പെൺകുട്ടിയെ മോഷ്‌ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെൺകുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാൻ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫോൺ മോഷണം ആരോപിച്ച് 8 വയസുകാരിയായ പെൺകുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചിരുന്നു. അതേസമയം ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി […]
Tag: Kerala High Court
‘കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാന്‍ ശ്രമം’; പള്ളിത്തര്‍ക്കത്തില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം
ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലര്‍ സ്വീകരിക്കുന്ന നിലപാട്. ഹൈക്കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി. കേസില്‍ നിന്ന് തന്നെ പിന്‍മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. എന്തുസംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കോടതിയുടെ ഉദ്ദേശശുദ്ധി പോലും ചിലര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. സഭാ കേസുകള്‍ പരിഗണിക്കുമ്പോള്‍ അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പള്ളികള്‍ അടഞ്ഞുകിടക്കാനല്ല ആഗ്രഹിക്കേണ്ടത്. നിലവിലെ അവസ്ഥ ദുരന്ത […]
ബെവ്‌കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യം; വീഴ്‌ച വരുത്തരുതെന്ന് ഹൈക്കോടതി
ബെവ്‌കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യത്തിൽ വീഴ്‌ചവരുത്തരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണറായിരിക്കും മറുപടി പറയേണ്ടി വരികയെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്നും ബാക്കിയുള്ളവയില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും ബെവ്കോ ഹൈക്കോടതിയെ അറിയിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഔട്ട്ലെറ്റുകൾ എത്രയെണ്ണം പൂട്ടിയെന്ന് കഴിഞ്ഞ തവണ ബെവ്‌കോയോട് ഹൈക്കോടതി ചോദിച്ചിരുന്നു. പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും […]
വിരമിച്ച ശേഷമുള്ള പൊലീസുകാരുടെ കൂറുമാറ്റം; നിയമനടപടിക്ക് സംവിധാനം വേണമെന്ന് ഹൈക്കോടതി
വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്നാണ് ഹൈക്കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുമെന്ന് കോടതി പറഞ്ഞു. ഈ വിഷയത്തിൽ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിർദേശിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിൽ വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറിയാല്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ല. എന്നാൽ വിരമിച്ച ശേഷം പൊലീസ് […]
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാം: ഹൈക്കോടതി
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന […]
അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം; ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി കേരള ഹൈക്കോടതി മാറ്റി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ ബുധനാഴ്ച തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു. സർക്കാറെടുക്കുന്ന തീരുമാനങ്ങൾ അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്ന് സിംഗിൾ ബഞ്ച് നിലപാടെടുത്തു. അതേ സമയം സർക്കാർ തീരുമാനത്തിൽ അപ്രായോഗിക നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) […]
എറണാകുളത്തെ എല്‍ഡിസി ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം; ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍
എറണാകുളത്തെ വിവിധ വകുപ്പുകളിലെ എല്‍ഡിസി ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സിയോട് ഹൈക്കോടതി. ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് (psc vacancies)ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എറണാകുളം ജില്ലയിലെ എല്‍ഡിസി ഒഴിവുകള്‍ ജില്ലാ പിഎസ്‌സി ഓഫിസറെ അറിയിക്കണം. ഓഗസ്റ്റ് രണ്ടിന് മുന്‍പ് ഒഴിവുകളെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. വിവിധ വകുപ്പ് മേധാവികളോടാണ് കോടതി നിര്‍ദേശം നല്‍കിയത്. അതിനിടെ എല്‍ജിഎസ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിറക്കി. റാങ്ക് ലിസ്റ്റ് നീട്ടുമ്പോള്‍ കുറഞ്ഞത് […]
കെടിയുവിന് പരീക്ഷകള്‍ നടത്താം; പരീക്ഷ റദ്ദാക്കിയ ഉത്തരവിന് സ്റ്റേ
ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളിലെ പരീക്ഷകള്‍ നടത്താനും കോടതി അനുമതി നല്‍കി. ഇന്ന് മാറ്റിവച്ച പരീക്ഷകള്‍ മറ്റൊരു ദിവസം നടത്താനും തീരുമാനമായി. സാങ്കേതി സര്‍വകലാശാലയുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സര്‍വകലാശാല നല്‍കിയ അപ്പീല്‍ പരിഗണിച്ചത്. ടെംടേബിള്‍ പ്രാകാരം നിശ്ചയിച്ചിട്ടുള്ള മറ്റ് പരീക്ഷകള്‍ നടത്താനും ഹൈക്കോടതി സര്‍വകലാശാലയ്ക്ക് അനുമതി നല്‍കി.നേരത്തെ തന്നെ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയാണ് പരീക്ഷയുമായി […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ല : ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ വാക്സിൻ ചലഞ്ചിലേക്ക് പെൻഷൻ തുക ഈടാക്കിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ പെൻഷൻ വിഹിതം പിടിക്കരുത്. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതി ഇല്ലാതെ തുക ഈടാക്കാൻ സാധിക്കൂ. ഹർജിക്കാരിൽ നിന്നും അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചു നല്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
വിസ്മയ കേസ് ; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺകുമാർ ഹൈക്കോടതിയിൽ
വിസമയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. സ്ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാർ ഹർജിയിൽ പറയുന്നു. കേസിലെ അന്വേഷണം നിർത്തിവയ്ക്കണമെന്ന് കിരൺ കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടെ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ കിരൺ കുമാർ ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരുകയാണ്.