കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലം എന്ന ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. മരണ കാരണം ഹൃദയാഘാതം അല്ല എന്ന മരണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിയില്‍ പൊലീസ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുടെ മൊഴി എടുക്കുകയാണ്. കൊവിഡ് ചികിത്സക്കിടെ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം പൊളിക്കുന്നതാണ് പുറത്ത് വന്ന മരണ റിപ്പോർട്ട്. കൊവിഡ് ന്യുമോണിയയും അമിത […]