തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. തൊണ്ണൂറ്റി ഏഴായിരത്തിൽ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇന്നലെ രാത്രി വരെ കമ്മിഷന് ലഭിച്ചത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ കോവിഡ് ബാധിക്കുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് 75702ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493ഉം ജില്ലാ പഞ്ചായത്തകളിലേക്ക് 1086ഉം പത്രികകളാണ് ലഭിച്ചത്. 12026 പത്രികകള്‍ മുനിസിപ്പാലിറ്റികളിലേക്കും, 2413 പത്രികകള്‍ കോര്‍പ്പറേഷനുകളിലേക്കും ഇതുവരെ ലഭിച്ചു. ഏറ്റവും കൂടുതല്‍ പത്രികകള്‍ മലപ്പുറത്തും കുറവ് ഇടുക്കിയിലുമാണ് ലഭിച്ചത്. മലപ്പുറത്ത് 13229ഉം ഇടുക്കിയില്‍ […]
Tag: Kerala Local Body Election 2020
കാരാട്ട് ഫൈസലിനെ ഇടത് സ്ഥാനാർഥിയായി മത്സരിപ്പിക്കില്ല
തദ്ദേശ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസലിനെ ഇടത് സ്ഥാനാർഥിയായി മത്സരിപ്പിക്കില്ല. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സ്വയം പിന്മാറിയതാണെന്ന് കാരാട്ട് ഫൈസലിന്‍റെ വിശദീകരണം. കൊടുവള്ളി നഗരസഭയില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇടത് എം.എല്‍.എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്‍റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ […]
തലസ്ഥാനം പിടിക്കാൻ ബി.ജെ.പി; മുതിർന്ന നേതാക്കൾ മത്സരത്തിന്
സംസ്ഥാന തലസ്ഥാനത്ത് കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പിടിക്കാനുള്ള അവസാന അടവും പുറത്തെടുക്കുകയാണ് ബി.ജെ.പി . സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് നീക്കം. സംസ്ഥാന സെക്രട്ടറി എസ്. സുരേഷും ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെയും ബി.ജെ.പി രംഗത്തിറക്കി കഴിഞ്ഞു. സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ രംഗത്തിറക്കിയപ്പോൾ ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെ കോർപറേഷൻ പൂജപ്പുര ഡിവിഷനിലുമാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട തിരുവനന്തപുരം കോർപറേഷൻ ഭരണം […]
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡ് നിർണ്ണയം; ഹരജികള്‍ ഹൈക്കോടതി തള്ളി
തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകള്‍ നിര്‍ണയിച്ചത് ചോദ്യം ചെയ്‍തുള്ള ഹരജികൾ ഹൈക്കോടതി തള്ളി. 87 ഹരജികളാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വന്ന ശേഷമാണ് ഹരജിക്കാർ കോടതിയെ സമീപിച്ചതെന്നും ഇതിൽ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികൾ തളളിയത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്‍തായിരുന്നു ഹരജികള്‍ സമർപ്പിച്ചത്. ഇത്തരത്തില്‍ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. 100-ലധികം വാർഡുകളെ ബാധിക്കുന്നതായിരുന്നു ഹരജികള്‍. ദീര്‍ഘകാലത്തേക്ക് […]
തദ്ദേശ തെരഞ്ഞെടുപ്പ്; വിവാദങ്ങളെ മറികടക്കാൻ എല്‍.ഡി.എഫ്
രാഷ്ട്രീയ വിവാദങ്ങൾക്കിടയിലേക്കാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എത്തുന്നത്. വികസന നേട്ടം പറയുന്ന ഇടത് മുന്നണിക്ക് അവസാന നാളിലെ കേസും കൂട്ടവും വിശദീകരിക്കേണ്ടി വരും. മുന്നണിയിൽ നിന്ന് ജോസ് പക്ഷം പടിയിറങ്ങിയത് മറികടക്കാൻ സർക്കാരിന് എതിരെയുള്ള ആയുധങ്ങൾക്ക് മൂർച്ഛ കൂട്ടിയാവും പ്രതിപക്ഷ നീക്കം. തുടർ ഭരണം ചർച്ചയാക്കി ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനിടെയാണ് പിണറായിക്ക് മുന്നിലേക്ക് കേസുകളുടെ ഒഴുക്ക് വന്നത്. കേന്ദ്ര ഏജൻസികൾ കേരളത്തിൽ നിരന്നപ്പോൾ പ്രതിപക്ഷം കളമറിഞ്ഞ് കളിച്ചു. ഇനി ഈ സെമി ഫൈനലിൽ പൊരിഞ്ഞ പോരാട്ടത്തിനാവും ഇരു മുന്നണികളും […]
ഇത്തവണ കൊട്ടിക്കലാശവും ജാഥയുമില്ല, നോട്ട് മാല പാടില്ല, ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി അടക്കം 5 പേര്‍ മാത്രം
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗ്ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജാഥയും കൊട്ടിക്കലാശവും ഒഴിവാക്കണം. ബൂത്തിനകത്ത് ഒരു സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കുവെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിസബര്‍ ആദ്യ വാരം നടത്താന്‍ ഉദ്ദേശിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് വേണ്ടി വിശദമായി മാര്‍ഗ്ഗരേഖയാണ് കമ്മീഷന്‍ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള കാര്യങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയുണ്ട്. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമ […]
തെരഞ്ഞെടുപ്പ് മാര്‍ഗ രേഖ പുറത്തിറക്കി; പരസ്യപ്രചാരണത്തിന് നിയന്ത്രണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജാഥയും കൊട്ടിക്കലാശവും ഒഴിവാക്കണം. ബൂത്തിനകത്ത് ഒരു സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂവെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിസബര്‍ ആദ്യ വാരം നടത്താന്‍ ഉദ്ദേശിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി വിശദമായ […]
തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് നടപ്പാക്കും; കിടപ്പ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും അനുമതി
പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയില്‍ വരുന്നുണ്ട് കിടപ്പ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. ഇതിനായുള്ള ഓര്‍ഡിനന്‍സ് ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിക്കും. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയില്‍ വരുന്നുണ്ട്.