പുതിയ ഐഎസ്എൽ സീസണിലേക്കുള്ള കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. 1973ലെ കേരളത്തിൻ്റെ സന്തോഷ് ട്രോഫി നേട്ടത്തിന് ആദരവർപ്പിച്ചാണ് പുതിയ സീസണിലേക്കുള്ള ജഴ്സി പുറത്തിറക്കിയത്. ആ വർഷമാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. അന്നത്തെ കേരള സന്തോഷ് ട്രോഫി ടീമിന് ജഴ്സി സമർപ്പിച്ചു. (kerala blasters new jersey) അതേസമയം, ഡ്യുറൻഡ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഡൽഹി എഫ്സിക്കെതിരെ ഒരു ഗോളിനു പിന്നിൽ നിൽക്കുകയാണ്. മത്സരത്തിൽ പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ കാണാതെ പുറത്താവും. ആദ്യ […]
Tag: Kerala blasters
മൂന്ന് ചുവപ്പുകാർഡ്; രണ്ട് ഗോൾ; ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി
ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിക്കളത്തിൽ പരുക്കൻ പ്രകടനം നടത്തിയതിനെ തുടർന്ന് മൂന്ന് ചുവപ്പു കാർഡുകളും ബ്ലാസ്റ്റേഴ്സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് നൽകിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാൻഡ് ബോൾ ശ്രദ്ധിച്ചതുമില്ല. (blasters bengaluru durand cup0 ബെംഗളൂരു ‘ബി’ ടീമിനോടായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ ദയനീയ തോൽവി. ആദ്യ പകുതിയിൽ […]
കേരള ബ്ലാസ്റ്റേഴ്സ് സ്പോൺസറായി ബൈജൂസ് തുടരും
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം പതിപ്പിലും കേരള ബ്ലാസ്റ്റേഴ്സിൻ്റെ ടൈറ്റിൽ സ്പോൺസറായി പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് തുടരും. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ സീസൺ കൂടി ബൈജൂസ് തുടരുമെന്നറിയിച്ചത്. കഴിഞ്ഞ സീസണിലാണ് മുത്തൂറ്റിനു പകരം ബൈജൂസ് ബ്ലാസ്റ്റേഴ്സിൻ്റെ ടൈറ്റിൽ സ്പോൺസറായത്. ലോകത്തിലെ ഏറ്റവും വലിയ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെയും പ്രധാന സ്പോൺസർ. (byjus blasters isl sponsor) ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം ഇന്നലെ […]
ഐഎസ്എൽ മത്സരക്രമം പുറത്തുവന്നു; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിൽ
ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവന്നു. ഡിസംബർ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബർ 9ന് സീസൺ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. (isl fixture kerala blasters) ഗോവയിലെൽ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്. നവംബർ […]
ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം
ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.പെനല്‍റ്റി കിക്ക് വഴി അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയത്. ഇരു ടീമുകള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മുന്നില്‍.ബ്ലാസ്റ്റേഴ്സിന്‍റെ കെ.പ്രശാന്തിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കെ പി രാഹുലും അബ്ദുള്‍ ഹക്കുവും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇറങ്ങി. ഒമ്പതാം മിനിറ്റില്‍ പി എം […]
പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്. […]
ഓസ്ട്രേലിയൻ പ്രതിരോധ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്
വരുന്ന സീസണു മുന്നോടിയായി വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിലായി ഓസ്ട്രേലിയൻ സെൻ്റർ ബാക്ക് ഡിലൻ മക്ഗോവനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഐഎസ്എൽ അപ്ഡേറ്റുകൾ പിന്തുടരുന്ന മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം അറിയിച്ചത്. വിദേശ താരങ്ങളിൽ ഒരാൾ എഎഫ്സി അംഗരാജ്യത്തുനിന്നുള്ള ആളാവണം എന്നത് ഐഎസ്എലിൻ്റെ നിയമമാണ്. അതുകൊണ്ട് തന്നെ ടീമുകളിൽ പലരും ഓസീസ് താരങ്ങളെയാണ് നോട്ടമിടുന്നത്. അതിനാൽ, ഓസീസ് താരം മക്ഗോവൻ ക്ലബിലെത്തുമെന്നാണ് സൂചന. 29കാരനായ താരം നിലവിൽ എ ലീഗ് […]
ഹൈദരാബാദിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു; പക്ഷേ, ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ഇഷ്ടം: കെ പ്രശാന്ത്
കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ഇഷ്ടമെന്ന് യുവതാരം കെ പ്രശാന്ത്. ഹൈദരാബാദ് എഫ്സിയിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു എന്നും ബ്ലാസ്റ്റേഴ്സിൽ തന്നെ മികച്ച പ്രകടനം നടത്തി തുടരാനാണ് താത്പര്യം എന്നും പ്രശാന്ത് പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് മനസ്സുതുറന്നത്. എല്ലാ സീസണിലുമെന്ന പോലെ ഈ സീസണിലും പ്ലേ ഓഫ് ലക്ഷ്യം വച്ചാണ് ഇറങ്ങിയതെന്നും അതിനു സാധിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇത്തവണ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും മികച്ചവരായിരുന്നു. ചെറിയ ശ്രദ്ധക്കുറവാണ് പല കളികളും […]
ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ ഇനിയെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് വിജയങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഒരു പക്ഷെ ഏറ്റവും നന്നായി പന്ത് തട്ടിയ സീസണ്‍ ആണിത്. മൂന്ന് ഗോളിന് പരാജയപ്പെട്ടെങ്കിലും താരതമ്യേന മികച്ച പ്രകടനം കാഴ്ച വെക്കാനായതിന്‍റെ ആത്മവിശ്വാസം വെമ്പി നിന്ന ശരീരഭാഷയുമായി ഗോവ ബാംബൊലിന്‍ സ്റ്റേഡിയത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി FC യുമായി രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടു. ഇരു ടീമുകളും അവരവരുടെ വ്യവസ്ഥാപിതമായ ശൈലിയില്‍ കളിച്ച ആദ്യപകുതിയില്‍ കളിയുടെ ഗതിക്കനുകൂലമായി ലഭിച്ച സഹലിന്‍റെ കോര്‍ണറില്‍ തല വെച്ച് വിചെന്‍റെ ഗോമസ് 27ാം […]
രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം തോല്‍വിയുമായി ബ്ലാസ്റ്റേഴ്സ്
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് എ.ടി.കെ ബഗാന്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 14-ാം മിനിറ്റില്‍ ലോങ് റേഞ്ചറിലൂടെ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നല്‍കിയ പാസ് സ്വീകരിച്ച ഹൂപ്പര്‍, എ.ടി.കെ ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നിന്നത് മുതലെടുത്ത് തൊടുത്ത ലോങ് റേഞ്ചര്‍ […]