സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ് ട്വന്റിഫോറിനോട് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകർത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവിൽ മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഐഎംഡി നൽകുന്ന വിവരം പ്രകാരം അടുത്ത രണ്ട് […]
Tag: Kerala flood
പ്രളയ മുന്നൊരുക്കം : സർക്കാരിന് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോർട്ട്
പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ( CAG report kerala flood ) ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോർട്ട്. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിമ് റൂൾ കർവ് ഉണ്ടായിരുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫ്‌ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, […]
പ്രളയദുരന്തം: മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; ആരോപണം ആവർത്തിച്ച് വി ഡി സതീശൻ
സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻപരാജയമാണ്. നദികളില്‍ വെള്ളം പൊങ്ങിയാല്‍ എവിടെയൊക്കെ കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ കൊടുനാശം വിതച്ച ശേഷം ഉച്ചക്ക് ഒരു മണിക്കാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ […]
അതീതീവ്രമഴക്ക് ശമനം; മഴക്കെടുതിയില്‍ 3 മരണം, ആലപ്പുഴയിലും പത്തനംതിട്ടയിലും വെള്ളമിറങ്ങി
സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനം. മിക്കയിടത്തും ഒറ്റപ്പെട്ട മഴയാണ് ഇന്ന് അനുഭവപ്പെട്ടത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മഴക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഡാം തുറക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കുമെന്ന് തേനി കലക്ടര്‍ അറിയിച്ചു ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം കുറയുന്നതായാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ […]
രാജമല ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല
രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂരിൽ 10 ലക്ഷവും രാജമലയിൽ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ധനസഹായം തുല്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാകില്ല. പണം ലഭിച്ചതുകൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരമാകുന്നില്ല. പെട്ടിമുടിയെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ […]
രാജമലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്
പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി […]
ഇന്നും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരും. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും കേരളത്തിൽ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും. രാത്രിയിലും മിക്ക ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. കണ്ണൂരിലാണ് ഇന്നലെ കൂടുതൽ […]
പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു, ആശങ്ക ഒഴിയുന്നു
പമ്പ ഡാമിന്‍റെ ആറ് ഷട്ടറുകൾ തുറന്നെങ്കിലും പത്തനംതിട്ടയില്‍ കാര്യമായ വെള്ളപ്പൊക്ക പ്രതിസന്ധി ഉണ്ടായില്ല. പമ്പ നദിയിൽ ജലനിരപ്പ് 40 സെന്‍റീമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചത്. എന്നാൽ പമ്പ ത്രിവേണിയിൽ ഒരടിയും പെരുനാട് രണ്ട് അടിയും വെള്ളം മാത്രമാണ് കയറിയത്. പമ്പയുടെ ആറ് ഷട്ടറുകളും അടച്ചു. പമ്പാ ഡാം തുറന്നതിനാൽ 2018ലെ പ്രളയ ഭീതിയിലായിരുന്നു പത്തനംതിട്ട. എന്നാൽ പമ്പ നദിയില്‍ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയര്‍ന്നില്ല. അതേസമയം ഇന്നലെ രാത്രിയിലും ശക്തമായി പെയ്ത മഴ […]
വെള്ളപ്പൊക്കം; ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇതിനോടകം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അന്നന്ന് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും പ്രദേശത്ത് അടിയന്തിര […]