തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തിരിച്ചടി നേരിട്ടെങ്കിലും മലബാറില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനായത് യുഡിഎഫിന് നേട്ടമായി. മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്ത് അടക്കം 38 പഞ്ചായത്തുകള്‍ യുഡിഎഫ് അധികം നേടി. ലീഗിന്‍റെ കരുത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്, ആര്‍എംപി സഖ്യം എന്നിവയാണ് മലബാറില്‍ യുഡിഎഫിനെ തുണച്ചത്. പൊതുവെ സംസ്ഥാനത്ത് എല്‍ഡിഎഫ് മേധാവിത്വം നേടിയപ്പോള്‍ യുഡിഎഫിന് കരുത്തായത് മലപ്പുറം അടക്കം മലബാറിലെ നാലു ജില്ലകളാണ്. വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യകക്ഷിയായ സാമ്പാര്‍ മുന്നണി കാരണം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ […]
Tag: Kerala Local Body Election 2020
തൃശൂര്‍ കോര്‍പറേഷന്‍: വിമതന്‍റെ തീരുമാനം നിര്‍ണായകം
തൃശൂര്‍ കോർപറേഷൻ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് വിമതനായി വിജയിച്ച എം കെ വർഗീസിന്റെ നിലപാട് ആശ്രയിച്ചായിരിക്കും ആർക്കാണ് ഭരണം എന്ന കാര്യത്തിൽ തീരുമാനമാകുക. നിലവിൽ 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പുല്ലഴി ഡിവിഷനും നിലവിൽ എൽഡിഎഫിന്റേതാണ്. അവിടെ വിജയിക്കാനായാലും കേവല ഭൂരിപക്ഷമെന്ന 28 സീറ്റിന് മൂന്ന് സീറ്റുകൾ കുറവായിരിക്കും. കോണ്‍ഗ്രസ് വിമതൻ വർഗീസിന്റെ പിന്തുണയിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. നെട്ടിശ്ശേരി ഡിവിഷനിൽ […]
കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കും? അനിശ്ചിതത്വം
കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കോര്‍പറേഷനില്‍ വിജയിച്ച നാല് വിമതന്‍മാരുടെ നിലപാടാണ് ഭരണത്തില്‍ നിര്‍ണായകമാവുക. എല്‍ഡിഎഫ് വിമതന്‍റെയടക്കം പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഇടത് വിമതന്‍ ഒപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എല്‍ഡിഎഫിന്‍റെ 34 സ്ഥാനാര്‍ഥികളും യുഡിഎഫിന്‍റെ 31 സ്ഥാനാര്‍ഥികളുമാണ് കോര്‍പറേഷനില്‍ വിജയിച്ചത്. ബിജെപി വിജയിച്ച 5 സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഭരിക്കാന്‍ വേണ്ടത് 35 സീറ്റുകള്‍. 4 വിമതന്‍മാരാണ് ആകെ വിജയിച്ചത്. 23 ആം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് […]
പ്രതീക്ഷിച്ച വിജയമില്ല; ബിജെപിയില്‍ അമര്‍ഷം
ബിജെപി നേടിയ വിജയങ്ങൾ കേവലം അവകാശവാദങ്ങൾ മാത്രമായെന്ന് ഒരു വിഭാഗം. തെരഞ്ഞെടുപ്പിലുടനീളം ആസൂത്രണമില്ലായ്മ ഉണ്ടായെന്നും അതിന് കാരണക്കാർ സംസ്ഥാന നേതൃത്വമാണെന്നുമാണ് അസംതൃപ്ത വിഭാഗത്തിന്റെ വാദം. വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്. കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം. കണക്കുകളിൽ എണ്ണം കൊണ്ട് മാത്രമാണ് മെച്ചമെന്നും ഇഴകീറി നോക്കിയാൽ അവകാശപ്പെടാന്‍ എന്തുണ്ടെന്നുമാണ് ചോദ്യം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം തന്നെ ഉയർത്തിയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് […]
താരമായി ജോസ് കെ മാണി
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടം. പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫ് 17 സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതില്‍ ജോസ് വിഭാഗം 11 സീറ്റുകളാണ് നേടിയത്. 13 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോണ്‍ഗ്രസ്(എം)ന് പങ്ക് അവകാശപ്പെടാം. കോതമംഗലം മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയല്‍ […]
വോട്ടെണ്ണല്‍: മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളിലും നിരോധനാജ്ഞ. മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ ഡിസംബര്‍ 22 വരെയാണ്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. നിബന്ധനകള്‍ രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള […]
സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിക്കുന്നു. തൃശൂർ ജില്ലയിലെ സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ സ്പ്ഷ്യൽ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണൽ തടയുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ […]
അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. കോവിഡിനെ ഭയന്ന് മാറിനില്‍ക്കാതെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വോട്ടര്‍മാര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തുകയാണ്. സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ട് പോളിങ് ബൂത്തുകളില്‍. എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത […]
ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ വോട്ടുകച്ചവടം ആരോപിച്ച് എല്‍.ഡി.എഫും യു.ഡി.എഫും
തിരുവനന്തപുരം കോര്‍പറേഷനില്‍ 20ലധികം വാര്‍ഡുകളില്‍ യുഡിഎഫും ബിജെപിയും ധാരണയോടെ പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഒത്താശയും ഇതിന് പിന്നിലുള്ളതായും മന്ത്രി ആരോപിച്ചു. തോല്‍വി മനസ്സിലാക്കിയാണ് കടകംപള്ളിയുടെ പ്രതികരണമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. കണ്ണൂരിലും മലപ്പുറത്തും സിപിഎം ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. തീ പാറുന്ന പോരാട്ടം നടന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനായി ബിജെപിയും യുഡിഎഫും ചേര്‍ന്ന് രഹസ്യ ധാരണ നടപ്പാക്കിയെന്നാണ് സിപിഎം ആരോപണം. പോളിങിന് ശേഷമുള്ള പ്രാഥമിക […]
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ്-ബിജെപി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം കോർപ്പറേഷനിൽ 20ലധികം വാർഡുകളിൽ യു.ഡി.എഫ് -ബി.ജെ.പി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തുള്ള വാർഡുകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ നേരിട്ടാണ് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുണ്ടാക്കിയത്, ഈ നീക്കങ്ങൾ എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും ആരാകും പ്രതിപക്ഷമെന്ന് പറയാനാകില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെയായിരുന്നു തിരുവനന്തപുരത്തെ പോളിങ്. 69.76 ശതമാനം പോളിങ്ങാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. അതേസമയം തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്. […]