പാര്‍ട്ടി പദവികളെ ചൊല്ലി തമ്മിലടി രൂക്ഷമായതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കാന്‍ പി ജെ ജോസഫ് നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല. പിളര്‍പ്പൊഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെങ്കിലും നേതാക്കളെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല.https://6fc50ba4adf46e7c02edbbeae497a37d.safeframe.googlesyndication.com/safeframe/1-0-38/html/container.html അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിയുമായി നടത്തിയ നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും വിവിധ വിഭാഗങ്ങളില്‍ നിന്ന് നേതാക്കളെ എത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു പി ജെ ജോസഫിന്റെ തന്ത്രം. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ എണ്ണത്തിനൊപ്പം […]
Tag: Kerala Congress
കേരള കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ്; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചെന്ന് പിജെ ജോസഫ്
കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനസംഘടിപ്പിക്കും.അതേസമയം പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സ്ഥാനങ്ങളെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും ഉന്നത സ്ഥാനങ്ങള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ […]
വാക്സിന്‍ സൗജന്യമാക്കണം; രോഗകിടക്കയില്‍ നിന്ന് ശശി തരൂര്‍
കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ലെന്നും എങ്ങനെയാണ് ഡിസംബറോട് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും വാക്സിന്‍ സൌജന്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വാക്സിന്‍ സൌജന്യമാക്കണമെന്ന് കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ താന്‍ പിന്തുണക്കുന്നതായും തരൂര്‍ പറഞ്ഞു. കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന […]
‘ന്യൂനപക്ഷ പിന്തുണ ലഭിച്ചില്ല, പിണറായിയുടെ ജനപിന്തുണ മനസ്സിലാക്കാനായില്ല’: കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് ചവാന്‍ സമിതി
കോൺഗ്രസ് തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും വിനയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനപിന്തുണ മനസിലാക്കിയില്ലെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. അഞ്ചംഗ സമിതി സോണിയ ഗാന്ധിക്കാണ് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം പുതിയ കെപിസിസി അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ തീരുമാനിച്ചത്. […]
ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ്; കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തില്‍ ധാരണയായി
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്‍റെ കാര്യത്തില്‍ ധാരണയായി. ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കാനാണ് ധരണ. അതേസമയം പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് രാജി സമര്‍പ്പിച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരള കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.
കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു
കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനായുള്ള യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടികള്‍ ലയനപ്രഖ്യാപനം നടത്തിയത്. ചിഹ്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജോസഫ് വിഭാഗം നിര്‍ണായക തീരുമാനത്തിലേക്ക് നീങ്ങിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് പി സി തോമസിനെ യുഡിഎഫ് വേദിയിലേക്ക് സ്വീകരിച്ചത്. ശേഷം ലയന പ്രഖ്യാപനം നടന്നു. പിസി തോമസ് എത്തേണ്ട ഇടത്താണ് എത്തിയിരിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ […]
‘പാലാ ഇല്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച?’ മാണി സി കാപ്പന്‍
സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും. മുന്നണി വിടുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു. പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ […]
മാണി സി കാപ്പന് പാലാ നൽകും; കേരള കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ്
മാണി സി കാപ്പന് പാലാ സീറ്റ് വിട്ട് നൽകി 12 സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കുമെന്ന് പി ജെ ജോസഫ്. 11ആം തിയ്യതി നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. തിരുവല്ല സീറ്റ് വിട്ടുനൽകില്ല. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുമെന്നും പി ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മത്സരിച്ച 15 സീറ്റുകള്‍ തന്നെ ഇത്തവണയും വേണമെന്നാണ് പി ജെ ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ ആവശ്യത്തില്‍ നിന്ന് പി ജെ […]
കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പി.ജെ ജോസഫ്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പി.ജെ ജോസഫ്. മാണിയുള്ളപ്പോഴുള്ള എല്ലാ സീറ്റും വേണം. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ദിശബോധമില്ലാത്ത നേതാവണ് ജോസ് കെ മാണിയെന്നും പിജെ ജോസ്ഫ്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുകയാണ് ഉചിതം. ജോസ് കെ മാണി മാണി വിഭാഗത്തെ പരാജയപ്പെടുത്തണം. ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കൊതുമ്പ് വള്ളമാണ് ജോസ് കെ. മാണി. അത് ഏത് […]
ജോസ് കെ മാണി ഇനി എല്‍ഡിഎഫിനൊപ്പം; രാജ്യസഭാംഗത്വം രാജിവെക്കും
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി നടത്തി. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കും. രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനാണ് രാജിയെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. 38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിപ്പിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടത് മുന്നണിയാണെന്ന് ജോസ് […]