Kerala

എൻ.ഡി.എ പത്രിക തള്ളിയതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് കോൺഗ്രസ്; കോലീബി സഖ്യം പരസ്യമായെന്ന് സി.പി.എം

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപ്രതിക തള്ളിയത് രാഷ്ട്രീയ പ്രചരണമാക്കി എല്‍ഡിഎഫും യുഡിഎഫും. നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്കുള്ള തെളിവാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസ്-ബിജെപി അന്തർധാരയുടെ ഭാഗമായാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ ആരോപിച്ചു അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎമെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് […]

Uncategorized

ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ മാത്രം, ആകെ ആസ്തി 52.58 ലക്ഷം; സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ

തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ […]