എ എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്നും ആരിഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം. അരിതയുടെ പ്രതികരണം ഇങ്ങനെ.. ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്‍റെ നാവില്‍ നിന്ന് ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവന്നത് സങ്കടമുണ്ടാക്കി. എന്നെ […]
Tag: Kerala Assembly Election 2021
‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു പരിഹാസം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം. “ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണം” എന്നാണ് ആരിഫ് പറഞ്ഞത്. യുഡിഎഫ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് അരിത. പശുവിനെ വളര്‍ത്തിയും പാല്‍ വിറ്റും ഉപജീവനം നടത്തുന്ന അരിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ […]
പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം. കൊല്ലം കരുകോണിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ചടയമംഗലത്തും കരുനാഗപ്പളളിയിലും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിനിടെയാണ് കൊല്ലം കരുകോണിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതേതുടന്ന് പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചലിലെ കോൺഗ്രസ് ഓഫീസിൽ വാളുമായി എത്തി യുവാവ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി അഞ്ചൽ സ്വദേശി ഷാനുവിനെ അഞ്ചൽ […]
‘മദ്യം ഒഴുക്കി ജനവിധി അട്ടിമറിക്കുന്നു’: ചവറയിലെ എല്‍ഡിഎഫ്
ചവറയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വോട്ടർമാർക്ക് മദ്യം വിതരണം ചെയ്യുന്നുവെന്ന് പരാതി. എൽഡിഎഫ് സ്ഥാനാർഥി സുജിത് വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. ദൃശ്യങ്ങൾ സഹിതമാണ് ഷിബു ബേബി ജോൺ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സംഭവത്തെ കുറിച്ച് ഷിബു ബേബി ജോണ്‍ പറയുന്നതിങ്ങനെ “മദ്യവും പണവും ഒഴുക്കി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ചവറയിൽ ജനവിധി അട്ടിമറിക്കാൻ നോക്കുകയാണെന്ന് അഞ്ച് വർഷം മുൻപേ യുഡിഎഫ് പറഞ്ഞതാണ്. ഇന്നത് തെളിവുകൾ സഹിതം പുറത്തു വന്നിരിക്കുന്നു. […]
പരസ്യ പ്രചാരണം അവസാനിച്ചു; കേരളം ഇനി വിധിയെഴുത്തിലേക്ക്…
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു. കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനാല്‍ ഒരു മണ്ഡലത്തില്‍ത്തന്നെ നിരവധി സ്ഥലങ്ങളിലായാണ് മുന്നണികള്‍ പരസ്യ പ്രചാരണം അവസാനിച്ചത്. പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ഇനി ഒരു ദിനം നിശബ്ദ പ്രചാരണം. ശേഷം, ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്. പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ വലിയ ജന പങ്കാളിത്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ […]
ഇന്ന് നിശബ്ദപ്രചാരണം; വോട്ടുറപ്പിക്കാൻ അവസാന ശ്രമത്തിൽ മുന്നണികൾ
പരസ്യ പ്രചരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദപ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാർഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിക്കുമ്പോള്‍ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമായി മാറിയെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തല്‍. ഇനിയുള്ള മണിക്കൂറുകള്‍ ഇനി നിർണായകമാണ്. വോട്ടിങ് സ്ലിപ്പും അഭ്യർഥനയുമായി അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളിലുമായിരിക്കും നേതാക്കളും പ്രവർത്തകരും. സംസ്ഥാനത്തെ നേതാക്കളടക്കമുള്ള മുഴുവന്‍ പ്രവർത്തകരുടെ അവരവരുടെ ബൂത്ത് പ്രദേശത്തെ വീടുകളില്‍ നേരിട്ടെത്തി വോട്ടഭ്യർഥിക്കണമെന്ന നിർദേശം യുഡിഎഫ് നല്‍കിയിട്ടുണ്ട്. പ്രകടന പത്രികയെക്കുറിച്ചും […]
മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ: വീണ്ടും മറുപടിയുമായി ഉമ്മന്‍ചാണ്ടി
വികസന ചർച്ചയിൽ ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വാക്പോര് തുടരുന്നു. ഉമ്മൻചാണ്ടി ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഉമ്മൻചാണ്ടി ഫേസ്ബുക്കിലൂടെ വികസന പ്രവർത്തനങ്ങളുടെ രേഖകൾ പുറത്തുവിട്ടു. എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള പിണറായി വിജയന്‍റെ വെല്ലുവിളിയാണ് സംഭവങ്ങളുടെ തുടക്കം. വെല്ലുവിളി ഏറ്റെടുത്ത ഉമ്മൻചാണ്ടി ഇടതുസർക്കാരിന്‍റെ അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നതെന്ന് പറഞ്ഞുവെച്ചു. പിന്നാലെ വസ്തുകൾക്ക് നിരക്കാത്ത വാദങ്ങളാണ് മുൻമുഖ്യമന്ത്രിയുടേതെന്ന് മുഖ്യമന്ത്രി ഫേസ്‍ബുക്കിൽ കുറിച്ചു. പെന്‍ഷന്‍ വര്‍ധിപ്പിച്ചതും കുടിശ്ശികയില്ലാതെ വീടുകളിലെത്തിക്കുന്നതും […]
കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. ഞായറാഴ്ച വൈകീട്ട് ഏഴുമണി വരെ പ്രചാരണമാകാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‍സ്മെന്‍റുകളോ പാടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്‍റെ […]
മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്ന് ചെന്നിത്തല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ട് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു ലക്ഷത്തി മുപ്പതിനാലായിരം വ്യാജ വോട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റിലും ഈ വിവരങ്ങൾ പ്രസിദ്ധപ്പെട്ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി വ്യാജവോട്ട് ചേർത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് […]
മുഖ്യമന്ത്രി വര്‍ഗീയമായി ഭിന്നിപ്പിക്കുന്നു, സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം: രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. എട്ട് മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചത് എൽഡിഎഫ് സർക്കാരാണ്. ആളുകളെ പറ്റിക്കാനുള്ള ഇത്തരം നടപടികൾ ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവരുടെ വയറ്റത്തടിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. […]