Kerala

തൃശൂര്‍ കോര്‍പറേഷന്‍: വിമതന്‍റെ തീരുമാനം നിര്‍ണായകം

തൃശൂര്‍ കോർപറേഷൻ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് വിമതനായി വിജയിച്ച എം കെ വർഗീസിന്റെ നിലപാട് ആശ്രയിച്ചായിരിക്കും ആർക്കാണ് ഭരണം എന്ന കാര്യത്തിൽ തീരുമാനമാകുക. നിലവിൽ 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പുല്ലഴി ഡിവിഷനും നിലവിൽ എൽഡിഎഫിന്റേതാണ്. അവിടെ വിജയിക്കാനായാലും കേവല ഭൂരിപക്ഷമെന്ന 28 സീറ്റിന് മൂന്ന് സീറ്റുകൾ കുറവായിരിക്കും. കോണ്‍ഗ്രസ് വിമതൻ വർഗീസിന്റെ പിന്തുണയിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. നെട്ടിശ്ശേരി ഡിവിഷനിൽ […]

Kerala

കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം; വിമതരുടെ തീരുമാനം നിര്‍ണായകം

കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വിമതരുടെ തീരുമാനം നിര്‍ണായകമാകും. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്‍-1, എല്‍ഡിഎഫ് വിമതന്‍- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ നിലവിലെ അവസ്ഥ. വിമതര്‍ ആര്‍ക്കൊപ്പം എന്നതാണ് ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക. 38 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. യുഡിഎഫ് കോട്ടയായിരുന്നു കൊച്ചി കോര്‍പറേഷന്‍. വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മേയര്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം.

Kerala

കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ്, യുഡിഎഫ് രണ്ടിടത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് രണ്ടിടത്തും വീതം ലീഡ് ചെയ്യുന്നു. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരില്‍ യുഡിഎഫിനാണ് ലീഡ്. കൊച്ചിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കൊച്ചിയിലും കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കൊച്ചി കോര്‍പറേഷനില്‍ എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് […]

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക്

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 43 ഇടത്ത് എല്‍ഡിഎഫും 10 ഇടത്ത് യുഡിഎഫും 27 ഇടത്ത് എന്‍.ഡി.എയും 5 ഇടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് പാളയം തൈക്കാട് വഴുതക്കാട് ബീമാപള്ളി ഈസ്റ്റ് തമ്പാനൂർ വഞ്ചിയൂർ ശ്രീവരാഹം വാഴോട്ട് കോണം വെങ്ങാനൂർ പുഞ്ചക്കരി മുട്ടത്തറ ഉള്ളൂർ വള്ളക്കടവ് കാച്ചാണി കഴക്കൂട്ടം പൂങ്കുളം കാട്ടായികോണം ചന്തവിള ഇടവക്കോട് ശ്രീകാര്യം പേരൂർക്കട കണ്ണമൂല വലിയശാല പേട്ട കളിപ്പാങ്കുളം വട്ടിയൂർകാവ് കടകംപള്ളി വലിയതുറ അണമുഖം കമലേശ്വരം വിഴിഞ്ഞം എന്‍ഡിഎ എസ്സ്റ്റേറ്റ് […]

Kerala

തിരുവനന്തപുരം കോര്‍പറേഷന്‍: എല്‍ഡിഎഫും എന്‍ഡിഎയും ഇഞ്ചോടിഞ്ച്

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. 16 ഇടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും 14 ഇടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. നാലിടത്ത് മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ചന്തവിള കാട്ടായിക്കോണം ഉള്ളൂര്‍ ചെല്ലമംഗലം പാളയം തൈക്കാട് വഴുതക്കാട് കാച്ചാണി നെടുങ്കാട് പുഞ്ചക്കരി പൂങ്കുളം ബീമാപള്ളി ഈസ്റ്റ് മുട്ടത്തറ ശ്രീവരാഹം തമ്പാനൂര്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ശ്രീകാര്യം ചെറുവയ്ക്കല്‍ ഇടവക്കോട് ചെമ്പഴന്തി പൗഡിക്കോണം കാഞ്ഞിരംപാറ പുന്നയ്ക്കാമുഗള്‍ പാപ്പനംകോട് എസ്റ്റേറ്റ് മേലാംകോട് […]

Kerala

നഗരസഭകളില്‍ വ്യക്തമായ ലീഡ് നേടി യു.ഡി.എഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണി തുടങ്ങുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 42 മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫ് മുന്നേറുന്നു. 31 മുനിസിപ്പാലിറ്റികളില്‍‌ എല്‍.ഡി. എഫും ലീഡ് ചെയ്യുന്നു. ഏഴിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്. മുനിസിപ്പാലിറ്റികള്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് നേടിയത്. പൊതുവെ മുനിസിപ്പാലിറ്റികള്‍ യു.ഡി.എഫിന് മുന്‍ഗണന ലഭിക്കാറുണ്ട്.

Kerala

കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച്: എല്‍ഡിഎഫ്-3, യുഡിഎഫ്-3

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും മൂന്നിടത്ത് വീതം ലീഡ് ചെയ്യുന്നു. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂരിലും കൊച്ചിയിലും തൃശൂരിലും യുഡിഎഫിനാണ് ലീഡ്. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്. ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മികച്ച ലീഡുണ്ട്. നിലവില്‍ എന്‍ഡിഎക്ക് അവര്‍ അവകാശപ്പെട്ട ലീഡ് ഇല്ല. കൊച്ചിയില്‍ എല്‍ഡിഎഫും […]

Kerala

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളിലും നിരോധനാജ്ഞ. മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ ഡിസംബര്‍ 22 വരെയാണ്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. നിബന്ധനകള്‍ രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള […]