സാമ്പത്തിക പ്രതിസന്ധി മറിക്കാൻ സംസ്ഥാനത്തെ നികുതി പിരിവ് ഊർജ്ജിതമാക്കാനുള്ള നിർദ്ദേശം സംസ്ഥാന ബജറ്റിലുണ്ടാകും. കഴിഞ്ഞ നാല് വർഷമായി പ്രതീക്ഷിച്ചതിനേക്കാൾ കുറവ് നികുതി മാത്രമാണ് പിരിച്ചെടുക്കാനായത്. ഓരോ വർഷവും ശരാശരി ഏഴായിരം കോടിയോളം രൂപ ഈയിനത്തിൽ പിരിച്ചെടുക്കാനുണ്ട്. നികുതി കുടിശിക പിരിച്ചെടുക്കാൻ കർമ്മ പദ്ധതിക്കുള്ള നിർദ്ദേശവും ബജറ്റിലുണ്ടാകും. നികുതി കുടിശ്ശിക അടയ്ക്കുന്നവർക്കായി ഇളവുകൾക്കും സാധ്യതയുണ്ട്. ( kerala govt aims ate increasing tax ) നികുതി വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബജറ്റാകും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ […]