുടെ പൂരത്തിനായി പൂത്തൊരുങ്ങി കൊല്ലം; കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം
കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. 9 വേദികളിലായി 250ലധികം കോളേജുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. യുവജനോത്സവം ഈ മാസം 27 നാണ് സമാപിക്കുക. കൊല്ലം എസ് എന്‍ കോളേജിലെ കെപിഎസി ലളിത നഗര്‍ ആണ് കലോത്സവത്തിന്റെ പ്രധാന വേദി. ഇതിന് പുറമെ എസ് എന്‍ കോളേജിലെ തന്നെ ബിച്ചു തിരുമല നഗര്‍, എസ് എന്‍ വനിത കോളേജില്‍ ക്രമീകരിച്ചിട്ടുള്ള നെടുമുടി വേണു നഗര്‍, എസ് പി ബാലസുബ്രഹ്മണ്യം നഗര്‍, ഫാത്തിമ മാതാ നാഷണല്‍ […]
രാജിക്കൊരുങ്ങി കേരള സർവകലാശാല വി സി; രാജി സന്നദ്ധ ഗവർണറുടെ വിമർശനത്തിന് പിന്നാലെ
രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വി സിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു. എന്നാൽ വി സിയെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിൻഡിക്കേറ്റ് അംഗങ്ങൾ. വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. അതേസമയം കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിസിയുടെ […]
കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. തിയറി , പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ എംജി യൂണിവേഴ്സിറ്റിയും നടത്താനിരുന്ന പരീക്ഷകളും മാറ്റിയിരുന്നു. ഇതിനിടെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചിരുന്നു. ഒക്ടോബർ 21 , ഒക്ടോബർ 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ […]
കേരള സർവകലാശാല നൽകിയ വ്യാജ ബിരുദം രണ്ട് വർഷമായിട്ടും റദ്ദാക്കിയില്ലെന്ന് പരാതി
കേരള സർവകലാശാല നൽകിയ വ്യാജ ബിരുദം രണ്ട് വർഷമായിട്ടും റദ്ദാക്കിയില്ലെന്ന് പരാതി .രണ്ടു വർഷം മുൻപ് 23 വിദ്യാർത്ഥികൾക്ക് നൽകിയ വ്യാജ ബിരുദങ്ങൾ റദ്ദാക്കുന്നതിന് സർവകലാശാല ചട്ട നിർമ്മാണത്തി നൊരുങ്ങുകയാണ്. ഇതിനുവേണ്ടി സെനറ്റിന്‍റെ പ്രത്യേക യോഗം വ്യാഴാഴ്ച ചേരും. സർട്ടിഫിക്കറ്റുകൾ റദ്ദ് ചെയ്യാൻ നിലവിൽ നിയമമുണ്ടായിരിക്കേയാണ് നടപടി വൈകിപ്പിക്കാൻ സർവകലാശാല യോഗം ചേരുന്നത്. 2019ലാണ് തോറ്റ 23 വിദ്യാർഥികളെ പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മോഡറേഷൻ നൽകി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ വിജയിപ്പിച്ചത്. പരീക്ഷ […]
കെ ടി ജലീലിന്‍റെ പിഎച്ച്ഡി ചട്ടപ്രകാരമെന്ന് വിസി
കെ ടി ജലീലിന്‍റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. എല്ലാ പരിശോധനകളും പൂര്‍ത്താക്കിയാണ് ഡോക്ട്രേറ്റ് നല്‍കിയതെന്ന് വിശദീകരിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ജലീലിന്‍റെ പിഎച്ച്ഡി സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല ഇക്കാര്യം പരിശോധിച്ചത്. പിഎച്ച്ഡിക്ക് ആധാരമായ പ്രബന്ധം മൌലികമല്ലെന്നും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടെന്നായിരുന്നു പരാതി. സംഭവം നിഷ്പക്ഷമായ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഗവര്‍ണറെ വീണ്ടും സമീപിച്ചു.
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതി തള്ളി
കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സർവകലാശാല മുൻ വി.സി, രജിസ്ട്രാർ, അഞ്ച് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. സിപിഐഎം ബന്ധം ഉള്ളവർക്ക് നിയമനം നൽകി എന്നതാണ് കേസ്. മുൻ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. അസിസ്റ്റന്റ് നിയമത്തിൽ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികൾക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയത്. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായി […]
കേരള സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. കേരള സര്‍വകലാശാല അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ നടക്കും. ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങി പോയ പരീക്ഷകളാണ് നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. ഓരോ സര്‍വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികള്‍ തീരുമാനിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. സര്‍വകലാശാലയുടെ […]