KERALA ജവഹർലാൽ നെഹ്‌റുവിനെയും കാർട്ടൂണിസ്റ്റ് ശങ്കറിനെയും ഓർത്തെടുത്ത്, ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് ശങ്കറിന്റെ ജന്മനാടാണ് എന്നും നെഹ്‌റു അദ്ദേഹത്തോട് ഡോണ്ട് സ്‌പെയർ മി ശങ്കർ (എന്നെ കാർട്ടൂണിൽ നിന്ന് ഒഴിവാക്കരുതേ) എന്ന് പറഞ്ഞിരുന്നതായും പ്രിയങ്ക പറഞ്ഞു. ഇത്തരത്തിൽ ഒരു തമാശ പോലും ആസ്വദിക്കാൻ കഴിയാത്തവരാണ് ബിജെപിക്കാർ എന്നും അവർ കുറ്റപ്പെടുത്തി. ‘ തമാശ പറയുന്നവരെ പോലും ബിജെപി-ആർഎസ്എസ് സർക്കാർ അറസ്റ്റു ചെയ്യുകയാണ്. അവർക്ക് വിയോജിപ്പുകൾ ഇഷ്ടമല്ല. വാഗ്വാദത്തെയും ഉൾക്കൊള്ളാനാകില്ല. എന്നാൽ കോൺഗ്രസ് […]
Tag: Kerala election 2021
വോട്ടർ പട്ടികയിൽ ഗുരുതര പിശകെന്ന് ഹൈക്കോടതി
വോട്ടർ പട്ടികയിൽ ഗുരുതരമായ പിശകുകൾ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ ചെയ്യുന്നത് തടയാൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെയോ പോലീസിനെയോ വിന്യസിക്കണം എന്നും കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ: പ്രധാനമന്ത്രി ഇന്ന് പാലക്കാട്; പ്രിയങ്ക ഗാന്ധിയും ഇന്നെത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും നരേന്ദ്ര മോദി പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കെ ബി.ജെ.പി വലിയ പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. പാലക്കാട് മണ്ഡലത്തിലെ ഇ.ശ്രീധരനായാണ് ആദ്യം മോദി കേരളത്തിലെത്തുന്നത്. ഇന്ന് കേരളത്തിൽ മോദിക്ക് ഒരു പരിപാടി മാത്രമാണുള്ളത്. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടർ വഴി പാലക്കാട് […]
”ബി.ജെ.പിയുടെ പ്രചരണായുധം ലവ് ജിഹാദും വര്‍ഗീയതയും”
വർഗീയത പറഞ്ഞ് വോട്ട് പിടിക്കാനെ ബി.ജെ.പിക്ക് സാധിക്കുകയുള്ളൂവെന്നും, കേരളത്തിൽ അത് വിലപോകില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇ ശ്രീധരനെ പോലുള്ള ടെക്നോക്രാറ്റുകളെ കൊണ്ട് വരുന്നത് ബി.ജെ.പിക്ക് പ്രയോജനം ചെയ്യില്ലെന്നും തരൂർ പി.ടി.ഐയോട് പറഞ്ഞു. ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ വിലപോകില്ല. ലവ് ജിഹാദ് പ്രചാരണായുധമാക്കുന്ന ബി.ജെ.പി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നു. എന്നാൽ കേരളം അതിന് പറ്റിയ മണ്ണല്ല. എന്‍പത്തിയെട്ട് വയസ്സുള്ള ഒരു ടെക്നോക്രാറ്റിനെ ഉയര്‍ത്തിക്കാണിക്കുന്നത് കേരളത്തിന്‍റെ രാഷ്ട്രീയ പ്രതിസന്ധിയുടെ പരിഹാരമാകില്ലെന്നും ശശി തരൂർ പറഞ്ഞു. […]
ബാങ്കു വിളിച്ചു, ബൽറാം തൊട്ടുവിളിച്ചു; പ്രസംഗം നിർത്തി രാഹുൽ
പള്ളിയിൽ നിന്ന് ബാങ്കു വിളിച്ച വേളയിൽ പ്രഭാഷണം നിർത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തൃത്താലയിൽ വി.ടി ബൽറാം എംഎൽഎയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബാങ്ക് വിളിച്ച വേളയിൽ പരിഭാഷകന്‍ കൂടിയായ ബൽറാം രാഹുലിനെ തൊട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ രാഹുൽ പ്രസംഗം നിർത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്. പ്രസംഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായ വിമർശമാണ് രാഹുൽ ഉന്നയിച്ചത്. ഇരു സർക്കാറും സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ധനമില്ലെങ്കിൽ മുഖ്യമന്ത്രിയുടെ കാറും ഓടില്ല. […]
ഡൗൺലോഡിങ്… ഫിറോസ് കുന്നംപറമ്പിലിന്റെ പത്രിക ‘സൂപ്പർഹിറ്റ്’
മലപ്പുറം: തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിർദേശ പത്രിക ‘സൂപ്പർഹിറ്റ്’. മലപ്പുറം ജില്ലയില്‍ സ്ഥാനാർത്ഥികളുടെ വിശദാംശങ്ങൾ അറിയാൻ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തത് ഫിറോസിന്റെ സത്യവാങ്മൂലമാണ്. നാനൂറിലേറെ പേരാണ് സത്യവാങ്മൂലം ഡൗൺേലാഡ് ചെയ്തത്. എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.ടി. ജലീലും രണ്ട് പത്രികകൾ നൽകിയിരുന്നു. ഇത് 121 പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഫിറോസ് കഴിഞ്ഞാൽ വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങൾ അറിയാനാണ് കൂടുതലാളുകൾ താൽപര്യം കാണിച്ചിട്ടുള്ളത്. […]
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
ഇരട്ട വോട്ടിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ട വോട്ടർമാരെ കണ്ടെത്തിയെന്നും ജനവിധി അട്ടിമറിക്കാൻ സി.പി.എമ്മിന്റെ അറിവോടെ ഭരണകൂടം കൃത്രിമമായി ഇടപെടൽ നടത്തുകയാണെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. ഇരട്ടവോട്ടിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതായി സംശയിക്കുന്നുണ്ടെന്നും ചെന്നിത്തല ആവർത്തിച്ചു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോടും 1205 […]
പിണറായിയുടെ പോസ്റ്ററുകൾക്ക് മുകളിൽ ‘ഉറപ്പാണ് പിജെ’ ഫ്‌ളക്‌സ്; ഞെട്ടി സിപിഎം
കണ്ണൂരിലെ സിപിഎമ്മിനുള്ളിൽ പുകയുന്ന വിഭാഗീയത തെരുവിലേക്ക്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സ്വന്തം മണ്ഡലമായ ധർമ്മടത്ത് മുതിര്‍ന്ന നേതാവ് പി ജയരാജനു വേണ്ടി ഫ്‌ളക്‌സ് ബോർഡ് ഉയർന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച പോസ്റ്ററിന് മുകളിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആർ വി മെട്ടയിലെ റോഡരികിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്. ‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്നാണ് ഫ്‌ളക്‌സിൽ എഴുതിയിട്ടുള്ളത്. പോരാളികൾ എന്നാണ് ഫ്‌ളക്‌സ് […]
മിനിസ്ട്രി ഓഫ് ഹാപ്പിനസ്; യുഎഇയുടെ വഴിയേ കേരളത്തിലെ കോൺഗ്രസ്
യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങളിലൊന്നാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരണം. ‘സംസ്ഥാനത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ രാജസ്ഥാൻ മാതൃകയിൽ സമാധാന വകുപ്പ് രൂപീകരിക്കുമെന്നാണ്’ പ്രകടന പത്രികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസിനെ കുറിച്ച് തരൂർ വിശദീകരിച്ചത്. യുഎഇയാണ് ഇതിന് മുമ്പ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരിച്ച രാജ്യം. 2016 ഫെബ്രുവരിയിലായിരുന്നു ഇത്. ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി എന്ന വനിതയായിരുന്നു […]
ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്ട്രീയ കേരളം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ‘വെളിപ്പെടുത്തലിൽ’ ചൂടുപിടിച്ച് രാഷ്ട്രീയ കേരളം. ചെങ്ങന്നൂരിൽ തനിക്ക് സീറ്റു നിഷേധിച്ചത് ഈ ധാരണയുടെ ഭാഗമായാണ് എന്നാണ് ഓർഗനൈസർ മുൻ എഡിറ്റർ കൂടിയായ ബാലശങ്കർ ആരോപിച്ചത്. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. പരാമർശങ്ങൾ കോൺഗ്രസ് ഏറ്റെടുത്തു കഴിഞ്ഞു. ‘ഇത് നേരത്തെ തന്നെ തങ്ങൾ ചൂണ്ടിക്കാട്ടിയതാണ്, ഇത്ര വേഗം പുറത്താകുമെന്ന് കരുതിയില്ല’ എന്നാണ് മുൻ മുഖ്യമന്ത്രി […]