Kerala

മുന്നണിപ്രവേശന പ്രഖ്യാപനം ബുധനാഴ്ചക്കകമെന്ന് ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ജോസ് കെ. മാണി സ്റ്റിയറിങ് കമ്മിറ്റിയെ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളും നിയമസഭാ സീറ്റുകളും സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. ദിശയില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് വിഭാഗമെന്ന് പി. ജെ ജോസഫ് പരിഹസിച്ചു. ഇടതുമുന്നണി പ്രവേശനത്തിന് സര്‍വ്വം സജ്ജമെങ്കിലും ചില നിയമസഭാ സീറ്റില്‍ അന്തിമ ധാരണയില്‍ എത്താതെ ഉഴലുന്നതാണ് ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശന പ്രഖ്യാപനം […]

Kerala

മന്ത്രി ഇ പി ജയരാജൻ ആശുപത്രിയിൽ

കേരളാ കോണ്‍ഗ്രസിന്‍റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം പുറത്തിറക്കിയ പുതിയ പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തല്‍. ജോസ് കെ മാണി സീനിയര്‍ നേതാക്കളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാവിയില്‍ ജോസ് കെ മാണി പാര്‍ട്ടി നേതാവാകുമായിരുന്നുവെന്നും മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പുതിയ പ്രസി‍ദ്ധീകരണമായ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ പുറത്തിറക്കിയത്. ബാര്‍ കോഴ വിവാദം അടക്കമുണ്ടായ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പല ഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ കെ എം മാണി തൊടുത്തത് പ്രതിഛായ […]

Kerala

കേരള കോണ്‍ഗ്രസിലെ വിപ്പ് തര്‍ക്കം: സ്‌പീക്കറുടെ നിലപാട് നിർണായകം

ജോസ് കെ മാണി വിഭാഗം എംഎൽഎമാർക്കെതിരെ പി.ജെ ജോസഫ് വിഭാഗം നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകി അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം എംഎൽഎമാർക്കെതിരെ പി.ജെ ജോസഫ് വിഭാഗം നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകി. ജോസഫ് വിഭാഗം എംഎൽഎമാർക്കെതിരെ നേരത്തെ ജോസ് വിഭാഗം പരാതി നൽകിയിരുന്നു. ഇതോടെ വിപ്പ് തർക്കത്തിൽ സ്‌പീക്കറുടെ നിലപാട് നിർണായകമാകും. കേരള കോൺഗ്രസിലെ ഇരു വിഭാഗവും എതിർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്ന പരാതിയുമായാണ് സ്‌പീക്കറെ […]

Kerala

ജോസിനെ മുന്നണിയിലെടുക്കാം, പക്ഷേ യു.ഡി.എഫിനെ തള്ളിപ്പറയണമെന്ന നിലപാടില്‍ സി.പി.ഐ

യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. ജോസ് കെ. മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ സി.പി.ഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും. […]

Kerala

കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18ന് ശേഷം

കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18നു ശേഷം ഉണ്ടാകും . പാലാ ഉൾപ്പെടെയുള്ള നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ അന്തിമ ധാരണയായി . ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജി ഇന്ന് ഹൈകോടതി പരിഗണിച്ചേക്കും . കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് മുന്നണിയുമായി പൂർണമായും അകന്നു എന്നത് ഈ വാക്കുകളിൽ വ്യക്തമാണ് . മുന്നണി മാറ്റ പ്രഖ്യാപനം 18നു എൽ.ഡി.എഫ് യോഗത്തിനു […]

Uncategorized

കേരള കോണ്‍ഗ്രസില്‍ ഇനി ബലാബലങ്ങളുടെ കാലം

പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക. ജോസ് കെ മാണി പക്ഷം യുഡിഎഫില്‍ നിന്ന് പുറത്തായതോടെ ഇനി കേരള കോണ്‍ഗ്രസില്‍ ബലാബലങ്ങളുടെ കാലം. പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക. മധ്യകേരളത്തിലെ ബലാബല പരീക്ഷണത്തിലൂടെ വിലപേശലിനുള്ള ശ്രമങ്ങള്‍ക്കാകും ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ തയ്യാറെടുക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ […]