HEAD LINES Kerala

കരുവന്നൂർ തട്ടിപ്പ്; വായ്‌പ അടച്ചവരുടെ ആധാരം ഇ ഡി തിരികെ നൽകണം; ഹൈക്കോടതി

കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം.ആധാരം തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.(ED Hits back in Karuvannur Bank Case) ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും […]

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ നിക്ഷേപമില്ലെന്ന് പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണ സമിതി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി. പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാധാരണ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അതേസമയം കേസിൽ ട്ട് സിപിഐഎം സംസ്ഥാന […]

Kerala

നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു; കരുവന്നൂർ ബാങ്കിനെതിരെ ഭർത്താവ്

നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം. ബാങ്ക് അധികൃതർക്കെതിരെ മരണപ്പെട്ട ഫിലോമിനയുടെ ഭർത്താവ് ദേവസി രംഗത്തെത്തി. നിക്ഷേപത്തുക തിരികെ ലഭിക്കാനായി ബാങ്കിൽ ചെന്നപ്പോൾ ജീവനക്കാർ പെരുമാറിയത് വളരെ മോശമായ രീതിയിലാണെന്ന് ഭർത്താവ് ദേവസി പറഞ്ഞു. ഇത്തരം ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചപ്പോൾ രണ്ട് ലക്ഷം രൂപ കൊണ്ടുവന്നു തന്നു . ഈ പണം നേരത്തെ നൽകിയിരുന്നെങ്കിൽ ഫിലോമിനയെ രക്ഷപ്പെടുത്താൻ സാധിച്ചേനെ എന്നും എന്നും […]

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും എല്ലാ വസ്തു ഇടപാടുകളും പരിശോധിക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുടെ പേരിലുള്ള വസ്തുക്കളുടെ വിവരങ്ങളും ശേഖരിക്കും. തട്ടിപ്പുപണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതിനിടെ വായ്പ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ […]

Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു. സഹകരണ രജിസ്ട്രാർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും നടപടി. ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ പ്രാഥമികവിവരങ്ങൾ പൊലീസിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുണ്ട്. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം […]