ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിപക്ഷം ഗവര്‍ണറെ ധരിപ്പിച്ചത്. ഇക്കാര്യത്തിലും ഗവര്‍ണര്‍ വിശദീകരണം തേടും. കൂടാതെ ലോകായുക്ത നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാര്‍ നിലപാടിന്റെ വിശദാംശങ്ങളും ഗവര്‍ണര്‍ തേടും. കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് […]
Tag: kerala government
പാതയോരങ്ങളിലെ കൊടിമരങ്ങൾ; 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കൊടിമരങ്ങൾ സ്ഥാപിച്ചവർ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതിയെന്നും കോടതി പറഞ്ഞു.
അറ്റസ്റ്റേഷന്‍ ഒഴിവാക്കും, റസിഡന്റ് സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ കാർഡ്; പുതിയ സർക്കാർ തീരുമാനങ്ങൾ
സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് ഒഴിവാക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റ് ഗവൺമെന്റ് ഓഫീസുകളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ അപേക്ഷ ഫീസ് പരിമിതമാക്കാനും ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. അറ്റസ്റ്റേഷന്‍ ഒഴിവാക്കും.ഗസറ്റഡ് ഓഫീസര്‍മാരും നോട്ടര്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാൽ ബിസിനസ്,വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷ ഫീസ് തുടരും. കൂടാതെ കേരളത്തിൽ ജനിച്ചത്തിന്റേയോ അഞ്ച് വര്ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചത്തിന്റെയോ രേഖയോ […]
ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന് ഐ.എം.എ.
ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഐ.എം.എ. ഡോക്ടർമാർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ തല്ല് കിട്ടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയില്ലെങ്കിൽ വാക്സിനേഷൻ, അത്യാഹിത വിഭാഗവും നിർത്തി സമരം ചെയ്യുമെന്നും ഡോക്ട്ടർമാർ. ജോലി സ്ഥലത്ത് പൊലിസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവർത്തന സജ്ജമായ കാമറ സ്ഥാപിക്കനാമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് ഡോക്ടർമാർക്ക് കൈയേറ്റം […]
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. എല്ലാ കേസുകളും അതാത് ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. 49 കേസുകളാണ് ഫയല്‍ ചെയ്യുക. നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പലയാളുകളും തെറ്റായ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ജില്ലയിലെ നിയമ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ളൊരു പ്രയത്‌നം ഇതില്‍ നടത്തണമെന്ന് തീരുമാനിച്ചു. […]
രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐയ്ക്ക് നാല് മന്ത്രിമാര്‍; ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം
രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐക്ക് നാല് മന്ത്രിമാര്‍ തന്നെ. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. വകുപ്പുകള്‍ വച്ചുമാറുന്നതില്‍ ചര്‍ച്ച തുടരും. ഒറ്റ അംഗങ്ങളുള്ള കക്ഷികളുമായി ഞായറാഴ്ച വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്താനും ധാരണയായി. സിപിഐഎമ്മിന് 12ഉം സിപിഐക്ക് നാലും കേരളാ കോണ്‍ഗ്രസ് എമ്മിനും എന്‍സിപിക്കും ജനതാദള്‍ എസിനും ഓരോന്നു വീതവും മന്ത്രിമാരാണ് ഉറപ്പായത്. 21 അംഗമന്ത്രിസഭയിലെ മറ്റു രണ്ടംഗങ്ങള്‍ ആരെന്നതിലാണ് ചര്‍ച്ചകള്‍. ഞായറാഴ്ച കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍ […]
100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു; 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി
100 ദിന കര്‍മപരിപാടി സംസ്ഥാനത്ത് അനന്യമായ ക്ഷേമ വികസന മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍ കഴിഞ്ഞു. അതില്‍ ഉണ്ടായ നേട്ടം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയിലുണ്ടാകുന്ന ഇടിവ് ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലിലൂടെയാണ് സാധിക്കുന്നത്. ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഒരു കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ട് രണ്ടാം […]
മിക്ക വിവാദങ്ങളും മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍; ഇടത് മുന്നണിയില്‍ അതൃപ്തി
ആഭ്യന്തര വകുപ്പിന്‍റെ തുടര്‍ച്ചയായ വീഴ്ചകളില്‍ വിറങ്ങലിച്ച് സര്‍ക്കാരും ഇടത് മുന്നണിയും. പൊലീസ് ആക്ടിന് പിന്നാലെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡും ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ സിപിഐയ്ക്കും അതൃപ്തിയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കുന്ന രണ്ട് തീരുമാനങ്ങളാണുണ്ടായത്. പൊലീസ് ആക്ട് ഭേദഗതി നിയമമായി മാറിയതിന്‍റെ പിറ്റേ ദിവസം അത് പിന്‍വലിച്ച് തെറ്റ് പറ്റിയെന്ന് സിപിഎം സമ്മതിച്ചു. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടല്‍ കൊണ്ടാണ് നിയമം പിന്‍വലിച്ചതെങ്കിലും ജനകീയ അഭിപ്രായങ്ങള്‍ പരിഗണിച്ചാണെന്ന വാദമുയര്‍ത്തി […]
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ ഇനി മുതല്‍ സീറ്റ് റിസര്വേഷന് സൗകര്യം
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി ഇനി മുതല്‍ സീറ്റ് റിസര്വേഷന് സൗകര്യം ഒരുക്കുന്നു. ഇതിനായി ബസില്‍ വച്ച് തന്നെ അഞ്ച് രൂപ വിലയുള്ള കൂപ്പന്‍ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാര്‍ യാത്രാക്കാര്‍ക്ക് നല്‍കും. ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയില്‍ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ തിരിച്ചുള്ള ബസുകളില്‍ സീറ്റുകള്‍ […]
ലീഗ് നേതാക്കൾക്കെതിരെ സർക്കാർ കേസുകൾ കെട്ടിച്ചമക്കുന്നു; പി.കെ കുഞ്ഞാലിക്കുട്ടി
സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കെ.എം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നടപടിയാണിത്. സർക്കാരിനെതിരെ ഉയർന്നു വന്ന ഗുരുതര ആരോപണങ്ങൾ പ്രതിരോധിക്കാനാണ് നടപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യോഗത്തില്‍ കെ എം ഷാജിയെ വിളിച്ചുവരുത്തി വിശദീകരണവും തേടി. ഖമറുദീന്റെ കേസ് വൈരാഗ്യബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. […]