Economy Kerala

കത്തിലെ പരാമര്‍ശങ്ങള്‍ വിശാലമായ അര്‍ഥത്തിലാണ് കാണേണ്ടത്: ന്യായീകരിച്ച് കമല്‍

ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ജീവനക്കാരുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും കമൽ വ്യക്തമാക്കി. താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്‍റെ വിശദീകരണം. നെഹ്റുവിന്‍റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് […]

Kerala

‘ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ നിയമനം

ഒരുകൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരീനാഥന്‍ എം.എല്‍.എ. ‌ചലചിത്ര അക്കാദമയിലേക്ക് സ്ഥിരനിയമനത്തിനായി നല്‍കിയ ശുപാര്‍ശയില്‍ അഞ്ചാമത്തെ പോയ്ന്‍റായി കമല്‍ നല്‍കിയത് ചൂണ്ടികാണിച്ചാണ് വിമര്‍ശനം. ‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും’ എന്നാണ് ശുപാര്‍ശയിലുള്ളത്. കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. എന്നാൽ […]

Kerala

ചലച്ചിത്ര അക്കാദമിയെ സി.പി.എമ്മിന്‍റെ പോഷക സംഘടന ആക്കിയെന്ന് ചെന്നിത്തല

ചലച്ചിത്ര അക്കാദമിയിലെ കരാറുകാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയർമാൻ കമൽ സാസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താൻ ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുണമെന്ന് കത്തിൽ പറയുന്നു. എന്നാൽ ചെയർമാന്‍റെ ആവശ്യം മന്ത്രി എ.കെ ബാലൻ തള്ളിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എച്ച്‌ പ്രോഗ്രാം മാനേജര്‍ റിജോയ്‌ കെ.ജെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി സജീഷ്‌ പ്രോഗ്രാം മാനേജര്‍ വിമല്‍ […]