Kerala

അന്തസിന് കളങ്കം വരുത്തിയാൽ നടപടി, മന്ത്രിമാരുടെ പദവി റദ്ദാക്കാൻ മടിക്കില്ല; ഭീഷണിയുമായി ഗവർണർ

താക്കീതുമായി ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തും. മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വി.സി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചു. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു […]

Kerala

കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാട്; വി മുരളിധരൻ

കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് വി മുരളിധരൻ. പിഎസ്‌സി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുൻപിൽ മുട്ടിലേഞ്ഞ സമരം നടത്തിയപ്പോഴും സർക്കാറിന് ഇതേ നിലപാടായിരുന്നു. ദയാബായിയുടെ സമരത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിൽ അനുവദിക്കാൻ സംസ്ഥാന സർക്കാർ ഊർജ്ജിതമായി ഇടപെടണം. അവരുടെ ഇടപെടൽ എത്രമാത്രം ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് അറിയാവുന്നതാണ്. വിഴിഞ്ഞം സമരക്കാരുടെ പുനരധിവാസത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണം. പുനരവാസ പ്രവർത്തനങ്ങൾ അതിവേഗം നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാർ വിദേശത്ത് പോയത് […]

Kerala

മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണം, കെ ഫോണില്‍ അടിമുടി ദുരൂഹത; വി.ഡി സതീശന്‍

മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വിദേശ യാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്ര ഐതിഹാസിക യാത്രയായി മാറുമെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് കിട്ടിയത് […]

Kerala

സർക്കാരിന്റെ ജൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ സമസ്ത

സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം നടത്തുമെന്ന് സമസ്ത. സംസ്ഥാന വ്യാപകമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്താനാണ് സമസ്തയുടെ തീരുമാനം. തുല്യതയുടെ പേരിൽ മതനിരാസം ഒളിച്ചു കടത്തുന്നു എന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസൽ കൂടത്തായി പറഞ്ഞു. മതവിശ്വാസങ്ങളുടെ ധാർമിക ചുറ്റുപാടും അതിർവരമ്പുകളും പൊളിക്കുന്ന നിലപാടിലേക്കാണ് ചിലർ എത്തുന്നത്. ഇത് വലിയൊരു അപകടത്തിലേക്ക് നയിക്കും. ഇത്തരം നീക്കങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ചെലവിൽ വേണ്ടെന്നും നാസർ ഫൈസൽ കൂട്ടിച്ചേർത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ […]

Kerala Uncategorized

സർക്കാർ ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു, ഗവർണർക്ക് നീതി ഇല്ലെങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക; കെ സുരേന്ദ്രൻ

കേരള സർക്കാർ ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നീക്കം ജനാധിപത്യത്തിന് ഭീഷണി. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ലോകായുക്ത നിയമഭേതഗതി. പ്രളയ ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടി.കേരളത്തിൽ ഈ നീക്കം വില പോകില്ല.ചട്ടങ്ങൾ ലംഘിച്ചാണ് സർവകലാശാല നിയമനങ്ങൾഇത് കണ്ടെത്തിയതോടെയാണ് ഗവർണർക്കെതിരെ ആക്രോശിക്കുന്നത്. കണ്ണൂർ വിസിക്കെതിരെ അന്വേഷണമില്ലാത്ത നടപടി മര്യാദകേടാണെന്നും അദ്ദേഹം വ്യക്തമാക്കിഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക. ഗവർണറെ വകവരുത്താൻ […]

Kerala

ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും; ഒളിച്ചുകളി പുറത്ത്

ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി അന്തിമവിജ്ഞാപനമായില്ല. ഈ സാഹചര്യത്തിൽ ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും. ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂർത്തിയാകൂ. എന്നാൽ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളിൽ കൊട്ടിയൂർ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല.വന്യജീവി സംരക്ഷണ നിയമത്തിന്റെ […]

Kerala

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവതരമെന്ന് അനുരാഗ് സിംഗ് ഠാക്കൂര്‍

സ്വര്‍ണക്കടത്ത് കേസ് അതീവ ഗൗരവകരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉന്നതരുണ്ടെന്ന് കരുതുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗുരുതരമാണ്. സ്വര്‍ണക്കടത്തിന് പിന്നിലാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.സ്വര്‍ണം ആരയച്ചു, ആര്‍ക്കയച്ചു എന്നത് അന്വേഷണ ഏജന്‍സി കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം വൈകുന്നു എന്നത് ശരി വച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നിരുന്നാലും കേസന്വേഷണത്തിന് എടുക്കുന്ന സമയം ഏജന്‍സിയുടെ അന്വേഷണ രീതിയേയും കേസിനേയും ആശ്രയിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ അന്വേഷണത്തെക്കുറിച്ച് അഭിപ്രായം […]

Kerala

സിൽവർ ലൈൻ; വിമർശകർക്ക് മറുപടി നൽകാൻ സർക്കാർ വേദി, വിദഗ്ധരുമായി 28ന് ചർച്ച

സിൽവർ ലൈൻ പദ്ധതിയിൽ വിമർശകരെ കേൾക്കാനും മറുപടി നൽകാനും സർക്കാർ വേദി ഒരുങ്ങുന്നു. സിൽവർ ലൈനിൽ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചു. ഏപ്രിൽ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല. അതേസമയം സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള […]

Kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധനം; നിയമോപദേശം തേടി സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ദേശീയ പണിമുടക്കില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍ മാത്രമാണ്. പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഇന്ന് ഹൈക്കോടതി പ്രതികരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണി മുടക്കരുതെന്ന് മുന്‍ കോടതി ഉത്തരവുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാന്‍ എന്ത് നടപടിയെടുത്തെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.’ സംസ്ഥാനത്ത് […]

Kerala

സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്, തടയാൻ എന്ത് നടപടി സ്വീകരിച്ചു; വിമർശിച്ച് ഹൈക്കോടതി

ദേശീയ പണിമുടക്കിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണ്ണമാണ്.പണിമുടക്കില്‍ നിന്ന് വിട്ടുനിന്നതോടെ പാലക്കാട് കഞ്ചിക്കോട്ടെ കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയാണ്. കഞ്ചിക്കോട് ഇന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു […]