World

‘തോക്കുലോബിയെ തകര്‍ക്കും’; ടെക്‌സസ് സ്‌കൂളിലെ വെടിവയ്പ്പില്‍ നടുക്കമറിയിച്ച് ജോ ബൈഡന്‍

ടെക്‌സസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ […]

International

മോദിയുടെ യുഎസ് സന്ദർശനം; ജോ ബൈഡനുമായും കമല ഹാരിസുമായും ചർച്ച നടത്തും

അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും ചർച്ച നടത്തും. ന്യൂയോർക്ക്, വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് കരുതുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. (Modi Biden Kamala Harris) കൊവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നടത്തുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് മോദിയുടെ ആദ്യ അജണ്ട. ജനുവരിയിൽ അധികാരത്തിലെത്തിയതിനു ശേഷം ബൈഡനും മോദിയും […]

International

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്‍റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്‍റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും. പദവിയൊഴിയുന്ന പ്രസിഡന്‍റ് പങ്കെടുക്കുകയെന്നത് സത്യപ്രതിജ്ഞാ ചടങ്ങിലെ പതിവാണ്. എന്നാല്‍ […]

International

രേഖകളില്ലാത്ത 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം

മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്ത കമല ഹാരിസ്. ബൈഡനുമൊത്ത് അമേരിക്കയെ കോവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കുകയായിരിക്കും ആദ്യം താന്‍ മുന്‍ഗണന നല്‍കുന്നതെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ പറഞ്ഞു. ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഗോള പ്രതികരണത്തെ ശക്തിപ്പെടുത്തുന്നതിനാണ് 2015ൽ പാരീസ് കരാർ തയ്യാറാക്കിയത്. ഈ […]

Association World

ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി ജോ ബൈഡനും കമല ഹാരിസും

യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ടൈം മാഗസിന്റെ 2020ലെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് ജോഡിയെ തെരഞ്ഞെടുത്തത്. ഹെൽത്ത് കെയർ വര്‍ക്കര്‍ ആന്റോണി ഫൌച്ചിയെയും ‘റേഷ്യല്‍ ജസ്റ്റിസ് മൂവ്മെന്റി’നെയും ഡൊണാള്‍ഡ് ട്രംപിനെയും പിന്നിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ മുഖം മാറ്റുന്നുവെന്ന തലക്കെട്ടോടുകൂടി ഇരുവരുടെയും ചിത്രമാണ് ടൈം മാഗസിന്റെ മുഖചിത്രം. 232നെതിരെ 306 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ബൈഡന്‍ ട്രംപിനെ […]

India National

കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ് നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, പുതിയ നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു അദ്ദേഹം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിന്റെ മാതൃഭാഷയായ തമിഴിൽ കത്തെഴുതുന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സാമൂഹിക സമത്വത്തിൽ വിശ്വസിക്കുന്ന തങ്ങളുടെ ദ്രാവിഡ മുന്നേറ്റങ്ങൾക്ക് […]

International

തുടർനീക്കങ്ങള്‍ സജീവമാക്കി ജോബൈഡന്‍

അധികാരമുറപ്പിച്ചതോടെ തുടർനീക്കങ്ങള്‍ സജീവമാക്കി അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ജോബൈഡന്‍. നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചേര്‍ന്ന് വെബ്സൈറ്റും, ട്വിറ്റര്‍ അക്കൌണ്ടും തുറന്നു. പുതിയ കോവിഡ് പ്രതിരോധ സംഘത്തിനും ബൈഡന്‍ രൂപം നല്‍കി. വിജയം പ്രഖ്യാപിച്ച ശേഷം ജോ ബൈഡന്‍ തന്‍റെ കര്‍ത്തവ്യങ്ങളിലേക്ക് കടന്നിരിക്കുന്നു. അടുത്ത 73 ദിവസം പുതിയ ഭരണത്തിന്‍റെ അടിത്തറ സൃഷ്ടിക്കലാണെന്ന് പുതിയ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബൈഡനും, കമല ഹാരിസും പ്രഖ്യാപിച്ചു. ആരോഗ്യം, സുരക്ഷ, സമൂഹത്തിന്‍റെ പൊതുസ്വഭാവം എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. കോവിഡ് […]

India National

ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തിയതില്‍ ബൈഡന്‍റെ സംഭാവന അമൂല്യം: അഭിനന്ദനവുമായി മോദി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്‍റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യ – യുഎസ് ബന്ധം ഉന്നതിയില്‍ എത്തിക്കാന്‍ വീണ്ടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. കമല ഹാരിസിനും മോദി അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ – അമേരിക്കക്കാർക്ക് അഭിമാനമേകുന്നുവെന്നും […]

International

ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ പ്രസിഡന്‍റാകും: ട്രംപ്

ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നവംബര്‍ 3ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലേറുമെന്ന് ഡോണള്‍ഡ് ട്രംപ്. കമലാ ഹാരിസ് സോഷ്യലിസ്റ്റല്ല, കമ്യൂണിസ്റ്റ് ആണെന്നാണ് ട്രംപ് പറയുന്നത്. ഡമോക്രാറ്റിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് കമലാ ഹാരിസ്. മൈക്ക് പെന്‍സും കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് സംവാദത്തിന് പിന്നാലെയാണ് കമല ഹാരിസിനെതിരെ ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപ് കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതി, വംശവെറി, തൊഴില്‍ പ്രശ്നങ്ങള്‍, കാലാവസ്ഥാ […]

International

ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്. നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബാനറിലാണ് കമലാ ഹാരിസ് മത്സരിക്കുക. ട്വിറ്ററിലാണ് ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. […]