Kerala

വടകരയിൽ കെ.കെ രമ ആര്‍.എം.പി സ്ഥാനാർഥി

വടകരയിൽ കെ.കെ രമ ആര്‍.എം.പി സ്ഥാനാർഥിയാകും. രമക്ക് യു.ഡി.എഫ് പിന്തുണ നൽകും. രമയുടെ സ്ഥാനാര്‍ഥിത്വം രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. ഒരു പാർട്ടിയുടെ സ്ഥാനാർഥിയെ മറ്റൊരു പാർട്ടി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് ആര്‍.എം.പി നേതാവ് എൻ.വേണു പറഞ്ഞു. മത്സരിക്കാനില്ലെന്ന് രമ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനര്‍ എം.എ ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

Kerala

ലതിക സുഭാഷിന്‍റെ സ്ഥാനാര്‍ഥിത്വം; യു.ഡി.എഫിന് വെല്ലുവിളി, ആശങ്കയില്‍ എല്‍.ഡി.എഫ്

ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് യു.ഡി.എഫിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് അവതരിച്ചത് യു.ഡി.എഫിന് ഇരട്ട പ്രഹരമായിരിക്കുകയാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പിന്തുണയും സ്വാധീനവുമാണ് ലതികയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന അവഗണനയുടെ പ്രതീകമായിട്ടാണ് ലതിക സീറ്റ് ലഭിക്കാത്തതിനെ ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടർമാർ എങ്ങനെ വിധിയെഴുതുമെന്നത് മറ്റ് സ്ഥാനാർഥികളെ ആശങ്കയിലാഴ്ത്തുന്നു. രാഷ്ട്രീയത്തിലുപരി ലതിക […]

Kerala

സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുന്നത് ശബരിമല ചര്‍ച്ചയാക്കാന്‍: പി കെ കൃഷ്ണദാസ്

ശബരിമല ചർച്ചയാക്കാനാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് മീഡിയവണിനോട്. രണ്ടിടത്തും സുരേന്ദ്രന്‍ വിജയിക്കും. നേമത്തോട് കൂടി മുരളീധരന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. 2016ല്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് 87 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ ജനങ്ങള്‍ സുരേന്ദ്രനെ ജയിപ്പിക്കും. […]

Kerala

രണ്ട് മണ്ഡലങ്ങളില്‍ പറന്നെത്താന്‍ ഹെലികോപ്ടറുമായി സുരേന്ദ്രന്‍

സ്ഥാനാർഥികൾ മൂന്ന് പേരും മണ്ഡലത്തില്‍ കളം നിറഞ്ഞതോടെ കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. റോബിൻ പീറ്ററിനായി അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചപ്പോൾ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ സുരേന്ദ്രൻ ഹെലികോപ്ടറില്‍ എത്തിയാണ് പ്രചാരണം ആരംഭിച്ചത്. പ്രചാരണത്തില്‍ ഒരു ചുവട് മുന്നില്‍ നില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെനീഷ് കുമാര്‍ നാമനിര്‍ദേശം നല്‍കിയ ദിവസമാണ് മറ്റ് രണ്ട് എതിരാളികളും പ്രചാരണം ആരംഭിച്ചത്. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തി മാസ് എന്‍ട്രിയോടെ തുടക്കമിട്ട കെ സുരേന്ദ്രന്‍ റോഡ് […]

Kerala

വട്ടിയൂര്‍കാവിൽ ജ്യോതി വിജയകുമാര്‍ പരിഗണനയില്‍

തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. വട്ടിയൂര്‍കാവില്‍ വീണ്ടും ജ്യോതി വിജയകുമാറിനെ പരിഗണിക്കുകയാണ്. സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന ആരോപണം മറികടക്കാനാണ് പുതിയ നീക്കം. ഇതോടെ പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറേണ്ടി വരും. വട്ടിയൂര്‍കാവില്‍ വനിതാ സ്ഥാനാര്‍ഥിയെന്നതാണ് പുതിയ നിര്‍ദേശം. ഇതോടെ നേരത്തെ പട്ടികയില്‍ നിന്നും പുറത്തായ ജ്യോതി വിജയകുമാറിന്റെ പേര് പരിഗണനയിലേക്ക് വന്നു. പക്ഷേ പ്രാദേശികമായ എതിര്‍പ്പ് എങ്ങനെ മറികടക്കുമെന്ന ചോദ്യം ബാക്കിയാവുന്നു. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ […]

Kerala

ചേർത്തലയിൽ സിപിഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി

ചേർത്തലയിൽ സിപിഎം നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥി. അഡ്വ. പി.എസ് ജ്യോതിസാണ് ചേർത്തലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായത്. അരൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർത്ഥിയായതെന്നാണ് വിവരം.

Uncategorized

കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് തുടങ്ങും, നേതാക്കള്‍ ഡല്‍ഹിയില്‍

കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് […]

Kerala

‘നാട് നന്നാകാന്‍ യു.ഡി.എഫ്’; യു.ഡി.എഫ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രകാശനം ചെയ്തു

യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണവാക്യം പ്രകാശനം ചെയ്തു. ‘നാടു നന്നാകാൻ യു.ഡി.എഫ്’ എന്നാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഐശ്വര്യ കേരളത്തിനായ് യു.ഡി.എഫിന് വോട്ട് ചെയ്യാം എന്നാണ് അഭ്യർഥനയെന്നും സർക്കാറിന്‍റെ അഴിമതി കെടുകാര്യസ്ഥത എല്ലാം പ്രചാരണ വിഷയമാക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നതാണ് യു.ഡി.എഫ് പ്രകടനപത്രികയുടെ തലക്കെട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തത് നല്ല സൂചനയല്ലെന്നും സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ ഭാഗമാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വികസനം അട്ടിമറിക്കാൻ ഇ.ഡി വന്നു എന്ന് പ്രചരിപ്പിച്ച് കബളിപ്പിക്കാനുള്ള ശ്രമമാണ്. […]

India

പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ടില്ല

പ്രവാസികൾക്ക് ഇത്തവണയും ഇ- വോട്ട് സൗകര്യം ഉണ്ടാകില്ല. ഇതിന്റെ നടപടിക്രമങ്ങൾക്ക് ഇനിയും അന്തിമ രൂപം നൽകാൻ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക്ക് തപാൽ വോട്ടിനു തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സർക്കാരോ എതിരല്ല. എന്നാൽ, ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി അത് നടപ്പാക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്മീഷനെ അറിയിച്ചത്. വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ള വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് മാത്രമാണ് ഇപ്പോൾ വോട്ട് ചെയ്യാൻ സാധിക്കുക. കോവിഡിൻെറ പഞ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചതായി […]

Kerala

വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന് കെ മുരളീധരന്‍

വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മലബാറില്‍ മുരളീധരനെ പ്രചാരണത്തിന് ഇറക്കണമെന്ന് ലീഗ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളി നിലപാട് വ്യക്തമാക്കിയത്. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്‍റെ പരാതി. മുരളിയെപ്പോലെ തലയെടുപ്പുള്ള നേതാവ് മലബാറില്‍ പ്രചാരണത്തിന് […]