Kerala Latest news

‘തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല; തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്’: കെ ടി ജലീല്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണെന്നും ജലീൽ കുറിച്ചു.(kt jaleel against panakkad sadiq ali shihab thangal) പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ […]

Kerala Latest news

സംസ്ഥാനത്തെ കോണ്‍ഗ്രസ് മുസ്ലീംലീഗ് നേതാക്കള്‍ മോദി ഭക്തരായി മാറിയിരിക്കുകയാണ്; കെടി ജലീല്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് മുസ്ലീംലീഗ് നേതാക്കള്‍ മോദി ഭക്തരായി മാറിയിരിക്കുകയാണെന്ന് കെടി ജലീല്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രസംഗങ്ങളും എഫ്.ബി പോസ്റ്റുകളും എടുത്ത് നോക്കൂ. രൂക്ഷമായി സംഘികളെ വിമര്‍ശിക്കുന്ന ഒന്നുപോലും കാണാനാവില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള ലീഗ്-കോണ്‍ഗ്രസ് എം.പിമാരുടെ പ്രസംഗക്കള്‍ ശ്രദ്ധിച്ച് നോക്കൂ. അവര്‍ ഒരുതരം മോദീ ഭക്തരായി മാറിയിരിക്കുന്നുവെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.(KT Jaleel Against Muslim League and bjp) കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ അവിഹിത സമ്പാദ്യം നിഷ്പ്രയാസം കണ്ടെത്താനാകുമെന്ന […]

National

നാടിന്റെ നന്മയ്ക്കായി വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജലീല്‍; നടപടി സിപിഐഎം നിര്‍ദേശപ്രകാരം

ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം പിന്‍വലിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു. സിപിഐഎം നിര്‍ദേശിച്ച പ്രകാരമാണ് ജലീല്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം […]

Kerala

‘മുഖ്യമന്ത്രിയും കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്തു’; ആരോപണം ആവര്‍ത്തിച്ച് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയും മുന്‍ മന്ത്രി കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് സ്വപ്‌ന സുരേഷ്. മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇത്തരം ഇടപെടല്‍ നടന്നെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത് കേന്ദ്രാനുമതി വാങ്ങാതെയാണെന്ന് സ്വപ്‌ന സുരേഷ് ആവര്‍ത്തിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഷാര്‍ജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടേയും എം ശിവശങ്കറിന്റേയും നിര്‍ദേശ പ്രകാരമാണ് […]

Kerala

ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു, കൈക്കൂലിയായി ബാഗ് നിറയെ പണം; സ്വപ്‍ന സുരേഷ്

സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന്പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകിയെന്നും സ്വപ്‍ന വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവൻ വാര്യരെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും […]

Kerala

തൃക്കാക്കരയിൽ സാമുദായിക കാർഡ് ഇറക്കുന്നത് യുഡിഎഫ്; കെ.ടി ജലീൽ

തൃക്കാക്കരയിൽ സാമുദായിക കാർഡ് ഇറക്കുന്നത് യു ഡി എഫ് ആണെന്ന് കെ ടി ജലീൽ. മുസ്ലിം ലീഗിനെ പോലുള്ള സാമുദായിക പാർട്ടികൾ ഉള്ളത് യു ഡി എഫിലാണ്. സമുദായം നോക്കി ഇടതു മുന്നണി വോട്ട് ചോദിക്കാറില്ല. ഏതെങ്കിലും മതവിഭാഗങ്ങൾ മാത്രം താമസിക്കുന്ന ഗല്ലികൾ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫിനെ തൃക്കാക്കര നെഞ്ചേറ്റുമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു . പ്രതിപക്ഷത്തിരുന്ന് സമയം കളയാൻ എന്തിനൊരു എം എൽ എ എന്ന ചിന്ത ജനങ്ങളിൽ […]

Kerala

കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യം

കെ ടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ജലീല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. k t jaleel mla വിവാദവുമായി ബന്ധപ്പെട്ട് ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടാണ് […]

Kerala

‘സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ ഇ.ഡി വേണ്ട; കെ.ടി ജലീല്‍ നല്ല സഹയാത്രികന്‍’: മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു വിഷയത്തില്‍ ഇ.ഡി വരണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.ടി ജലീല്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ.ഡിയുടെ മുമ്പില്‍ ഉന്നയിച്ചിട്ടില്ല. ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇ.ഡിയുടെ മുമ്പില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ജലീല്‍ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീലിനെ സിപിഐഎം തള്ളി എന്ന […]

Kerala

ചന്ദ്രിക കള്ളപ്പണ കേസ്; കെ ടി ജലീൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീൽ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട രേഖകകൾ കൈമാറും. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. ഇന്ന് വൈകിട്ട് 4 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഏഴ് കാര്യങ്ങൾ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകൾ സംഘടിപ്പിച്ച് നൽകാൻ കഴിയുന്നത് നൽകണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീൽ പറഞ്ഞു. ഹാജരാകാൻ അവർ തന്നെ തീയതി കുറിച്ച് നൽകിയതാണ്. അതേസമയം […]

Kerala

കെ. ടി ജലീല്‍ ഇ.ഡി ഓഫിസില്‍

മുന്‍മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍. പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മൊഴി നല്‍കാനായി എത്തിയതായാണ് വിവരം. അല്‍പസമയം മുന്‍പാണ് കെ. ടി ജലീല്‍ ഇ. ഡി ഓഫിസില്‍ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് പുറമേ ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് പത്ത് കോടി ഒളിപ്പിച്ച സംഭവത്തിലും കെ. ടി ജലീല്‍ തെളിവുകള്‍ നല്‍കിയേക്കുമെന്നാണ് വിവരം. എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നായിരുന്നു […]